ഓർമകൾ..

വർഷങ്ങൾക്ക് മുൻപ്, മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഐസിയുവിൽ നിന്ന് എന്റെ ഇളയ മകൻ ഹാരിസിന്റെ പേര് വെട്ടിച്ച് തിരികെ വീട്ടിലേക്ക് പോകുന്ന വഴിയിൽ  ലിഫ്റ്റിൽ വച്ചാണ് പ്രകാശം പരത്തുന്ന ഒരു ചിരിയും ആയി ആ ഉമ്മ കടന്നു വന്നത്. മക്കളും മരുമക്കളും, പേരക്കിടാങ്ങളും ഒക്കെ ആയി ഒരു വലിയ കുടുംബത്തിന്റെ കൂടെ ആയിരുന്നു അവർ. വന്ന പാടെ ലിഫ്റ്റിലെ തിരക്കിൽ നിന്നും പുറകോട്ടു മാറി എന്റെ കൈ പിടിച്ചു. "നിനക്കെന്നെ മനസിലായില്ല അല്ലെ" ഓർമ്മകൾ വിരുന്നു പോയിരിക്കുന്ന... Continue Reading →

പാവപ്പെട്ടവനും പണക്കാരനും ഒരേ സാമ്പത്തിക പിഴ ഈടാക്കുന്നതിന്റെ പ്രശ്നം..

ഏതാണ്ട് അഞ്ചു കോടി രൂപ വാർഷിക ശമ്പളം വാങ്ങുന്ന മുകേഷ് അംബാനിയും , ദിവസം 600 - 800 രൂപ സമ്പാദിക്കുന്ന സാധാരണക്കാരനും ഓവർ സ്പീഡിങ്ങിനു ഒരേ പിഴയാണോ അടക്കേണ്ടത്? ഓവർ സ്പീഡിങ്ങിനു പുതിയ നിയമപ്രകാരമുള്ള പിഴത്തുകയായ 1000 മുതൽ 2000 രൂപ വരെ അംബാനിയുടെ ഡ്രൈവിങിനെ ഏതെങ്കിലും വിധത്തിൽ ബാധിക്കുമോ? ഉത്തരം പറയുന്നതിന് മുൻപ് ഒരു കഥ പറയാം. പിഴ ഏർപ്പെടുത്തുന്നത് ആളുകൾ നന്നാവാൻ വേണ്ടിയാണെന്നാണല്ലോ വയ്പ്പ്. ഫ്രീക്കണോമിൿസ് എന്ന പ്രശസ്ത പുസ്തകത്തിലെ ആദ്യ അധ്യായം... Continue Reading →

കുറ്റവും ശിക്ഷയും..

കുറ്റവും ശിക്ഷയും.. "ഇങ്ങിനെ ഒക്കെ ചെയ്യുന്നവരെ സൗദിയിലെ പോലെ കയ്യും തലയും വെട്ടണം, പിന്നെ ഇങ്ങിനെ ആരും ചെയ്യാൻ ധൈര്യപ്പെടില്ല.." വളരെ ഹീനമായ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വാർത്തകൾക്ക് താഴെ സ്ഥിരം കാണുന്ന കമെന്റാണിത്. കേരളത്തിൽ ഈയിടയ്ക്ക് ഒരു പാവപെട്ട കുടുംബത്തിലെ സ്ത്രീയുടെയും കുട്ടികളുടെയും ദേഹത്ത് ആസിഡ് ഒഴിച്ച വർത്തയും ചിത്രവും കണ്ടപ്പോൾ എനിക്കും തോന്നി, ഇത് ചെയ്തവനെ കണ്ടുപിടിച്ചാൽ പിടിച്ചു നിർത്തി തലവഴി ആസിഡ് ഒഴിക്കണമെന്ന്. എട്ടിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി മോഷ്ടിക്കുന്നത്. എന്റെ ഉമ്മ... Continue Reading →

ഫാസ്റ്റ് ഫുഡിന്റെ മനഃശാസ്ത്രം..

