കെവിന്റെ കൊലപാതകം…

ഞങ്ങളുടെ രണ്ടാമത്തെ മകൻ ഹാരിസിന്റെ പതിനൊന്നാം പിറന്നാളാണ് നാളെ. ഗോമതിയുടെ അപ്പയും അമ്മയും ഇപ്പോൾ ഹാപ്പി ബർത്ഡേയ് പറയാൻ ഇപ്പോൾ വിളിച്ചതേ ഉള്ളൂ. ആഘോഷിക്കാനുള്ള ഒരു മാനസികാവസ്ഥയിൽ അല്ല ഞങ്ങൾ. കേരളത്തിൽ നിന്ന് കേൾക്കുന്നത് അത്ര സുഖകരമായ വാർത്തകൾ അല്ല. തമിഴ്‌നാട്ടിൽ കോയമ്പത്തൂരിൽ ജാതിയുടെ പേരിൽ പ്രണയ വിവാഹത്തിനെതിരെ ദുരഭിമാന കൊലപാതകം നടന്നപ്പോൾ, അത് തമിഴ്‌നാട്ടിൽ അല്ലെ, കേരളം എത്ര ഭേദം എന്ന് കരുതിയത് വെറുതെയായി. പതിനെട്ട് വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ ജാതിയും മതവും ഭാഷയും നോക്കാതെ... Continue Reading →

പൊതുയിടത്തിൽ മലവിസർജനം ചെയ്തതിന് ദളിത് കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തെകുറിച്ച് …

ഒരുപക്ഷെ നിങ്ങൾക്ക് വിശ്വസിക്കാൻ പ്രയാസമുള്ള ഒരു കാര്യം പറയട്ടെ? ഞങ്ങൾ മട്ടാഞ്ചേരിയിൽ താമസിച്ചുകൊണ്ടിരുന്ന സമയത്ത് ഞങ്ങൾ കുട്ടികൾ തൂറിയിരുന്നത് അവിടെയുള്ള കാണകളിലായിരുന്നു. എന്റെ ഉമ്മയുടെ വീടൊരു ലൈൻ വീടായിരുന്നു, അഞ്ചു വീടുകൾ അടുത്തടുത്തായി മതിലുകൾ ഷെയർ ചെയ്യുന്നതുപോലെ പണിതു വച്ചത്. ഏറ്റവും മുൻപിലെ ചെറിയ വരാന്തയും, ഒരു മുറിയും അടുക്കളയും ചേർന്ന് ഏതാണ്ട് 300 അല്ലെങ്കിൽ 400 സ്‌ക്വയർ ഫീറ്റ് വിസ്‌തീർണമുള്ള വീടുകളാണിവ. പക്ഷെ എല്ലാ വീട്ടുകാർക്കും കൂടി ഒരു കിണറും ഒരു കക്കൂസും മാത്രമേ ഉള്ളൂ.... Continue Reading →

സമ്പത്ത് കാണുമ്പോൾ മാത്രം മറക്കുന്ന ജാതി..

"ഇന്ത്യയിലെ ജാതിവ്യവസ്ഥ ഇല്ലാതാക്കാൻ നമ്മൾ ഓരോരോരുത്തരും നമ്മൾ താഴ്ന്നത് എന്ന് കരുതുന്ന ജാതിയിൽ നിന്ന് കല്യാണം കഴിച്ചാൽ പോരെ? " വർഷങ്ങൾക്ക് മുൻപ് എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു സുഹൃത്തിനോട് സംസാരമധ്യേ ഞാൻ സൂചിപ്പിച്ച ഒരു കാര്യമാണ്. "അത് പറ്റില്ല, നസീർ. ഒന്നാമത് ജാതി വളരെ വർഷങ്ങളായി ഉള്ള ഒരു സാധനമാണ്. ഉദാഹരണത്തിന് ഞാൻ സൂര്യവംശത്തിൽ പിറന്ന ഒരാളാണ്, എന്റെ ജീനിന്റെ തന്നെ ഭാഗമാണ് എന്റെ ജാതി. ഇതെല്ലാം മാറ്റിവയ്ക്കാം എന്ന് വച്ചാൽ തന്നെ ഞങ്ങൾക്ക്... Continue Reading →

