എല്ലാ കള്ളികൾക്കും പുറത്തുള്ളവർ…

"നീ ഇന്ത്യൻ ആണോ അമേരിക്കൻ ആണോ?" എന്റെ മകൻ നിതിനോട് അവന്റെ കൂട്ടുകാരന്റെ മുത്തശ്ശി ചോദിച്ചു. അവർ ഈയടുത്തു തമിഴ് നാട്ടിൽ നിന്ന് അമേരിക്ക സന്ദർശിക്കാൻ വന്നതാണ്. "അമേരിക്കയിൽ ജനിച്ച ഇന്ത്യക്കാരൻ ആണ്" "നിന്റെ പേരെന്താണ്?" "നിതിൻ" "ഹിന്ദു? "അതെ" "തമിഴനാണോ?" "അതെ" "മുഴുവൻ പേരെന്താണ്?" "നിതിൻ നസീർ" "നസീർ തമിഴ് പേരല്ലല്ലോ" "എന്റെ ബാപ്പ മലയാളിയാണ്" "അപ്പൊ നീ മലയാളിയല്ലേ?" "അതെ" "മുസ്ലിമും?" "അതെ" "പിന്നെ എന്തിനാണ് തമിഴ് ഹിന്ദു എന്ന് പറഞ്ഞത്?" "ഞാൻ അതുമാണ്.... Continue Reading →

പുരുഷന്മാർക്ക് ചില ഗർഭകാല നിർദ്ദേശങ്ങൾ…

ഗർഭിണികൾ എന്ത് ചെയ്യണം ചെയ്യരുത്, കഴിക്കണം കഴിക്കരുത് എന്നെല്ലാം ഉള്ള ആയുഷ് വകുപ്പിന്റെ നിർദ്ദേശം കണ്ടപ്പോൾ തോന്നിയ ചില കാര്യങ്ങൾ.   പതിനേഴു വർഷങ്ങൾക്ക് മുൻപ് എന്റെ ഭാര്യ ആദ്യമായി ഗർഭിണി ആയപ്പോൾ ഞങ്ങൾ അമേരിക്കയിൽ വന്നിട്ട് കുറച്ചു നാളുകളെ ആയിട്ടുണ്ടായിരുന്നുള്ളു. പ്രസവ സമയത്തു സഹായത്തിനായി നാട്ടിൽ നിന്ന് ആരും വന്നിരുന്നില്ല. ഇവിടെ പല ആശുപത്രികളിലും കുട്ടികളെ എങ്ങിനെ നോക്കണം എന്നുള്ള ക്ലാസുകൾ ഉണ്ട്. ഞങ്ങൾ ഒന്ന് രണ്ടു ക്ലാസുകളിൽ പങ്കെടുത്തിരുന്നു. കുട്ടികളെ പിടിക്കുന്നത് എങ്ങിനെ, മുലയൂട്ടൽ,... Continue Reading →

തീയിൽ കുരുത്ത മരങ്ങൾ. 

"പുതിയ ടീച്ചർ ഭയങ്കരിയാണ്, കുട്ടികളോട് പറയാതെ സ്പെല്ലിങ് ടെസ്റ്റ് നടത്തുക, പഠിപ്പിക്കാത്ത ഭാഗങ്ങളിൽ നിന്ന് ചോദ്യം ചോദിക്കുക, ഇത് വരെ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിക്കൊണ്ടിരുന്ന എന്റെ കുട്ടിക്ക് ഇപ്പോൾ ബിയും എഫും മറ്റുമാണ് കിട്ടുന്നത്"   "അതെ, ഇത് ഇങ്ങിനെ വിടരുത്, പരാതി പറയണം...."   നാലാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മകൻ ഹാരിസിന്റെ രക്ഷിതാക്കൾ നടത്തുന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്ന ചില പരാതികൾ ആണ്. പ്രശ്നം പുതിയ ടീച്ചർ ആണ്. കുറച്ചു കുട്ടികളോട്... Continue Reading →

മിലൻ കുന്ദേര പഠിപ്പിക്കാത്ത പാഠങ്ങൾ അഥവാ പ്രേമിക്കുന്നവർക്ക് ഒരു മാനിഫെസ്റ്റോ.

