ആർഎസ്എസ് കൊല്ലാത്ത ഗാന്ധി

ആർഎസ്എസ് കൊല്ലാത്ത ഗാന്ധി... രണ്ടു പൂച്ചകൾ തമ്മിൽ കടിപിടി കൂടുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ആദ്യമായി നമ്മൾ ശ്രദ്ധിക്കുന്ന കാര്യം രണ്ടു പൂച്ചകളുടെയും രോമം എഴുന്നേറ്റു നിൽക്കുന്നതാണ്, ശത്രുവിന്റെ മുൻപിൽ വലിപ്പം വർധിപ്പിച്ചു കാണിക്കാനുള്ള ഒരു തന്ത്രമാണിത്. പിന്നെ ഭയങ്കര ഒച്ചപ്പാടും ബഹളവും ഉണ്ടാവും. കൂർത്ത നഖങ്ങൾ പുറത്തേക്ക് വരും, എതിരാളിയെ മാന്താൻ ഉള്ള ചില ശ്രമങ്ങൾ ഉണ്ടാവും. പക്ഷെ രണ്ടു പൂച്ചകൾ കടിപിടി കൂടിയതിന്റെ ഫലമായി ഒരു പൂച്ച ചോരയൊലിപ്പിച്ച് ചത്ത് കിടക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ഒരിക്കലും... Continue Reading →

ചൗക്കീദാർ കള്ളൻ മാത്രമല്ല കൊലപാതകി കൂടിയാണ്

ചൗക്കീദാർ കള്ളൻ മാത്രമല്ല കൊലപാതകി കൂടിയാണ്. "മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടു, കൊന്നത് ഒരു ഹിന്ദുവാണ്" മഹാത്മാ ഗാന്ധി കൊല്ലപ്പെട്ടപ്പോൾ ന്യൂ യോർക്ക് ടൈംസ് ഉൾപ്പെടെ ഉള്ള പത്രങ്ങളി വന്ന ഹെഡിങ് ആണിത്. ഓൾ ഇന്ത്യ റേഡിയോ വരെ ഇങ്ങിനെയാണ്‌ മഹാത്മാ ഗാന്ധിയുടെ കൊലപാതകം റിപ്പോർട്ട് ചെയ്തത്. കാരണം എന്തെന്നോ , മഹാതമാ ഗാന്ധിയെ വധിച്ചതിന് ശേഷം, അത് ചെയ്തത് ഒരു മുസ്ലിം ആണെന്ന വാർത്ത പരത്താൻ ആർ എസ് എസ് പദ്ധതി ഇട്ടിരുന്നു. മഹാത്മാ ഗാന്ധിയെ വധിച്ച... Continue Reading →

മതത്തിന്റെ രാഷ്ട്രീയം, രാഷ്ട്രീയത്തിന്റെ മതം

മതത്തിന്റെ രാഷ്ട്രീയം, രാഷ്ട്രീയത്തിന്റെ മതം. സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പല വിഭാഗങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന ഒരൊറ്റ ആശയം ആണ് അവരെ കൂട്ടിയോജിപ്പിച്ചു നിർത്തിയിരുന്നത്. നാസ്തികൻ ആയ, ശാസ്ത്രത്തിന്റെ പുരോഗതിയിൽ വിശ്വാസമുള്ള നെഹ്‌റു. ഹിന്ദു മതത്തിലെ ബ്രാഹ്മണ ജാതി സമവാക്യങ്ങളെ രാമരാജ്യം എന്ന പേരിൽ സ്വാതന്ത്ര്യ സമരത്തോട് കൂട്ടിക്കെട്ടിയ, അംബേദ്കറുടെ ആശയങ്ങളെ ഇഷ്ടമില്ലാതിരുന്ന ഗാന്ധി, നല്ല പഠിപ്പും വിവരവും ഉള്ള, എന്നാൽ അന്നത്തെ ഇന്ത്യയിലെ കീഴാള ജനതയുടെ അനുഭവങ്ങൾ അറിയുന്ന, അംബേദ്‌കർ.... Continue Reading →

സമ്പത്ത് കാണുമ്പോൾ മാത്രം മറക്കുന്ന ജാതി..