മീശ : ഹരീഷിന്റെ രാമായണം

മീശ : ഹരീഷിന്റെ രാമായണം രാമായണ കഥ 1. "ഇതിനു മുൻപെഴുതിയ ആയിരക്കണക്കിന് രാമായണങ്ങളിൽ എല്ലാം സീത രാമന്റെ കൂടെ കാട്ടിലേക്ക് പോകുന്നുണ്ട്, എന്നിട്ട് നിങ്ങൾ മാത്രം എന്നെ കൊണ്ടുപോകില്ല എന്ന് പറയുന്നത് എവിടുത്തെ ന്യായം ആണ്?" വനവാസത്തിന് പോകുന്നതിന് മുൻപ് സീതയെ കൊണ്ട് പോകേണ്ട എന്നതായിരുന്നു രാമന്റെ ആദ്യ തീരുമാനം. ഇതറിഞ്ഞ സീത പറഞ്ഞ വാചകം ആണ് മുകളിൽ, അദ്ധ്യാത്മ രാമായണത്തിൽ നിന്ന്.. രാമായണ കഥ 2. രാവണവധവും മറ്റും കഴിഞ്ഞു വളരെ നാളുകൾക്ക് ശേഷം... Continue Reading →

ഇന്ത്യൻ ചീഫ് ജസ്റ്റിസിന്റെ ജാതി…..

"ഇക്കാലത്ത് ആരും ജാതി ഒന്നും നോക്കില്ല നസീർ, നിനക്ക് വെറുതെ തോന്നുന്നതാണ്" ജാതിസ്പിരിറ്റ് മൂലം, വിവാഹം കഴിഞ്ഞ് 18 വർഷം കഴിഞ്ഞിട്ടും, എന്റെ ഭാര്യാസഹോദരീഭർത്താവ് എന്നെ കാണുകയോ അവരുടെ വീട്ടിൽ കയറ്റുകയോ ചെയ്യില്ല  എന്ന് എന്റെ ഒരു സുഹൃത്തിനോട് പറഞ്ഞപ്പോൾ അവൻ പറഞ്ഞ മറുപടി ആണിത്. ഇക്കഴിഞ്ഞ ഒക്ടോബർ മൂന്നാം തീയതി രഞ്ജൻ ഗൊഗോയി ഇന്ത്യൻ ചീഫ് ജസ്റ്റിസ് ആയപ്പോൾ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞത് എന്താണെന്ന് അറിയാമോ? അദ്ധേഹത്തിന്റെ ജാതി. സംശയം ഉണ്ടെങ്കിൽ ഗൂഗിളിൽ പോയി... Continue Reading →

പ്രണയത്തിന് എന്ത് വില … #metoo

#metoo "എന്റെ മോളെവിടെ?" വാതിൽക്കൽ നിന്ന മധ്യവയസ്കൻ ഞങ്ങളോട് ചോദിച്ചു. ഉറക്കച്ചടവോടെ എഴുന്നേറ്റു വന്ന് വാതിൽ തുറന്ന ഞങ്ങൾക്ക് ആദ്യം ഒന്നും മനസിലായില്ല.. 1997-ൽ കോളേജിൽ നിന്ന് ക്യാമ്പസ് ഇന്റർവ്യൂ വഴി സാപ് ലാബ്സിൽ ജോലി കിട്ടി, ബാംഗ്ലൂരിൽ ആർ ടി നഗറിൽ ഒരു വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഞാൻ. കൂടെ ശരത്, ഫിലിപ് , ശ്യാം എന്നീ കൂട്ടുകാരും. ബാംഗ്ലൂരിലെ സുന്ദരിമാരെ നോക്കി വെള്ളമിറക്കാറുണ്ടെങ്കിലും നേരെ പോയി മുട്ടാനുള്ള ധൈര്യം ഇല്ലാതിരുന്നത് കൊണ്ട്, ബാംഗ്ലൂരിൽ പഠിക്കുന്ന... Continue Reading →

Blog at WordPress.com.

Up ↑