പൂർണമായും മനുഷ്യരല്ലാത്ത നമ്മൾ

രണ്ടായിരത്തിഒന്നിലാണ്  ഞാൻ ഗോമതിയെ വിവാഹം കഴിക്കുന്നത്. വേറെ ഒരു സംസ്ഥാനത്തും മതത്തിലും ജാതിയിലും ഒക്കെയുള്ള ഒരാളെ കല്യാണം കഴിക്കുമ്പോൾ പെണ്ണിന്റെ   അച്ഛനുമമ്മയ്ക്കും എതിർപ്പുണ്ടാകുന്ന സ്വാഭാവികം, അതും മൂന്ന് കല്യാണം കഴിച്ച ബാപ്പയും, ഏഴു കല്യാണം കഴിച്ച ഉപ്പൂപ്പായും ഒക്കെയുള്ള ഒരു മുസ്ലിം ചെറുപ്പക്കാരൻ. ഇനി അച്ഛനുമമ്മയ്ക്കും എതിർപ്പിലെങ്കിൽ ബന്ധുക്കൾ വിടുമോ? അവർ എന്നെയും ഗോമതിയെയും മാത്രമല്ല  പെൺകുട്ടികൾ  മര്യാദയ്ക്ക് വളർത്താൻ അറിയാത്തതിന് അവളുടെ അച്ഛനെയും അമ്മയെയും വരെ ചീത്ത വിളിച്ചു.   അങ്ങിനെ പലയിടത്ത് നിന്നായി ചീത്ത... Continue Reading →

അംബേദ്കർ : വായിക്കാൻ വൈകിപോയ പുസ്തകം

ലോകത്തിൽ അഡ്മിഷൻ കിട്ടാൻ ഏറ്റവും ബുദ്ധിമുട്ടുള്ള യൂണിവേഴ്സിറ്റികളിൽ ഒന്നാണ് ന്യൂ യോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റി, പ്രത്യേകിച്ച് നിയമം പഠിക്കാൻ. ബരാക് ഒബാമ മുതൽ വാറൻ ബഫറ്റ് വരെ ഇവിടെ പഠിച്ചവരാണ്. ഇതുപോലെ ഉള്ള ഇംഗ്ലണ്ടിലെ ഒരു യൂണിവേഴ്സിറ്റിയാണ് ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സ്, പ്രത്യേകിച്ച് സാമ്പത്തിക ശാസ്ത്രം പഠിക്കാൻ. ഇവിടെ രണ്ടിടത്ത് നിന്നും ഡോക്ടറേറ്റ് കിട്ടിയ ഒരു ഇന്ത്യൻ വിദ്യാർത്ഥിയെകുറിച്ചാണീ കുറിപ്പ്.സാധാരണയായി നല്ല സാമ്പത്തിക ഭദ്രതയുളള കുടുംബത്തിൽ പിറന്ന് അടിസ്ഥാന വിദ്യഭ്യാസം വലിയ സ്കൂളുകളിൽ പൂർത്തിയായവർക്ക് മാത്രമേ... Continue Reading →

എന്റെ രണ്ടു പെൺമക്കൾ

" It takes a village to raise a child" : ഒരു കുട്ടിയെ വളർത്താൻ ഒരു ഗ്രാമം ആവശ്യമാണ് : ആഫ്രിക്കൻ പഴമൊഴി.കുട്ടികൾ മാതാപിതാക്കളുടെ സ്വത്താണോ അതോ രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ സ്വത്താണോ എന്ന ചോദ്യത്തിനു മറുപടി പറയാൻ എളുപ്പമാണ്. കുട്ടികൾ ആരുടെയും സ്വത്തല്ല. സ്വയം ഒരു വ്യക്തിത്വവും സ്വന്തമായ ഭാവിയുമുള്ള വ്യക്തികളാണ് കുട്ടികൾ. പക്ഷെ കുട്ടികൾ ആരുടെ ഉത്തരവാദിത്വമാണ് എന്നുള്ള ചോദ്യത്തിന്റെ ഉത്തരം കുറച്ചു കൂടി കുഴപ്പം പിടിച്ചതാണ്. മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ് കുട്ടികൾ എങ്കിൽ... Continue Reading →