"ഇന്ത്യയിലെ ജാതിവ്യവസ്ഥ ഇല്ലാതാക്കാൻ നമ്മൾ ഓരോരോരുത്തരും നമ്മൾ താഴ്ന്നത് എന്ന് കരുതുന്ന ജാതിയിൽ നിന്ന് കല്യാണം കഴിച്ചാൽ പോരെ? " വർഷങ്ങൾക്ക് മുൻപ് എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു സുഹൃത്തിനോട് സംസാരമധ്യേ ഞാൻ സൂചിപ്പിച്ച ഒരു കാര്യമാണ്. "അത് പറ്റില്ല, നസീർ. ഒന്നാമത് ജാതി വളരെ വർഷങ്ങളായി ഉള്ള ഒരു സാധനമാണ്. ഉദാഹരണത്തിന് ഞാൻ സൂര്യവംശത്തിൽ പിറന്ന ഒരാളാണ്, എന്റെ ജീനിന്റെ തന്നെ ഭാഗമാണ് എന്റെ ജാതി. ഇതെല്ലാം മാറ്റിവയ്ക്കാം എന്ന് വച്ചാൽ തന്നെ ഞങ്ങൾക്ക്... Continue Reading →

കിത്താബും കിത്താബിലെ കൂറയും

കിത്താബും കിത്താബിലെ കൂറയും .. സീൻ 1 : ഞങ്ങളുടെ കോളേജ് വാട്സ്ആപ് ഗ്രൂപ്പിൽ, പഠനം കഴിഞ്ഞ ഉടനെ വിവാഹം കഴിഞ്ഞ ശേഷം ഞങ്ങളുമായി ബന്ധമൊന്നും ഇല്ലാതിരുന്ന ഒരു പെൺകുട്ടി കഴിഞ്ഞ ദിവസം ജോയിൻ ചെയ്തു. പഠിക്കുന്ന സമയത്ത് മറ്റു പെൺകുട്ടികളെ പോലെ സൽവാർ കമ്മീസും ഷാളും ഇട്ടു വന്നിരുന്ന അവൾ പക്ഷെ ഇപ്പോൾ ഒരു ഹിജാബ് കൂടി ധരിക്കുന്നുണ്ട്. "അവൾ ഇപ്പോൾ ഒരു തനി മുസ്‌ലിയാർ കുട്ടിയാണ്" ഇവളെ ഗ്രൂപ്പിൽ ചേർത്ത പെൺകുട്ടി പറഞ്ഞു "ഓ... Continue Reading →

ഇന്ത്യൻ ചീഫ് ജസ്റ്റിസിന്റെ ജാതി…..

"ഇക്കാലത്ത് ആരും ജാതി ഒന്നും നോക്കില്ല നസീർ, നിനക്ക് വെറുതെ തോന്നുന്നതാണ്" ജാതിസ്പിരിറ്റ് മൂലം, വിവാഹം കഴിഞ്ഞ് 18 വർഷം കഴിഞ്ഞിട്ടും, എന്റെ ഭാര്യാസഹോദരീഭർത്താവ് എന്നെ കാണുകയോ അവരുടെ വീട്ടിൽ കയറ്റുകയോ ചെയ്യില്ല  എന്ന് എന്റെ ഒരു സുഹൃത്തിനോട് പറഞ്ഞപ്പോൾ അവൻ പറഞ്ഞ മറുപടി ആണിത്. ഇക്കഴിഞ്ഞ ഒക്ടോബർ മൂന്നാം തീയതി രഞ്ജൻ ഗൊഗോയി ഇന്ത്യൻ ചീഫ് ജസ്റ്റിസ് ആയപ്പോൾ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞത് എന്താണെന്ന് അറിയാമോ? അദ്ധേഹത്തിന്റെ ജാതി. സംശയം ഉണ്ടെങ്കിൽ ഗൂഗിളിൽ പോയി... Continue Reading →

പശുവിന്റെ രാഷ്ട്രീയവും കോഗ്നിറ്റീവ് ബയാസുകളും …

"നിങ്ങൾ എനിക്ക് മാപ്പ് തരണം, എന്റെ അറിവില്ലായ്മ കൊണ്ട് പറ്റിപോയതാണ്, ഞാൻ എന്റെ സുഹൃത്തായ  ഒരു ശാസ്ത്രജ്ഞനും ആയി സംസാരിച്ച കാര്യം തെറ്റാണെന്നു അറിയാതെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞതാണ്" സാമി ഉദിത് ചൈതന്യ കൈകൾ കൂപ്പി തല കുനിച്ചിട്ട് പറഞ്ഞു. ന്യൂ ജേഴ്സിയിലെ ഒരു ഹൈന്ദവ സംഘട സംഘടിപ്പിച്ച സ്വാമി ഉദിത് ചൈതന്യയുടെ  രാമായണ പ്രഭാഷണം കേൾക്കാൻ പോയതായിരുന്നു ഞാൻ. സ്വാമി ഉദിത് ചൈതന്യ ഈ അടുത്ത് ഒരു ഇന്റർവ്യൂവിൽ ഇന്ത്യൻ പശുക്കളുടെ കൊമ്പുകൾക്ക് റേഡിയോ ആക്ടിവിറ്റി... Continue Reading →

നാസ്തികന്റെ ദൈവം..

