രതിമൂർച്ഛ സ്ത്രീയുടെ അവകാശമാണ് …

ഭാര്യയുടെ സമ്മതമില്ലാത്ത ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കും എന്ന ഹൈക്കോടതി വിധി, പ്രായോഗികമായി എങ്ങിനെ നടപ്പിലാക്കുമെന്ന് ആശങ്ക നിലനിൽക്കുമ്പോൾ തന്നെ, സ്വാഗതാർഹമാണ്. പക്ഷെ പരസ്പര  സമമതമുള്ള ലൈംഗിക ബന്ധങ്ങളിൽ പോലും പലരും വിസ്മരിച്ചു പോകുന്ന ഒന്നാണ് സ്ത്രീകളുടെ രതിമൂർച്ഛ. വളരെ നാളുകളായി ഇന്ത്യപോലുള്ള പുരുഷാധിപത്യ സമൂഹങ്ങളിൽ ലൈംഗികബന്ധത്തിന്റെ  ലക്‌ഷ്യം തന്നെ പുരുഷന്റെ രതിമൂർച്ചയാണ്. സ്വന്തം കാര്യം കഴിഞ്ഞു തിരിഞ്ഞുകിടന്നുറങ്ങുന്ന പുരുഷകേസരികളായിരുന്നു ഭൂരിപക്ഷം ആളുകളും എന്നത്കൊണ്ട് സ്ത്രീകളുടെ രതിമൂര്ച്ഛയെ കുറിച്ചുള്ള ഗവേഷണകളും കണ്ടുപിടുത്തങ്ങളും വളരെ വൈകിയാണ് നടന്നത്. സ്ത്രീയുടെ... Continue Reading →

അമ്മയാകണോ?

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ  അമേരിക്കൻ നഗരങ്ങൾ നേരിട്ടിരുന്ന ഒരു പ്രധാന പ്രശ്നമായിരുന്നു  വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ. കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകലുകൾ തുടങ്ങി ലഹരി മരുന്നുകച്ചവടം വരെയുള്ള അക്രമസംഭവങ്ങൾ 1960 മുതൽ കുതിച്ചുയരാൻ തുടങ്ങി. 1960 ൽ ന്യൂ യോർക്ക് നഗരത്തിൽ 482 കൊലപാതകങ്ങൾ നടന്നിടത്ത് 1990 ൽ 2245 പേര് കൊല്ലപ്പെട്ടു. വെടിവെപ്പിൽ ആളുകൾ കൊല്ലപ്പെടുന്നത് നിത്യസംഭവമായി. ഇങ്ങിനെ പോയാൽ ന്യൂ യോർക്ക് താമസിക്കാൻ പറ്റാത്ത ഒരു നഗരമാകുമെന്നു വിദഗ്ദന്മാർ അഭിപ്രായപ്പെട്ടു.  കൗമാരപ്രായക്കാരായിരുന്നു കുറ്റവാളികളിൽ കൂടുതലും. എളുപ്പം... Continue Reading →

ഷക്കീല

ഇന്ന് ഞാൻ കേട്ട ഏറ്റവും നല്ല വാർത്തയാണ് നടി ഷക്കീല മുഖ്യധാരാ രാഷ്ട്രീയത്തിൽ തുടക്കം കുറിച്ച് കൊണ്ട്  കോൺഗ്രസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു എന്നത്. എന്റെ ഇത്തയുടെ പേര് ഷക്കീല എന്നാണ്. അത്  വരെ സാധാരണ മുസ്ലിം പെൺകുട്ടിയുടെ പേരായിരുന്ന ഷക്കീല എന്നത് രണ്ടായിരത്തിൽ കിന്നാരത്തുമ്പികൾ എന്ന സൂപ്പർ ഹിറ്റ് ബി ഗ്രെയ്‌ഡ്‌ ചിത്രം ഇറങ്ങിയതോടെ ഒരു വൃത്തികെട്ട പേരായി മാറി. നാലാളുടെ മുൻപിൽ പേര് ചോദിക്കുമ്പോൾ ഷക്കീല എന്ന് പറയാൻ ആളുകൾ മടിച്ചു. എന്തൊരു വൃത്തികെട്ട... Continue Reading →

പൂമ്പാറ്റകളെ വരച്ച പെൺകുട്ടി..