ലവ് ജിഹാദ്

രണ്ടായിരത്തി ഒന്നിൽ എന്റെയും ഗോമതിയുടെയും രജിസ്റ്റർ വിവാഹം കഴിഞ്ഞു ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ എന്റെ അയൽപക്കത്തുള്ള ഒരു മുസ്ലിം ദമ്പതിമാർ എന്റെ വീട്ടിലേക്ക് വന്നു. ഞാൻ ആദ്യമായിട്ടായിരുന്നു അവരെ കാണുന്നത്. "അപ്പോൾ ഇനി എന്താണ് പരിപാടി, പൊന്നാനിയിൽ പോകുന്നത് എപ്പോഴാണ്?" ഉപചാരവാക്കുകൾക്ക് ശേഷം അവർ വന്ന കാര്യത്തിലേക്ക് കടന്നു. ഇത് കേട്ടപ്പോഴാണ് ഗോമതിയെ ഇസ്ലാം മതത്തിലേക്ക് മാറ്റാനായി ആവശ്യപ്പെടാതെ തന്നെ സഹായിക്കാനായിട്ടാണ് ഇവർ വന്നതെന്ന് എനിക്ക് മനസിലായത്. ഞാൻ ഉമ്മയെ നോക്കി കണ്ണുരുട്ടി, തന്നെ അറിയിക്കാതെ വന്നതാണെന്നും... Continue Reading →

പ്രബുദ്ധ കേരളം എന്ന പൊള്ളത്തരം

ഞാൻ ഒരു രാഷ്ട്രീയ നിരീക്ഷകനല്ല, പലപ്പോഴും കേരളത്തിലെ രാഷ്ട്രീയപാർട്ടികളുടെ "രാഷ്ട്രീയ" നിലപാടുകൾ എനിക്ക് മനസിലാകാറുമില്ല. ഉദാഹരണത്തിന്, മതനിരപേക്ഷതയ്ക്കും സ്ത്രീസമത്വത്തിനും വേണ്ടി നിലകൊള്ളുന്നു എന്ന് പറയുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശബരിമലയിൽ സ്ത്രീകളെ കയറ്റരുത് എന്ന്,  ഭൂരിപക്ഷ അഭിപ്രായം അതാണെന്ന് സ്വയം തീരുമാനിച്ചുകൊണ്ട് , അവർ അധികാരത്തിൽ വന്നാൽ  സ്ത്രീപ്രവേശനം തടയാൻ വേണ്ടി  നിയമനിർമാണം നടത്തും എന്ന് പറയുന്നതോ , തിരുവനന്തപുരം മേയർ ആയ ആര്യ രാജേന്ദ്രൻ എൻഎസ്എസ് അനുമോദന സമ്മേളനത്തിൽ പങ്കെടുക്കുന്നതിന്റെ യുക്തിയോ, സഭയുടെ പ്രിയപ്പെട്ട, പണ്ട്... Continue Reading →

#justiceformanishavalmiki

"ഞങ്ങൾ നൈൽ നദിയിൽ നിന്ന്  കൂടുതൽ കനാലുകൾ  പണിയും, അതുവഴി കൂടുതൽ മരുഭൂമിയിൽ കൃഷി ചെയ്യാൻ സാധിക്കും.ഹുസ്നി മുബാറക്കിനെ പോലെ വർഷങ്ങളായി  അധികാരത്തിൽ കടിച്ചു തൂങ്ങുന്ന  അധികാര ദാഹികളെ പുറത്താക്കും.  ഈജിപ്ത് ലോകത്തിനു തന്നെ അഭിമാനം ആകുന്ന ഒരു രാജ്യമായി മാറും." അത് പറയുമ്പോൾ ആ ചെറുപ്പക്കാരന്റെ  കണ്ണുകൾ പ്രതീക്ഷ കൊണ്ട് തിളങ്ങി.   രണ്ടായിരത്തി പതിനൊന്നിൽ ഞങ്ങൾ ഈജിപ്ത് സന്ദർശിച്ചപ്പോൾ ഞങ്ങളുടെ ഗൈഡ് ആയിരുന്നു സമീർ. ട്യൂണിഷ്യയിൽ നിന്നാരംഭിച്ച് അറബ് ലോകത്തെയാകെ ഇളക്കി മറിച്ച മുല്ലപ്പൂ വിപ്ലവം... Continue Reading →

അമേരിക്കയിലെ കറുത്ത വർഗക്കാരും പോലീസും..

നിങ്ങൾ ചെയ്യാത്ത ഒരു കൊലപാതക കുറ്റത്തിന് നിങ്ങളെ പോലീസ് പിടിച്ചു എന്ന് കരുതുക. നിങ്ങൾക്ക് തീർച്ചയായും ദേഷ്യവും വേദനയും വരും. നിങ്ങൾ ഈ കൊലപാതകം നടക്കുന്ന സമയത്ത് വേറെ സ്ഥലത്തായിരുന്നു എന്ന് കാണിക്കുന്ന തെളിവുകൾ നിങ്ങൾ ഹാജരാക്കും. ഇങ്ങിനെ തെളിവുകൾ ഹാജരാക്കിയിട്ടും, നിങ്ങളെ കൊലപാതക സ്ഥലത്തു കണ്ടു എന്ന് വേറൊരു കൊടും കുറ്റവാളി പറഞ്ഞു എന്നത് കൊണ്ട് മാത്രം തെളിവുകൾ ഇല്ലാതിരുന്നിട്ടും കോടതി നിങ്ങളെ വധശിക്ഷയ്ക്ക് വിധിച്ചു എന്നും കരുതുക. നിങ്ങളുടെ ദേഷ്യം ഇരട്ടിക്കും. നിങ്ങൾക്ക് എതിരെ... Continue Reading →

ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്..