ഇനി ഞാനൊരു രഹസ്യം പറയട്ടെ? അമേരിക്കയിലെ പാവപ്പെട്ടവർ കഴിക്കുന്ന ഭക്ഷണ സാധനങ്ങൾ ആണ് മക്ഡൊണാൾഡ്‌സ്, ബർഗർ കിംഗ്, കെ എഫ് സി, വെൻഡീസ്‌, പീറ്റ്‌സ ഹട്ട് തുടങ്ങിയ ഫാസ്റ്റ് ഫുഡ് ചെയിൻ റെസ്ററൗറന്റുകളിലെ ബർഗർ , ഫ്രൈഡ് ചിക്കൻ, പീറ്റ്‌സ തുടങ്ങിയ സാധനങ്ങൾ. ഇവിടെ ഏറ്റവും വില കുറഞ്ഞു കിട്ടുന്ന ഭക്ഷണവും ഇതാണ്. ഒരർത്ഥത്തിൽ അവർക്ക് കിട്ടുന്ന പൈസ കൊണ്ട് കഴിക്കാൻ കഴിയുന്ന ഭക്ഷണം ഫാസ്റ്റ് ഫുഡ് മാത്രമാണ്. സാലഡ്, പഴവർഗങ്ങൾ, ഗ്രിൽ അല്ലെങ്കിൽ ആരോഗ്യകരമായി പാചകം... Continue Reading →

മതം എന്ന ബിസിനസ്..

നിങ്ങൾ ഒരാൾക്ക് പണം കടം കൊടുത്താൽ അയാൾ അത് തിരിച്ചു തരാനുള്ള സാധ്യത എത്രയാണ്? അത് കണ്ടുപിടിക്കാൻ എന്തെങ്കിലും എളുപ്പമാർഗം ഉണ്ടോ? ബാങ്കിങ് വ്യവസായത്തിൽ പലപ്പോഴും ക്രെഡിറ്റ് റേറ്റിംഗ് നോക്കിയാണ്, സ്ഥാവരജംഗമ വസ്തുക്കൾ ഈടായി വാങ്ങി കൊടുക്കുന്ന ലോണുകൾ അല്ലാതെയുള്ള ലോണുകൾ കൊടുക്കുമ്പോൾ, ഒരാൾ അല്ലെങ്കിൽ ഒരു സ്ഥാപനം ലോൺ തിരിച്ചടക്കുമോ എന്ന് തീരുമാനിക്കുന്നത്. ഈ ക്രെഡിറ്റ് റേറ്റിംഗ് പക്ഷെ മുൻപ് ലോണുകൾ തിരിച്ചടച്ച വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. പക്ഷെ ഒരാൾ ആദ്യമായി ലോൺ എടുക്കുമ്പോഴോ, മൈക്രോഫിനാൻസിങ് പോലുള്ള... Continue Reading →

മുസ്ലിങ്ങൾ ഇങ്ങിനെ പെറ്റുപെരുകിയാൽ ഇന്ത്യ അടുത്ത് തന്നെ ഒരു ഇസ്ലാമിക രാഷ്ട്രമാകും, വസ്തുതകൾ..

മുസ്ലിങ്ങൾ ഇങ്ങിനെ പെറ്റുപെരുകിയാൽ ഇന്ത്യ അടുത്ത് തന്നെ ഒരു ഇസ്ലാമിക രാഷ്ട്രമാകും. പലപ്പോഴായി പലയിടത്ത് നിന്ന് കേട്ടിട്ടുളള ഒരു പരാമർശമാണിത്. അതിൻറെ വസ്തുതകൾ പരിശോധിച്ചാൽ അത് ശരിയാണെന്നു തോന്നാം. കാരണം 2011 ലെ സെൻസസ് അനുസരിച്ച് പത്ത് വർഷത്തെ ഹിന്ദു വളർച്ചാ നിരക്ക് 16.8 ശതമാനം ആയിരുന്നെങ്കിൽ മുസ്ലിം ജനസംഖ്യാ വളർച്ചാ നിരക്ക് 24.6 ശതമാനമാണ്. പക്ഷെ ഇതിലൊരു ചെറിയ പ്രശ്നമുണ്ട്. അതിനെ കുറിച്ച് പറയുന്നതിന് മുൻപ് ചെറിയ മൂന്ന് കാര്യങ്ങൾ പറയട്ടെ. മനുഷ്യന്റെ തലച്ചോറിൽ പെട്ടെന്ന്... Continue Reading →

ഒരു നഗ്ന ബീച്ചിൽ പോയ മലയാളി യുവാവിന്റെ ഞെട്ടിക്കുന്ന അനുഭവം… :)

