ഓർമകൾ..

എന്റെ ഇതുവരെയുള്ള ജീവിതത്തിൽ എന്ത് നേടിയെന്നു സ്വയം ചോദിക്കുമ്പോഴൊക്കെ ആദ്യം മനസ്സിൽ തെളിയുന്നത് അമേരിക്ക കാണാൻ വന്ന ബാപ്പയും ഉമ്മയുമായി ഇവിടെ നടത്തിയ ചില യാത്രകളാണ്, അവരുടെ ചിരികളാണ്. ബാപ്പ കൂലിപ്പണിക്കാരനായിരുന്നു, നാലാം ഫോറത്തിൽ പഠനം ഉപേക്ഷിച്ചതാണ്. ഉമ്മയാണെകിൽ എന്റെ ഇത്തയെ സ്കൂളിൽ ചേർക്കാൻ ആയിട്ടാണ് ആദ്യമായി സ്കൂളിന്റെ പടി ചവിട്ടുന്നത്. അവരാണ് നയാഗ്ര വെള്ളച്ചാട്ടവും, വൈറ്റ് ഹൗസും, സ്റ്റാച്യൂ ഓഫ് ലിബേർട്ടിയും കണ്ടത്. ന്യൂ യോർക്കിലെ പ്രധാനപ്പെട്ട മ്യൂസിയങ്ങളായ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ ദിനോസറിന്റെ ഫോസിലുകൾ... Continue Reading →

അരാഷ്ട്രീയതയുടെ അടിവേരുകൾ…

ഇന്ന് രണ്ടു പ്രധാനപ്പെട്ട കാര്യങ്ങളായിരുന്നു അമേരിക്കയിൽ രാഷ്ട്രീയമായി എല്ലാവരും ഉറ്റുനോക്കിയിരുന്നത്. ആദ്യത്തേത് ജോർജിയയിലെ തിരഞ്ഞെടുപ്പ് ഫലം ആയിരുന്നു, രണ്ടു സീറ്റ് ഡെമോക്രറ്റുകൾക്ക് കിട്ടിയാൽ ജോ ബൈഡനു മനസമാധാനത്തോടെ ഭരിക്കാം. രണ്ടു സീറ്റിലും ഡെമോക്രറ്റുകൾ ജയിച്ച് സെനറ്റിലെ അധികാരം പിടിച്ചെടുക്കുന്നത് കണ്ട ആശ്വാസത്തിൽ ആയിരുന്നു ഞാൻ. അടുത്തത് ട്രമ്പ് അനുകൂലികൾ വാഷിംഗ്‌ടൺ ഡിസിയിൽ നടത്താൻ പ്ലാൻ ചെയ്തിരുന്ന റാലി ആയിരുന്നു. എന്റെ ടൌൺ ആയ എഡിസണിൽ നിന്ന് റിപ്പബ്ലിക്കൻ അനുകൂലികൾ ബസ് എല്ലാം ഏർപ്പാട് ചെയ്തിരുന്നു, എനിക്ക് ജോലി... Continue Reading →

ഹലാലായ സാമ്പാർ

നിങ്ങൾ തീറ്റ കൊടുത്തു വളർത്തിയ ഒരു മൃഗത്തെ ഭക്ഷണത്തിനായി കൊന്നിട്ടുണ്ടോ? എന്റെ ചെറുപ്പത്തിൽ വീട്ടിൽ ആടും, കോഴിയും, താറാവും എല്ലാം വളർത്തിയിരുന്നു, കൂടെ കുറെ പൂച്ചകളും. അഞ്ചു സെന്റ്‌ മാത്രം സ്ഥലം ഉള്ളതിനാൽ വലിയ തോതിലുള്ള ഫാം ഒന്നും ആയിരുന്നില്ല, ആകെ നാലു ആടുകൾ, പത്തോ ഇരുപതോ കോഴികളും താറാവുകളും, മൂന്നോ നാലോ പൂച്ചകളും എന്നും വീട്ടിൽ ഉണ്ടായിരുന്നു. വീട്ടിൽ ബാക്കി വരുന്ന ഭക്ഷണം കോഴികളും താറാവും കഴിക്കും, ബാപ്പ പുറത്തു നിന്ന് വാങ്ങിക്കൊണ്ടു വരുന്ന പ്ലാവിന്റെ... Continue Reading →

