എന്തുകൊണ്ട് ഇന്ത്യയിൽ നിന്ന് ഒരു മൈക്രോസോഫ്റ്റോ ഗൂഗിളോ ആപ്പിളോ ഉണ്ടാകുന്നില്ല?

"കമ്പ്യൂട്ടർ സയൻസ് കോഴ്സിൽ ചേരാൻ വരുന്നവർ Python പോലുള്ള ഒരു പ്രോഗ്രാമിങ് ഭാഷ പഠിച്ചിട്ട് വരണം. രണ്ട് ദിവസങ്ങൾ കൊണ്ട് ഒരു കമ്പ്യൂട്ടർ ഭാഷ പഠിച്ചെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം" എന്റെ മൂത്ത മകൻ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്കിലി ക്യാമ്പസിൽ കമ്പ്യൂട്ടർ സയൻസ് മേജർ ആയി എടുത്തു ചേരാൻ തീരുമാനിച്ചപ്പോൾ യൂണിവേഴ്സിറ്റിയിൽ നിന്ന് വന്ന ഇമെയിലിൽ ഉണ്ടായിരുന്ന വാചകമാണ്. പ്രോഗ്രാമിങ് ലാംഗ്വേജ് പഠിക്കാൻ അല്ലെ നമ്മൾ കമ്പ്യൂട്ടർ സയൻസ് വിഷയം ആയെടുത്ത് യൂണിവേഴ്സിറ്റിയിൽ... Continue Reading →

വരാന്ത : മലയാള ഭാഷയുടെ പോർട്ടുഗീസ് വേരുകൾ

പത്തു വർഷത്തിലേറെ ഒരുമിച്ചു ജോലി ചെയ്തിരുന്ന കാതറീന ജോലി അവസാനിപ്പിച്ച് പോകുന്ന ദിവസമായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച. യാത്ര പറഞ്ഞു കൊണ്ട് അയച്ച ഈമെയിലിൽ കാതറീൻ പറഞ്ഞു. "ഞാൻ എന്റെ ജന്മനാടായ പോർട്ടുഗലിലേക്ക് തിരിച്ചു പോവുകയാണ്. അവിടെ ഞങ്ങൾ കുറച്ചു ഹോം സ്റ്റേകൾ തുടങ്ങിയിട്ടുണ്ട്. ആ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് ഇനി തീരുമാനം. വരാന്ത എന്നാണ് ഞങ്ങൾ ഞങ്ങളുടെ ഹോം സ്റ്റേയ്ക്ക് പേരിട്ടിരിക്കുന്നത്. സമയം കിട്ടുമ്പോൾ പോർട്ടുഗൽ സന്ദർശിക്കാൻ വരികയാണെങ്കിൽ വരാന്തയിൽ താമസിക്കാം." അതിനു ഞാൻ ഇങ്ങിനെ... Continue Reading →

ബാലചന്ദ്രൻ ചുള്ളിക്കാട്

"ആരാ?" അയാൾ ചോദിച്ചു "പിച്ചക്കാരൻ" ഒരു കുട്ടി പറഞ്ഞു. "ചോറ് വേണമത്രേ" മറ്റേ കുട്ടി വിശദീകരിച്ചു. ഹൌ തിരുവോണമായിട്ട് ഭിക്ഷയോ! ശിവ ശിവാ!" ജീവിതത്തിൽ മറക്കാനാവാത്ത ഒരു സംഭാഷണമാണ്, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ചിദംബര സമരണയിൽ നിന്ന്. "ദുഃഖമാണെങ്കിലും നിന്നെ കുറിച്ചുള്ള ദുഃഖം എന്താനന്ദമാണെനിക്കോമനേഎന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ നിന്നസാന്നിധ്യം പകരുന്ന വേദന" പ്രണയപരാജയം ജീവിതത്തിൽ ഏറ്റുവാങ്ങിയ മലയാളികൾ ഒരിക്കലെങ്കിലും നെഞ്ചിലേറ്റിയ ഈ വരികൾ എഴുതിയ ബാലചന്ദ്രൻ ചുള്ളിക്കാടിനെ ഞാൻ കൂടുതൽ അടുത്തറിയുന്നത് ചിദംബര സ്മരണകൾ വഴിയാണ്. ആയിരത്തി തൊള്ളായിരത്തി... Continue Reading →

നമ്മൾ നിസാരമെന്ന് കരുതുന്ന പല ഭാഷകളുടെയും ഉത്ഭവവും വളർച്ചയും.

നമ്മൾ നിസാരമെന്ന് കരുതുന്ന പല ഭാഷകളുടെയും ഉത്ഭവവും വളർച്ചയും വളരെ രസകരമായ ഒരു പഠന ശാഖയാണ്. "The Gods Must Be Crazy" എന്ന പ്രശസ്തമായ  ചിത്രം കണ്ടവർക്ക്  (കാണാത്തവർ ഉണ്ടെങ്കിൽ എല്ലാ ഭാഗങ്ങളും തീർച്ചയായും കാണണം, അടിപൊളിയാണ്) അതിലെ ആഫ്രിക്കക്കാരായ കലഹാരി  ബുഷ്‌മെൻ സംസാരിക്കുമ്പോൾ  നമ്മൾ നാക്ക് വായുടെ മുകളിൽ തട്ടിച്ച്  ഉണ്ടാക്കുന്ന  ക്ലിക്ക് ശബ്ദങ്ങൾ സംസാരത്തിൽ വരുന്നതായി കാണാം. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഖൊയ്‌സാൻ എന്ന ഭാഷ പോലെ ഉള്ള ഭാഷകളാണ് അവർ സംസാരിക്കുന്നത്.... Continue Reading →

മലയാള കവിത.

സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ വെറുത്തു പോയ ഒന്നാണ് മലയാള കവിത. ഒന്നാമത്തെ കാര്യം കഠിന പദങ്ങളുള്ള കവിതകളാണ് മിക്കവയും. നമ്മുടെ ദൈനംദിന ജീവിതവും ആയി ഒരു ബന്ധവും ഇല്ലാത്തവ. നമ്മൾ ദിവസേന സംസാരിക്കുന്ന വാക്കുകൾ ഉപയോഗിക്കരുത് എന്ന ശാഠ്യം പിടിച്ച് എഴുതിയ പോലുള്ളവ. "ചലദളിഝങ്കാരം ചെവികളിലംഗാരം, കോകിലകൂജിതങ്ങൾ കൊടിയ കർണ്ണശൂലങ്ങൾ, കുസുമസൗരഭം നാസാകുഹരസരസ്സൈരിഭം, അതിദുഃഖകാരണമിന്നാരാമസഞ്ചാരണം." : ഉണ്ണായിവാര്യർ "തടിനീ ജല ബിംബിതാങ്കിയായ് ക്ഷമയെക്കുംബിടുവോരു താര പോൽ സ്ഫുടമായ് ഭവദംഘ്രിലീന ഞാ - നമലേ !ദ്യോവിലുയർന്ന ദീപമാം "... Continue Reading →

മീശ : ഹരീഷിന്റെ രാമായണം

മീശ : ഹരീഷിന്റെ രാമായണം രാമായണ കഥ 1. "ഇതിനു മുൻപെഴുതിയ ആയിരക്കണക്കിന് രാമായണങ്ങളിൽ എല്ലാം സീത രാമന്റെ കൂടെ കാട്ടിലേക്ക് പോകുന്നുണ്ട്, എന്നിട്ട് നിങ്ങൾ മാത്രം എന്നെ കൊണ്ടുപോകില്ല എന്ന് പറയുന്നത് എവിടുത്തെ ന്യായം ആണ്?" വനവാസത്തിന് പോകുന്നതിന് മുൻപ് സീതയെ കൊണ്ട് പോകേണ്ട എന്നതായിരുന്നു രാമന്റെ ആദ്യ തീരുമാനം. ഇതറിഞ്ഞ സീത പറഞ്ഞ വാചകം ആണ് മുകളിൽ, അദ്ധ്യാത്മ രാമായണത്തിൽ നിന്ന്.. രാമായണ കഥ 2. രാവണവധവും മറ്റും കഴിഞ്ഞു വളരെ നാളുകൾക്ക് ശേഷം... Continue Reading →

എല്ലാ കള്ളികൾക്കും പുറത്തുള്ളവർ…

"നീ ഇന്ത്യൻ ആണോ അമേരിക്കൻ ആണോ?" എന്റെ മകൻ നിതിനോട് അവന്റെ കൂട്ടുകാരന്റെ മുത്തശ്ശി ചോദിച്ചു. അവർ ഈയടുത്തു തമിഴ് നാട്ടിൽ നിന്ന് അമേരിക്ക സന്ദർശിക്കാൻ വന്നതാണ്. "അമേരിക്കയിൽ ജനിച്ച ഇന്ത്യക്കാരൻ ആണ്" "നിന്റെ പേരെന്താണ്?" "നിതിൻ" "ഹിന്ദു? "അതെ" "തമിഴനാണോ?" "അതെ" "മുഴുവൻ പേരെന്താണ്?" "നിതിൻ നസീർ" "നസീർ തമിഴ് പേരല്ലല്ലോ" "എന്റെ ബാപ്പ മലയാളിയാണ്" "അപ്പൊ നീ മലയാളിയല്ലേ?" "അതെ" "മുസ്ലിമും?" "അതെ" "പിന്നെ എന്തിനാണ് തമിഴ് ഹിന്ദു എന്ന് പറഞ്ഞത്?" "ഞാൻ അതുമാണ്.... Continue Reading →

വരാന്ത : മലയാള ഭാഷയുടെ പോർട്ടുഗീസ് വേരുകൾ

പത്തു വർഷത്തിലേറെ ഒരുമിച്ചു ജോലി ചെയ്തിരുന്ന കാതറീന ജോലി അവസാനിപ്പിച്ച് പോകുന്ന ദിവസം ആയിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച. യാത്ര പറഞ്ഞു കൊണ്ട് അയച്ച ഈമെയിലിൽ കാതറീൻ പറഞ്ഞു. "ഞാൻ എന്റെ ജന്മനാടായ പോർട്ടുഗലിലേക്ക് തിരിച്ചു പോവുകയാണ്. അവിടെ ഞങ്ങൾ കുറച്ചു ഹോം സ്റ്റേകൾ തുടങ്ങിയിട്ടുണ്ട്. ആ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് ഇനി തീരുമാനം. വരാന്ത എന്നാണ് ഞങ്ങൾ ഞങ്ങളുടെ ഹോം സ്റ്റേയ്ക്ക് പേരിട്ടിരിക്കുന്നത്. സമയം കിട്ടുന്പോൾ പോർട്ടുഗൽ സന്ദർശിക്കാൻ വരികയാണെങ്കിൽ വരാന്തയിൽ താമസിക്കാം." അതിനു ഞാൻ... Continue Reading →

Blog at WordPress.com.

Up ↑