Learned Helplessness!

ഒരു ഇലക്ട്രിക്ക് കസേരയിൽ നിങ്ങളെ ഇരുത്തിയിരിക്കുന്നു എന്ന് കരുതുക. ഓരോ പത്ത് മിനിട്ടിലും നിങ്ങൾക്ക് ഈ കസേരയിലൂടെ, രണ്ടു സെക്കന്റ് നീണ്ടുനിൽക്കുന്ന, മരണകാരണം ആകാത്ത എന്നാൽ ഒട്ടും സുഖപ്രദമല്ലാത്ത ഒരു ഇലക്ട്രിക്ക് ഷോക്ക് ലഭിക്കും എന്നും കരുതുക. എന്നാൽ നിങ്ങളുടെ കയ്യെത്തും ദൂരത്ത് ഈ കസേരയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാനുള്ള ഒരു സ്വിച്ച് ഉണ്ടെങ്കിൽ നിങ്ങളിൽ ആരെങ്കിലും ആ സ്വിച്ച് ഓഫ് ആക്കാതെ ഇരിക്കുമോ? ഇല്ല എന്നും, അങ്ങിനെ ഓഫാക്കാതെ ഇരിക്കുന്ന ഒരാൾ ഉണ്ടെങ്കിൽ അയാൾ അത്രയ്ക്ക്... Continue Reading →

വിഷാദരോഗം

അങ്ങിനെയിരിക്കെ എനിക്ക് ആത്മഹത്യ ചെയ്യണം എന്ന തോന്നൽ രൂക്ഷമായി തുടങ്ങി… വെറുതെ ഒരു തോന്നലല്ല മറിച്ച്, അസാധാരണമായ നിരാശയും, ജീവിച്ചിരുന്നിട്ട് എന്തിനാണ് എന്ന അതിശക്തമായ തോന്നലും കൊണ്ട് ഇനി ജീവിതം അവസാനിപ്പിക്കാം എന്ന തീരുമാനത്തിലേക്കും , എങ്ങിനെ അത് ചെയ്യണം എന്ന പ്ലാനിങ്ങും എല്ലാം ഉൾപ്പെട്ട എനിക്ക് ഒരു തരത്തിലും നിയന്ത്രിക്കാൻ കഴിയാത്ത ഒരു തോന്നലായിരുന്നു അത്. വീടിനടുത്തുള്ള ട്രെയിൻ ട്രാക്ക് ഒരു വലിയ ആകർഷണമായിരുന്നു , അധികം വേദനയെടുക്കാതെ, പെട്ടെന്ന് തന്നെ ജീവിതം അവസാനിപ്പിക്കാൻ എളുപ്പമുള്ള... Continue Reading →

സുരേഷ് ഗോപിയുടെ ഭ്രാന്ത്…

കൊളംബിയ സർവകലാശാലയിലെ ന്യൂറോളജി പ്രൊഫെസ്സർ ആയ ഒലിവർ സാക്‌സ് 1985 ൽ എഴുതിയ ലോകപ്രസിദ്ധമായ ഒരു പുസ്തകമാണ് ഭാര്യയെ തൊപ്പി എന്ന് തെറ്റിദ്ധരിച്ച മനുഷ്യന്റെ കഥ. (Man Who Mistook His Wife for a Hat). അദ്ദേഹത്തിന്റെ പ്രാക്ടിസിന്റെ ഇടയിൽ കണ്ടുമുട്ടിയ വിചിത്രങ്ങളായ അനുഭവ കുറിപ്പുകളാണ് ആ പുസ്തകത്തിൽ ഉള്ളത്. അതിൽ പറയുന്ന ഒരു കഥയാണ് മുഖങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത ഒരു മനുഷ്യനെ പറ്റി. ഒരു വട്ടം വരച്ച് അതിൽ കണ്ണുകൾക്ക് വേണ്ടി രണ്ടു കുത്തുമിട്ട്... Continue Reading →

ജനാധിപത്യവും കേരളത്തിലെ  മാധ്യമങ്ങളും..