ഒരു മധ്യവയസ്കന്റെ പത്ത് കല്പനകൾ…

ഏതാണ്ട് നാല്പത്തിയഞ്ചു വയസിനോടടുത്ത് പ്രായമാകുമ്പോൾ ആളുകൾക്ക് പിടിപെടുന്ന ഒരു സംഭവമാണെന്ന് തോന്നുന്നു മധ്യ ജീവിത പ്രതിസന്ധി എന്ന് മലയാളത്തിൽ അധികം പറഞ്ഞു കേൾക്കാത്ത മിഡ് ലൈഫ് ക്രൈസിസ്. ലോകം മാറ്റുവാൻ വെമ്പി ഒരുമ്പെട്ടിറങ്ങിയ ചെറുപ്പകാലത്തിൽ നിന്നും ജീവിതാനുഭവങ്ങളുടെ തീക്ഷണത പാകപ്പെടുത്തിയ ഒരു മനസുമായി ഒരു തിരിഞ്ഞു നോക്കലാണ് പലപ്പോഴും ഇതിന്റെ ഭാഗമായി സംഭവിക്കുന്നത്. പലർക്കും പല കാരണങ്ങൾ കൊണ്ടാകാം ഈ പ്രതിസന്ധി ഉണ്ടാകുന്നത്. എന്റെ കാര്യത്തിൽ എന്റെ ബാപ്പയുടെ മരണമാണ് ഇതുവരെയുള്ള ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കാൻ ഒരു... Continue Reading →

അർമീനിയയിലെ ഞാൻ..

ഈ ഫോട്ടോയിലെ വാർത്തയോടൊപ്പമുള്ള ചിത്രം കാണുമ്പോൾ നിങ്ങൾ മരിച്ചുപോയ എന്റെ ബാപ്പയെ സംശയിച്ചാൽ ഞാൻ കുറ്റം പറയില്ല, അത്രക്ക് ഉണ്ട് മുഖസാദൃശ്യം. പക്ഷെ ഈ കയ്യിലിരുപ്പ് പുള്ളിയുടേതല്ല, മറിച്ച് പല മുൻതലമുറകൾക്ക്   മുൻപ്  ഇറാനിലെ സ്റ്റെപ്പെയിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ബാപ്പമാരുടേതാണ്. എന്റെ ജീനിലെ വൈ ക്രോമസോം ഹാപ്ലോ ഗ്രൂപ്പ് ( അച്ഛൻ വന്ന വഴി) R-Z93(R1a1a1b2) ആണ്. അതിന്റെ സഞ്ചാര പഥം നോക്കിയാൽ എന്തുകൊണ്ട് അസർബൈജാനിലെയ്‌ലൊ അർമേനിയയിലോ ഉള്ള ഒരാൾക്ക് എന്തുകൊണ്ട് എന്റെ മുഖച്ഛായ... Continue Reading →

#justiceformanishavalmiki

"ഞങ്ങൾ നൈൽ നദിയിൽ നിന്ന്  കൂടുതൽ കനാലുകൾ  പണിയും, അതുവഴി കൂടുതൽ മരുഭൂമിയിൽ കൃഷി ചെയ്യാൻ സാധിക്കും.ഹുസ്നി മുബാറക്കിനെ പോലെ വർഷങ്ങളായി  അധികാരത്തിൽ കടിച്ചു തൂങ്ങുന്ന  അധികാര ദാഹികളെ പുറത്താക്കും.  ഈജിപ്ത് ലോകത്തിനു തന്നെ അഭിമാനം ആകുന്ന ഒരു രാജ്യമായി മാറും." അത് പറയുമ്പോൾ ആ ചെറുപ്പക്കാരന്റെ  കണ്ണുകൾ പ്രതീക്ഷ കൊണ്ട് തിളങ്ങി.   രണ്ടായിരത്തി പതിനൊന്നിൽ ഞങ്ങൾ ഈജിപ്ത് സന്ദർശിച്ചപ്പോൾ ഞങ്ങളുടെ ഗൈഡ് ആയിരുന്നു സമീർ. ട്യൂണിഷ്യയിൽ നിന്നാരംഭിച്ച് അറബ് ലോകത്തെയാകെ ഇളക്കി മറിച്ച മുല്ലപ്പൂ വിപ്ലവം... Continue Reading →

പൊളിയുന്ന പള്ളികൾ അകലുന്ന ഹൃദയങ്ങൾ..

"നിങ്ങൾ മുസ്ലിങ്ങൾ അയോധ്യയിൽ ഞങ്ങട രാമന്റെ  അമ്പലം പണിയാൻ സമ്മതിക്കുന്നില്ല എന്ന് കേട്ടല്ലോ ബീവി.." അയല്പക്കത്തെ മാധവി പണിക്കത്തി അദ്വാനിയുടെ  രഥയാത്ര സമയത്ത് എന്റെ ഉമ്മയോട് ചോദിച്ചതാണ്.  ബാബ്‌റി മസ്ജിദിനെ കുറിച്ചോ ബിജെപിയെ കുറിച്ചോ ഒന്നും ഒരറിവും ഇല്ലാതിരുന്ന ആളുകളായിരുന്നു ഞങ്ങളുടെ അയൽപക്കത്ത്. കൂലിപ്പണി ചെയ്ത് ദിവസവരുമാനം കൊണ്ട് കഞ്ഞി കുടിച്ചു പോകുന്ന ഭൂരിഭാഗം ജനങ്ങൾ.  പെരുന്നാളിന് തലേന്ന് രാത്രീ ഉമ്മ ഉറങ്ങാതെ ഉണ്ടാക്കുന്ന പലഹാരങ്ങൾ രാവിലെ എല്ലാ അയല്പക്കത്തേക്കും പ്ളേറ്റുകളിൽ കൊണ്ട് പോയി കൊടുക്കുന്നത് ഞങ്ങൾ... Continue Reading →