വർഷങ്ങൾക്കു മുൻപ് മദ്രാസിലെ എഗ്മൂറിലുള്ള അറ്റ് ലാന്റിസ് റെസ്റ്റാറ്റാന്റിൽ ഒരു കാപ്പിയും തക്കാളി ജൂസും കഴിച്ചു കൊണ്ട് ഒരു യുവതിയും യുവാവും തങ്ങളുടെ പ്രണയത്തെ കുറിച്ചും ഭാവി ജീവിതത്തെ കുറിച്ചും ചർച്ച ചെയ്യുകയായിരുന്നു. അവർ മിലൻ കുന്ദേരയെ വായിക്കുന്നവർ ആയിരുന്നില്ല, ഒരുമിച്ച്‌ മഴ നനയാൻ മദ്രാസിൽ അന്ന് മഴയും ഉണ്ടായിരുന്നില്ല. യുവാവ് കൊച്ചിയിൽ ജനിച്ച്, ബീഫ് ഫ്രൈയും ദോശയും ദേശീയ ഭക്ഷണമായ തിരുവനന്തപുരത്തു പഠിച്ച് മദ്രാസിൽ ജോലിനോക്കുന്ന ഒരു മുസ്ലിം മലയാളി യുവാവും, യുവതി തെങ്കാശിയിൽ ജനിച്ചു... Continue Reading →

മറ്റൊരു സ്ട്രിപ്പ് ക്ലബ് കഥ കൂടി

മുൻപൊരിക്കൽ ഒരു സ്ട്രിപ്പ് ക്ലബ്ബിൽ വച്ച് കാത്തിയെ കണ്ട കഥ പാവപ്പെട്ടവരുടെ വേശ്യ എന്ന പേരിൽ ഞാൻ എഴുതിയിരുന്നു. മറ്റൊരു ദിവസം എന്റെ ജോലിസ്ഥലത്തിനടുത്തുള്ള ഒരു ക്ലബ്ബിൽ വച്ചാണ് വേറൊരു പെൺകുട്ടിയെ പരിചയപ്പെട്ടത്.   അധികം തിരക്കില്ലാത്ത ഒരു വൈകുന്നേരം ആയിരുന്നു അത്. വളരെ കുറച്ചു ആളുകൾ മാത്രം ആണ് ക്ലബ്ബിൽ ഉണ്ടായിരുന്നത്. ഫ്ലോറിൽ ആർക്കോ വേണ്ടി തിളയ്ക്കുന്ന സാന്പാർ പോലെ രണ്ടു പെൺകുട്ടികൾ അലസമായി ഡാൻസ് ചെയ്തു കൊണ്ടിരിന്നു. ഒരു ബിയർ ഓർഡർ ചെയ്തു കഴിഞ്ഞപ്പോൾ... Continue Reading →

ഒരു മുസ്ലിം വേദം വായിക്കുമ്പോൾ…. 

"ബാപ്പ, ഈ മതിലുകളിൽ എഴുതിയിരിക്കുന്നത് എന്താണ് ?" നിതിൻ ചോദിച്ചു.   ഞങ്ങൾ ന്യൂ ജേഴ്‌സിയിൽ പ്രശസ്തമായ ബ്രിഡ്ജ് വാട്ടർ വെങ്കിടേശ്വര അന്പലത്തിൽ ആയിരുന്നു. എല്ലാ കൊല്ലവും ഓണത്തിന് എല്ലാ മലയാളികളും വീടുകളിൽ നിന്ന് സദ്യ ഉണ്ടാക്കി കൊണ്ട് വന്നു അന്പലത്തിൽ ഒത്തു കൂടി കഴിക്കും.ഉച്ച കഴിഞ്ഞു മലയാളം ക്ലാസ് കുട്ടികളും മറ്റുള്ളവരും അവതരിപ്പിക്കുന്ന കലാ പരിപാടികളും ഉണ്ടാവും. അതെല്ലാം കഴിഞ്ഞു അന്പലത്തിൽ കയറുന്നതു പതിവാണ്. അങ്ങിനെ ഒരു ദിവസം ആണ് നിതിൻ ഇത് ചോദിച്ചത്. പ്രദക്ഷിണം... Continue Reading →

Blog at WordPress.com.

Up ↑