പശുക്കൾക്കും കുതിരകൾക്കും കൈകൾ ഉണ്ടായിരുന്നെങ്കിൽ,  അവർക്ക് ചിത്രം വരക്കാൻ കഴിവുണ്ടായിരുന്നെകിൽ , പശുക്കൾ അവരുടെ ദൈവങ്ങളെ പശുക്കളെ പോലെയും കുതിരകൾ അവരുടെ ദൈവങ്ങളെ കുതിരകളെ പോലെയും വരച്ചേനെ എന്ന് പറഞ്ഞത് ക്രിസ്തുവിന് ആറു നൂറ്റാണ്ട് മുൻപ് പുരാതന ഗ്രീസിലെ ക്സിനോഫെയിൻസ് ആണ്.   ഇത് വായിച്ചപ്പോൾ എനിക്ക് വയലാറിനെ ആണ് ഓർമ വന്നത്. "മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു.. മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണ് പങ്കു വച്ചൂ, മനസ് പങ്കു വച്ചൂ..." വയലാറിന്റെ... Continue Reading →

“ആരാണ് ഏറ്റവും വലിയ നൈഷ്ഠിക ബ്രഹ്‌മചാരി?”

"ആരാണ് ഏറ്റവും വലിയ നൈഷ്ഠിക ബ്രഹ്‌മചാരി?" ഇന്ന് ആരെയാണ് ചൊറിയേണ്ടത് എന്ന് വിചാരിച്ചിരുന്ന നാരദൻ തന്റെ പിതാവായ ബ്രഹ്‌മാവിനോട് ചോദിച്ചു. "അത് ശ്രീ കൃഷ്ണനാണ്, എന്താണ് സംശയം? അഭിമന്യുവിന്റെയും ഉത്തരയുടെയും പുത്രനായ പരീക്ഷിത്ത് ജനിച്ച സമയത് കൃഷ്ണൻ തന്നെ പറഞിട്ടുള്ള കാര്യമാണ്, സംശയം ഉണ്ടെങ്കിൽ നിത്യ ഉപവാസിയായ ദുർവ്വാസാവിനോട് ചോദിച്ചു നോക്കൂ..." ഈ ഉത്തരം കേട്ടപ്പോൾ നാരദന് സംശയം കൂടി. കാരണം ശ്രീകൃഷ്ണ വൃന്ദാവനത്തിൽ ഗോപികമാരുടെ കൂടെ ലീലാവിലാസങ്ങൾ ആടുന്ന ഒരാളാണ്, അങ്ങിനെ ഉള്ള ഒരാൾ എങ്ങിനെയാണ്... Continue Reading →

ആചാരങ്ങൾ ഉണ്ടാവുന്നത്.

അഞ്ചു കുരങ്ങന്മാർ ഉൾപ്പെട്ട ഒരു പരീക്ഷണത്തെ കുറിച്ച് പറയാം. കുറെ സാമൂഹിക ശാസ്ത്രജ്ഞർ, അഞ്ച് കുരങ്ങന്മാരെ ഒരു വലിയ കൂട്ടിൽ അടച്ചിട്ടു. ഈ കൂടിന്റെ നടുക്ക് ഒരു ഏണി ഉണ്ടായിരുന്നു. ഈ ഏണിയിൽ കൂടി കയറി മുകളിൽ എത്തിയാൽ ഒരു കയറിൽ  ഒരു കുല പഴം കെട്ടിത്തൂക്കി ഇട്ടിരുന്നു. ആദ്യം കൂട്ടിൽ കയറിയ പാടെ ഒരു കുരങ്ങൻ ഈ പലക്കുഴ കാണുകയും ഏണിയിൽ വലിഞ്ഞു മുകളിയ്ക്ക് കയറുകയും ചെയ്തു. പക്ഷെ ഈ കുരങ്ങൻ ഏണിയിൽ കയറിയ ഉടനെ... Continue Reading →

Blog at WordPress.com.

Up ↑