ഫെമിനിസം

ഒരർത്ഥത്തിൽ നോക്കിയാൽ, ഞാൻ ഒരു ഫെമിനിസ്റ്റല്ല, എനിക്കൊരിക്കലും ഒരു ഫെമിനിസ്റ്റാകാൻ കഴിയുകയുമില്ല, എനിക്ക് ഫെമിനിസത്തോട്  അനുഭാവമുള്ള പുരുഷനാകാൻ മാത്രമേ കഴിയൂ. കാരണം എനിക്ക് ഇപ്പോഴും മുണ്ടുടുത്ത് കാലും കാണിച്ച് പുറത്തിറങ്ങാം , ഷർട്ടിടാതെ വീടിന്റെ വരാന്തയിലിരിക്കാം, വേണമെന്ന് വെച്ചാൽ തിരക്കില്ലാത്ത ഒരു ഒരു റോഡിന്റെയോ ഇടവഴിയുടെയോ  അരികിൽ നിന്ന്  മൂത്രമൊഴിക്കുക കൂടി ചെയ്യാം. ആരും ഒന്നും പറയില്ല. പക്ഷെ സ്ത്രീകൾ ഇതൊക്കെ ചെയ്താൽ കാണാം പൂരം. ഒരു സ്ത്രീക്ക് മാത്രമേ സ്ത്രീകളുടെ യഥാർത്ഥ പ്രശ്നം അറിയാനും അതുകൊണ്ട്... Continue Reading →

ചില തെറികൾ പറയാനുള്ളതാണ്…

ചന്ത പെണ്ണുങ്ങൾ സംസാരിക്കുന്നത് പോലെ സംസാരിക്കുന്ന പെണ്ണുങ്ങൾ എന്ന് വിജയ് പി നായർ എന്ന സങ്കിയെ തല്ലിയ സ്ത്രീകളെ കുറിച്ച് പിസി ജോർജ് പറഞ്ഞു കേട്ടതാണ് ഇന്നത്തെ ഏറ്റവും വലിയ തമാശ. അയാളെ തല്ലിയ  സമയത്ത് അവർ തെറി പറഞ്ഞുവത്രേ, പറയുന്നത്   വായെടുത്താൽ ഊളത്തരവും തെറിയും പറയുന്ന പിസി ജോർജ്. അങ്ങേരെ ജയിപ്പിച്ചു വിടുന്ന ആളുകളെ ഓർത്തു നാണം തോന്നുന്നു. പറയാൻ വന്നത് അതല്ല. ചന്ത പെണ്ണുങ്ങൾ എന്നത് ഒരു കുറച്ചിലായിട്ട് പിസി ജോർജിന് തോന്നാൻ... Continue Reading →

അമേരിക്കയിലെ കൊറോണ അനുഭവം..

കേരളത്തിൽ കൊറോണ ടെസ്റ്റ് റിസൽറ്റ് പോസിറ്റീവ് ആയിട്ട് രോഗിയെ കൊണ്ടുപോകാൻ ആംബുലൻസ് വരാൻ ഇരുപത് മിനുട്ട് എടുത്തത് വാർത്തയാക്കുന്നവർ ദയവായി അമേരിക്കയിലെ അനുഭവം വായിക്കുക. മൂന്നാഴ്ച മുമ്പ് ഒരു കൂട്ടുകാരന്റെ ബന്ധുവിന് ഉണ്ടായ അനുഭവം ആണ്. " എനിക്ക് രണ്ടു ദിവസമായി നല്ല പനിയുണ്ട് , വരണ്ട ചുമയുമുണ്ട്. മേലുവേദനയുണ്ട്. കൊറോണ ആണെന്ന് കരുതുന്നു. ഇന്ന് ശ്വാസം എടുക്കാൻ നല്ല ബുദ്ധിമുട്ടുണ്ടായപ്പോൾ ആണ് 911 വിളിച്ചത്, ദയവായി ആശുപത്രിയിൽ എമെർജൻസി ഡിപ്പാർട്മെന്റിൽ കൊണ്ടുപോകണം. ഇൻഷുറൻസ് ഉണ്ട്…" :... Continue Reading →

Blog at WordPress.com.

Up ↑