"ഒരു ജാതി ഒരു മതം ഒരു ദൈവം" എന്ന് ഗുരു. അതിന് "ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്" എന്ന് യുക്തിവാദിയായ ശിഷ്യൻ അയ്യപ്പന്റെ തിരുത്ത്.. "അയ്യപ്പൻ പറഞ്ഞതും ശരിയാണ്" എന്ന് അതിനു ഗുരുവിന്റെ മറുപടി. കുറച്ച് പുലയസമുദായക്കാരും ആയി വൈപ്പിനിൽ മിശ്രഭോജനം നടത്തിയ അയ്യപ്പനെ പുലയൻ അയ്യപ്പൻ എന്ന് വിളിച്ചു കളിയാക്കിയത് അയ്യപ്പൻറെ തന്നെ സമുദായമായ ഈഴവർ ആയിരുന്നു (നാരായണഗുരുവിൽ നിന്നും കുമാരനാശാനിൽ നിന്നും വെള്ളാപ്പള്ളിയിലേക്ക് പടവലങ്ങ പോലെ വളർന്നവർ). കേരളത്തിലെ ജാതിചിന്തകൾ... Continue Reading →

തെങ്ങു കയറേണ്ടവനെ പിടിച്ചു മുഖ്യമന്ത്രി ആക്കിയാൽ ഇങ്ങനെയിരിക്കും..

"തെങ്ങു കയറേണ്ടവനെ പിടിച്ചു മുഖ്യമന്ത്രി ആക്കിയാൽ ഇങ്ങനെയിരിക്കും" ഒന്നോ രണ്ടോ വർഷങ്ങൾക്ക് മുൻപ് അമേരിക്കയിലെ മലയാളികളുടെ ഒരു വാട്സാപ്പ് ഗ്രൂപ്പിൽ പിണറായി വിജയൻറെ ചിത്രവുമായി വന്ന ഒരു കാർട്ടൂൺ ആണ്. ജന്മഭൂമിയിലോ മറ്റോ വന്നതാണ് എന്ന് തോന്നുന്നു. സവർണ ജാതിബോധം ഇന്നും കൊണ്ടുനടക്കുകയും അതിൽ മിഥ്യാഭിമാനം കൊള്ളുകയും ചെയ്യുന്ന അമേരിക്കൻ മലയാളികളുടെ ഇടയിൽ നന്നായി ഓടിയ ഒരു കാർട്ടൂൺ ആയിരുന്നു അത്. അത് കണ്ടപ്പോൾ എനിക്കോർമ്മ വന്നത് ഡോകട്ർ പൽപ്പുവിനെ ആണ്. "ഈഴവർ ചെത്താൻ പോയാൽ മതി"... Continue Reading →

മണിയറയിലെ അശോകൻ ഓർമിപ്പിച്ച കഥ..

"നിങ്ങളുടെ നാട്ടിൽ പെണ്ണുങ്ങളെ കൊണ്ട് പട്ടികളെയും തവളകളെയും വാഴകളെയും ഒക്കെ കല്യാണം കഴിപ്പിക്കുന്ന പതിവുണ്ടോ നസീർ?" എന്റെ കൂടെ ജോലി ചെയ്യുന്ന എമ്മയുടെ ചോദ്യമാണ്. കുറച്ചു തടിച്ച ശരീരപ്രകൃതമുള്ള, സുന്ദരമായി ചിരിക്കുന്ന എമ്മ എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു വെള്ളക്കാരി  മദാമ്മയാണ്. എന്റെ സീറ്റിന്റെ നേരെ എതിർവശത്ത് ഇരിക്കുന്നത് കൊണ്ട് പലപ്പോഴും പല വിഷയങ്ങളെ കുറിച്ചും സംസാരിക്കാറുണ്ട്. എമ്മയ്ക്കു മൂന്നു വയസുള്ള ഒരു ആൺകുട്ടി ഉള്ളത് കൊണ്ട് പലപ്പോഴും കുട്ടികളെ വളർത്തുന്നതിന് കുറിച്ചൊക്കെ ആയിരിക്കും സംസാരം.... Continue Reading →

Blog at WordPress.com.

Up ↑