നമ്മൾക്ക് ഇഷ്ടമുള്ളവരെ നമ്മൾ വോട്ട് ചെയ്ത വിജയിപ്പിച്ച് അധികാരത്തിൽ കൊണ്ടുവരുന്ന പ്രക്രിയ ആയാണ് നമ്മൾ ജനാധിപത്യത്തെ മനസിലാക്കിയിരിക്കുന്നത്. പക്ഷെ എന്തിന്റെ അടിസ്ഥാനത്തിലാണ് നമ്മൾ ഒരാൾക്ക് അല്ലെങ്കിൽ ഒരു പാർട്ടിക്ക് വേണ്ടി വോട്ട് ചെയ്യാൻ തീരുമാനിക്കുന്നത് എന്നാലോചിച്ചിട്ടുണ്ടോ? എന്തിനാണ് ഇങ്ങിനെ ഒരു ചോദ്യം എന്നാണ് ആലോചിക്കുന്നത് എങ്കിൽ കുറച്ച് ശാസ്ത്രം പറയേണ്ടി വരും. വസ്തുതകളുടെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കാനുള്ള ഫ്രോണ്ടൽ കോർറ്റെക്സ്  എന്ന ഭാഗം അല്ല മനുഷ്യന്റെ തലച്ചോറിൽ ആദ്യം വികസിച്ചു വന്നത്, പകരം വികാരപരമായി പെട്ടെന്ന് തീരുമാനങ്ങൾ... Continue Reading →

എന്താണ് പിണറായി വിജയൻറെ പ്രശ്നം.

എന്റെ ഇത്ത പത്താം ക്ലാസ് പാസ്സായപ്പോൾ എന്റെ ബാപ്പയുടെയും ഉമ്മയുടെയും കുടുംബത്തിൽ പത്താം ക്ലാസ് പാസ്സാകുന്ന വിരലിൽ എണ്ണാവുന്ന പെൺകുട്ടികൾ ഒരാൾ ആയിരുന്നു. പത്ത് കഴിഞ്ഞു കോളേജിൽ ചേരണം എന്നല്ലാതെ അതെങ്ങനെയാണ് ചെയേണ്ടത് എന്ന് വീട്ടിൽ ആർക്കും വലിയ പിടിയിലായിരുന്നു. സ്ഥലം എംഎൽഎ യോ എംപിയോ കോളേജിലേക്ക് ഒരു കത്ത് കൊടുത്താൽ അവിടെ അഡ്മിഷൻ കിട്ടാൻ സാധ്യതയുണ്ട് എന്ന് കേട്ട് എന്റെ ഉമ്മ അന്നത്തെ സ്ഥലം എംഎൽഎ ആയ ടി പി പീതാംബരൻ മാഷിനോട് (കോൺഗ്രസ് എസ്,... Continue Reading →

മണിയറയിലെ അശോകൻ ഓർമിപ്പിച്ച കഥ..

"നിങ്ങളുടെ നാട്ടിൽ പെണ്ണുങ്ങളെ കൊണ്ട് പട്ടികളെയും തവളകളെയും വാഴകളെയും ഒക്കെ കല്യാണം കഴിപ്പിക്കുന്ന പതിവുണ്ടോ നസീർ?" എന്റെ കൂടെ ജോലി ചെയ്യുന്ന എമ്മയുടെ ചോദ്യമാണ്. കുറച്ചു തടിച്ച ശരീരപ്രകൃതമുള്ള, സുന്ദരമായി ചിരിക്കുന്ന എമ്മ എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു വെള്ളക്കാരി  മദാമ്മയാണ്. എന്റെ സീറ്റിന്റെ നേരെ എതിർവശത്ത് ഇരിക്കുന്നത് കൊണ്ട് പലപ്പോഴും പല വിഷയങ്ങളെ കുറിച്ചും സംസാരിക്കാറുണ്ട്. എമ്മയ്ക്കു മൂന്നു വയസുള്ള ഒരു ആൺകുട്ടി ഉള്ളത് കൊണ്ട് പലപ്പോഴും കുട്ടികളെ വളർത്തുന്നതിന് കുറിച്ചൊക്കെ ആയിരിക്കും സംസാരം.... Continue Reading →

ഓർമകൾ..

വർഷങ്ങൾക്ക് മുൻപ്, മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഐസിയുവിൽ നിന്ന് എന്റെ ഇളയ മകൻ ഹാരിസിന്റെ പേര് വെട്ടിച്ച് തിരികെ വീട്ടിലേക്ക് പോകുന്ന വഴിയിൽ  ലിഫ്റ്റിൽ വച്ചാണ് പ്രകാശം പരത്തുന്ന ഒരു ചിരിയും ആയി ആ ഉമ്മ കടന്നു വന്നത്. മക്കളും മരുമക്കളും, പേരക്കിടാങ്ങളും ഒക്കെ ആയി ഒരു വലിയ കുടുംബത്തിന്റെ കൂടെ ആയിരുന്നു അവർ. വന്ന പാടെ ലിഫ്റ്റിലെ തിരക്കിൽ നിന്നും പുറകോട്ടു മാറി എന്റെ കൈ പിടിച്ചു. "നിനക്കെന്നെ മനസിലായില്ല അല്ലെ" ഓർമ്മകൾ വിരുന്നു പോയിരിക്കുന്ന... Continue Reading →

പാവപ്പെട്ടവനും പണക്കാരനും ഒരേ സാമ്പത്തിക പിഴ ഈടാക്കുന്നതിന്റെ പ്രശ്നം..