കാമറ കണ്ടുപിടിക്കുന്നതിനു മുൻപ് വാട്ടർ കളർ ചിത്രങ്ങളിലൂടെ ലോകത്തിലെ വിവിധ ദേശങ്ങളിലെ പുഴുക്കളേയും, ചിത്രശലഭങ്ങളെയും, കൊക്കൂണുകളെയും അവ അധിവസിക്കുന്ന പ്രദേശത്തെ ചെടികളെയും അതിമനോഹരമായി വരച്ച് ,അതിലൂടെ ശാസ്ത്രത്തിന്റെ ഗതി മാറ്റിയ സ്ത്രീയാണ് പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മരിയ സിബില്ല മേരിയൻ (Maria Sibylla Merian). ചിത്രശലഭത്തിന്റെ ജീവിത ചക്രം കണ്ടുപിടിച്ചത് മരിയ ആണ്. അന്നുണ്ടായിരുന്ന, ചെളിയിൽ നിന്ന് പുഴുക്കളും ചിത്രശലഭങ്ങളും ഉണ്ടായി വരുന്നു എന്ന വിശ്വാസത്തെ വളരെ നാളത്തെ നിരീക്ഷണങ്ങൾക്കും , ആ നിരീക്ഷണങ്ങൾ വാട്ടർ കളർ... Continue Reading →

വിവാഹം : കുടുംബത്തിന്റെ തുടക്കവും പ്രണയത്തിന്റെ മരണവും…

"സ്വന്തം ഭർത്താവ് ഒരു ഗുണവും ഇല്ലാത്ത ഒരാളാണെങ്കിലും, മറ്റു സ്ത്രീകളുടെ അടുത്ത്  ആനന്ദം തേടി പോകുന്ന ഒരാളാണെങ്കിലും, ഭാര്യ അദ്ദേഹത്തെ ദൈവത്തെ പോലെ കണക്കാക്കി, വിശ്വസ്തയായി പൂജിക്കണം. മേല്പറഞ്ഞ പോലെ മോശമായ ഒരാൾ ആണെകിലും, ഭർത്താവിനെ ഉപേക്ഷിക്കുന്ന ഭാര്യമാർ അടുത്ത ജന്മത്തിൽ ഒരു കുറുനരിയുടെ വയറ്റിൽ ജനിക്കുകയും, ജനനം മുതൽ മരണം വരെ രോഗപീഡകളാൽ അലയുകയും ചെയ്യും..." മനുസ്മൃതി : 5.154 - 64 Freedom at midnight എന്ന ചെറുസിനിമയുടെ കഥ ചുരുക്കി പറഞ്ഞാൽ രണ്ടാം... Continue Reading →

#justiceformanishavalmiki

"ഞങ്ങൾ നൈൽ നദിയിൽ നിന്ന്  കൂടുതൽ കനാലുകൾ  പണിയും, അതുവഴി കൂടുതൽ മരുഭൂമിയിൽ കൃഷി ചെയ്യാൻ സാധിക്കും.ഹുസ്നി മുബാറക്കിനെ പോലെ വർഷങ്ങളായി  അധികാരത്തിൽ കടിച്ചു തൂങ്ങുന്ന  അധികാര ദാഹികളെ പുറത്താക്കും.  ഈജിപ്ത് ലോകത്തിനു തന്നെ അഭിമാനം ആകുന്ന ഒരു രാജ്യമായി മാറും." അത് പറയുമ്പോൾ ആ ചെറുപ്പക്കാരന്റെ  കണ്ണുകൾ പ്രതീക്ഷ കൊണ്ട് തിളങ്ങി.   രണ്ടായിരത്തി പതിനൊന്നിൽ ഞങ്ങൾ ഈജിപ്ത് സന്ദർശിച്ചപ്പോൾ ഞങ്ങളുടെ ഗൈഡ് ആയിരുന്നു സമീർ. ട്യൂണിഷ്യയിൽ നിന്നാരംഭിച്ച് അറബ് ലോകത്തെയാകെ ഇളക്കി മറിച്ച മുല്ലപ്പൂ വിപ്ലവം... Continue Reading →

ഫെമിനിസം

ഒരർത്ഥത്തിൽ നോക്കിയാൽ, ഞാൻ ഒരു ഫെമിനിസ്റ്റല്ല, എനിക്കൊരിക്കലും ഒരു ഫെമിനിസ്റ്റാകാൻ കഴിയുകയുമില്ല, എനിക്ക് ഫെമിനിസത്തോട്  അനുഭാവമുള്ള പുരുഷനാകാൻ മാത്രമേ കഴിയൂ. കാരണം എനിക്ക് ഇപ്പോഴും മുണ്ടുടുത്ത് കാലും കാണിച്ച് പുറത്തിറങ്ങാം , ഷർട്ടിടാതെ വീടിന്റെ വരാന്തയിലിരിക്കാം, വേണമെന്ന് വെച്ചാൽ തിരക്കില്ലാത്ത ഒരു ഒരു റോഡിന്റെയോ ഇടവഴിയുടെയോ  അരികിൽ നിന്ന്  മൂത്രമൊഴിക്കുക കൂടി ചെയ്യാം. ആരും ഒന്നും പറയില്ല. പക്ഷെ സ്ത്രീകൾ ഇതൊക്കെ ചെയ്താൽ കാണാം പൂരം. ഒരു സ്ത്രീക്ക് മാത്രമേ സ്ത്രീകളുടെ യഥാർത്ഥ പ്രശ്നം അറിയാനും അതുകൊണ്ട്... Continue Reading →