നിങ്ങൾ ഒരു തുണിയും ഇല്ലാതെ ഒരു പൊതു സ്ഥലത്തു നടന്നിട്ടുണ്ടോ? ഞാൻ നടന്നിട്ടുണ്ട്. അമേരിക്കയിൽ വന്നയിടയ്ക്ക് ഒരു ഇന്ത്യൻ സുഹൃത്തിൽ നിന്നാണ് ന്യൂ ജേഴ്സിയിലെ ന്യൂഡ് ബീച്ചിനെ കുറിച്ചറിഞ്ഞത്.  ക്ലോത്തിങ് ഓപ്ഷണൽ ആണ്, എന്ന് വച്ചാൽ നിങ്ങൾക്ക് വേണമെങ്കിൽ തുണി ഉടുത്തു നടക്കാം, തുണി ഇല്ലാതെ നടക്കുന്ന തരുണീ മണികളെ വായിൽ നോക്കുകയും ചെയ്യാം. അറിഞ്ഞപ്പോൾ മനസ്സിൽ ലഡു പൊട്ടി. അറിഞ്ഞതിന്റെ അടുത്ത ശനിയാഴ്ച തന്നെ അങ്ങോട്ട് വച്ച് പിടിച്ചു. പോകുമ്പോൾ എന്റെ മനസ്സിൽ കുറച്ച് ആശങ്കകളും... Continue Reading →

പശുവിന്റെ രാഷ്ട്രീയവും കോഗ്നിറ്റീവ് ബയാസുകളും …

"നിങ്ങൾ എനിക്ക് മാപ്പ് തരണം, എന്റെ അറിവില്ലായ്മ കൊണ്ട് പറ്റിപോയതാണ്, ഞാൻ എന്റെ സുഹൃത്തായ  ഒരു ശാസ്ത്രജ്ഞനും ആയി സംസാരിച്ച കാര്യം തെറ്റാണെന്നു അറിയാതെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞതാണ്" സാമി ഉദിത് ചൈതന്യ കൈകൾ കൂപ്പി തല കുനിച്ചിട്ട് പറഞ്ഞു. ന്യൂ ജേഴ്സിയിലെ ഒരു ഹൈന്ദവ സംഘട സംഘടിപ്പിച്ച സ്വാമി ഉദിത് ചൈതന്യയുടെ  രാമായണ പ്രഭാഷണം കേൾക്കാൻ പോയതായിരുന്നു ഞാൻ. സ്വാമി ഉദിത് ചൈതന്യ ഈ അടുത്ത് ഒരു ഇന്റർവ്യൂവിൽ ഇന്ത്യൻ പശുക്കളുടെ കൊമ്പുകൾക്ക് റേഡിയോ ആക്ടിവിറ്റി... Continue Reading →

നാസ്തികന്റെ ദൈവം..

പശുക്കൾക്കും കുതിരകൾക്കും കൈകൾ ഉണ്ടായിരുന്നെങ്കിൽ,  അവർക്ക് ചിത്രം വരക്കാൻ കഴിവുണ്ടായിരുന്നെകിൽ , പശുക്കൾ അവരുടെ ദൈവങ്ങളെ പശുക്കളെ പോലെയും കുതിരകൾ അവരുടെ ദൈവങ്ങളെ കുതിരകളെ പോലെയും വരച്ചേനെ എന്ന് പറഞ്ഞത് ക്രിസ്തുവിന് ആറു നൂറ്റാണ്ട് മുൻപ് പുരാതന ഗ്രീസിലെ ക്സിനോഫെയിൻസ് ആണ്.   ഇത് വായിച്ചപ്പോൾ എനിക്ക് വയലാറിനെ ആണ് ഓർമ വന്നത്. "മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു.. മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണ് പങ്കു വച്ചൂ, മനസ് പങ്കു വച്ചൂ..." വയലാറിന്റെ... Continue Reading →

ആചാരങ്ങൾ ഉണ്ടാവുന്നത്.

അഞ്ചു കുരങ്ങന്മാർ ഉൾപ്പെട്ട ഒരു പരീക്ഷണത്തെ കുറിച്ച് പറയാം. കുറെ സാമൂഹിക ശാസ്ത്രജ്ഞർ, അഞ്ച് കുരങ്ങന്മാരെ ഒരു വലിയ കൂട്ടിൽ അടച്ചിട്ടു. ഈ കൂടിന്റെ നടുക്ക് ഒരു ഏണി ഉണ്ടായിരുന്നു. ഈ ഏണിയിൽ കൂടി കയറി മുകളിൽ എത്തിയാൽ ഒരു കയറിൽ  ഒരു കുല പഴം കെട്ടിത്തൂക്കി ഇട്ടിരുന്നു. ആദ്യം കൂട്ടിൽ കയറിയ പാടെ ഒരു കുരങ്ങൻ ഈ പലക്കുഴ കാണുകയും ഏണിയിൽ വലിഞ്ഞു മുകളിയ്ക്ക് കയറുകയും ചെയ്തു. പക്ഷെ ഈ കുരങ്ങൻ ഏണിയിൽ കയറിയ ഉടനെ... Continue Reading →

Blog at WordPress.com.

Up ↑