ഏതാണ്ട് അഞ്ചു കോടി രൂപ വാർഷിക ശമ്പളം വാങ്ങുന്ന മുകേഷ് അംബാനിയും , ദിവസം 600 - 800 രൂപ സമ്പാദിക്കുന്ന സാധാരണക്കാരനും ഓവർ സ്പീഡിങ്ങിനു ഒരേ പിഴയാണോ അടക്കേണ്ടത്? ഓവർ സ്പീഡിങ്ങിനു പുതിയ നിയമപ്രകാരമുള്ള പിഴത്തുകയായ 1000 മുതൽ 2000 രൂപ വരെ അംബാനിയുടെ ഡ്രൈവിങിനെ ഏതെങ്കിലും വിധത്തിൽ ബാധിക്കുമോ? ഉത്തരം പറയുന്നതിന് മുൻപ് ഒരു കഥ പറയാം. പിഴ ഏർപ്പെടുത്തുന്നത് ആളുകൾ നന്നാവാൻ വേണ്ടിയാണെന്നാണല്ലോ വയ്പ്പ്. ഫ്രീക്കണോമിൿസ് എന്ന പ്രശസ്ത പുസ്തകത്തിലെ ആദ്യ അധ്യായം... Continue Reading →

കുറ്റവും ശിക്ഷയും..

കുറ്റവും ശിക്ഷയും.. "ഇങ്ങിനെ ഒക്കെ ചെയ്യുന്നവരെ സൗദിയിലെ പോലെ കയ്യും തലയും വെട്ടണം, പിന്നെ ഇങ്ങിനെ ആരും ചെയ്യാൻ ധൈര്യപ്പെടില്ല.." വളരെ ഹീനമായ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന വാർത്തകൾക്ക് താഴെ സ്ഥിരം കാണുന്ന കമെന്റാണിത്. കേരളത്തിൽ ഈയിടയ്ക്ക് ഒരു പാവപെട്ട കുടുംബത്തിലെ സ്ത്രീയുടെയും കുട്ടികളുടെയും ദേഹത്ത് ആസിഡ് ഒഴിച്ച വർത്തയും ചിത്രവും കണ്ടപ്പോൾ എനിക്കും തോന്നി, ഇത് ചെയ്തവനെ കണ്ടുപിടിച്ചാൽ പിടിച്ചു നിർത്തി തലവഴി ആസിഡ് ഒഴിക്കണമെന്ന്. എട്ടിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി മോഷ്ടിക്കുന്നത്. എന്റെ ഉമ്മ... Continue Reading →

ഫാസ്റ്റ് ഫുഡിന്റെ മനഃശാസ്ത്രം..

ഇനി ഞാനൊരു രഹസ്യം പറയട്ടെ? അമേരിക്കയിലെ പാവപ്പെട്ടവർ കഴിക്കുന്ന ഭക്ഷണ സാധനങ്ങൾ ആണ് മക്ഡൊണാൾഡ്‌സ്, ബർഗർ കിംഗ്, കെ എഫ് സി, വെൻഡീസ്‌, പീറ്റ്‌സ ഹട്ട് തുടങ്ങിയ ഫാസ്റ്റ് ഫുഡ് ചെയിൻ റെസ്ററൗറന്റുകളിലെ ബർഗർ , ഫ്രൈഡ് ചിക്കൻ, പീറ്റ്‌സ തുടങ്ങിയ സാധനങ്ങൾ. ഇവിടെ ഏറ്റവും വില കുറഞ്ഞു കിട്ടുന്ന ഭക്ഷണവും ഇതാണ്. ഒരർത്ഥത്തിൽ അവർക്ക് കിട്ടുന്ന പൈസ കൊണ്ട് കഴിക്കാൻ കഴിയുന്ന ഭക്ഷണം ഫാസ്റ്റ് ഫുഡ് മാത്രമാണ്. സാലഡ്, പഴവർഗങ്ങൾ, ഗ്രിൽ അല്ലെങ്കിൽ ആരോഗ്യകരമായി പാചകം... Continue Reading →

Blog at WordPress.com.

Up ↑