ചില തെറികൾ പറയാനുള്ളതാണ്…

ചന്ത പെണ്ണുങ്ങൾ സംസാരിക്കുന്നത് പോലെ സംസാരിക്കുന്ന പെണ്ണുങ്ങൾ എന്ന് വിജയ് പി നായർ എന്ന സങ്കിയെ തല്ലിയ സ്ത്രീകളെ കുറിച്ച് പിസി ജോർജ് പറഞ്ഞു കേട്ടതാണ് ഇന്നത്തെ ഏറ്റവും വലിയ തമാശ. അയാളെ തല്ലിയ  സമയത്ത് അവർ തെറി പറഞ്ഞുവത്രേ, പറയുന്നത്   വായെടുത്താൽ ഊളത്തരവും തെറിയും പറയുന്ന പിസി ജോർജ്. അങ്ങേരെ ജയിപ്പിച്ചു വിടുന്ന ആളുകളെ ഓർത്തു നാണം തോന്നുന്നു. പറയാൻ വന്നത് അതല്ല. ചന്ത പെണ്ണുങ്ങൾ എന്നത് ഒരു കുറച്ചിലായിട്ട് പിസി ജോർജിന് തോന്നാൻ... Continue Reading →

സ്റ്റോക്ക്ഹോം സിൻഡ്രോം

1923 ഓഗസ്റ്റ് 23 , സ്റ്റോക്ക്ഹോം  ജയിലിൽ നിന്ന് ജ്യാമത്തിൽ ഇറങ്ങി തിരിച്ചു പോകാതിരുന്ന  കുറ്റവാളിയായ ജാൻ എറിക് ഓൾസൻ, സ്റ്റോക്‌ഹോൾമിലെ പ്രശസ്തമായ ഒരു ബാങ്കിൽ കയറി, തന്റെ കയ്യിലുണ്ടായിരുന്ന മെഷീൻ ഗൺ കാണിച്ച് അന്ന് ബാങ്കിൽ ഉണ്ടായിരുന്ന നാല് തൊഴിലാളികളെ ബന്ദികൾ ആക്കി. നാല് ദിവസം നീണ്ടു നിന്ന ഒരു ബന്ദി നാടകത്തിന്റെ തുടക്കം ആയിരുന്നു അത്.  ബന്ദികളെ വിട്ടയക്കാൻ ഓൾസൻ ആവശ്യപ്പെട്ട കാര്യങ്ങൾ ഇവയായിരുന്നു, തന്റെ ശിക്ഷാവിധി ഇളവ് ചെയ്യുക, ഏഴ് ലക്ഷം ഡോളർ... Continue Reading →

ഉത്തമ കുടുംബിനി എന്ന അശ്ലീലം..

ആനീസ് കിച്ചണിൽ പറഞ്ഞ, നന്നായി പാചകം ചെയ്യുകയും വീട്ടിലെ മറ്റു കാര്യങ്ങൾ നോക്കുകയും ചെയ്യുന്ന ഉത്തമ കുടുംബിനി എന്റെ വീട്ടിലും ഉണ്ടായിരുന്നു, ഞാൻ കാണാൻ കുറച്ച് വൈകിപ്പോയി. ഒരു പഴയ കുറിപ്പ് താഴെ. പതിനെട്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിൽ ഞാനും ഗോമതിയും ഏറ്റവും കൂടുതൽ തല്ലുകൂടിയിട്ടുള്ളത് എവിടെയെങ്കിലും പോകാൻ സമയത്തിന് വീട്ടിൽ നിന്ന് ഇറങ്ങാത്തതിന് വേണ്ടിയാണ്. പാർട്ടിക്കോ, കുട്ടികളുടെ സ്കൂളിലെ പരിപാടിക്കോ, ആരുടെയെങ്കിലും ബർത്ത് ഡേയ്‌ക്കോ, എന്തിനായാലും കുറച്ച് പോലും വൈകി എത്തിയാൽ എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്.... Continue Reading →

Blog at WordPress.com.

Up ↑