എന്റെ മകൻ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ , ബെർക്കിലിയിൽ ചേർന്നപ്പോഴാണ് ഞങ്ങൾ ആദ്യമായി ആ ക്യാമ്പസ് സന്ദർശിക്കുന്നത്. നോബൽ സമ്മാനം കിട്ടിയ ആളുകൾക്ക് അവിടെ പ്രത്യേകം കാർ പാർക്കിംഗ് ഉണ്ടെന്ന് കണ്ടപ്പോഴാണ് അത്രയും മാത്രം നോബൽ പ്രൈസ് അവിടെ കിട്ടുന്നുണ്ട് എന്ന് മനസ്സിലായതും, പിന്നീട് ഓരോ തവണ നോബൽ സമ്മാനം പ്രഖ്യാപിക്കുമ്പോഴും അവിടെ നിന്നുള്ള ആർകെങ്കിലും നോബൽ കിട്ടിയിട്ടുണ്ടോ എന്ന് ശ്രദ്ധിക്കാൻ തുടങ്ങിയതും. അമേരിക്കയിലെ യൂണിവേഴ്സിറ്റികൾ തമ്മിൽ ആരോഗ്യകരമായ ഒരു മത്സരം ഇക്കാര്യത്തിൽ ഉണ്ടെകിൽ UC ബെർക്കിലിയിൽ... Continue Reading →
പാട്ടിനെ കുറിച്ച് …
നിങ്ങൾ എന്തിനാണ് പാട്ടുകൾ കേൾക്കുന്നത്? പലരും പ്രിയപ്പെട്ട പാട്ടുകൾ പാടുകയോ മൂളുകയോ ചെയ്യുന്നത്? ഇഷ്ടപെട്ട പാട്ടുകൾ കേൾക്കുമ്പോൾ നിങ്ങൾ കയ്യോ കാലോ തലയോ കൊണ്ടൊക്കെ കൊണ്ട് താളം പിടിക്കുന്നതെന്തുകൊണ്ടാണ്? അതുകൊണ്ട് നിങ്ങൾക്ക് എന്ത് ഗുണമാണുള്ളത്? എന്തിനാണ് നിങ്ങൾ സംഗീത നിശകളിൽ പങ്കെടുക്കുന്നത്? ഒരുമിച്ച് നൃത്തം ചെയ്യുന്നത്? സംഗീത കച്ചേരികളിൽ പോയി താളം പിടിച്ചാസ്വദിക്കുന്നത്? എന്നെങ്കിലും നിങ്ങളതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ? ഡാർവിൻ ഉൾപ്പെടെയുള്ള പരിണാമ ശാസ്ത്രജ്ഞരെ കുഴപ്പിച്ച ഒരു ചോദ്യമാണിത്. കാരണം നമ്മൾ ചെയ്യുന്ന ഏതാണ്ട് എല്ലാ കാര്യങ്ങൾക്കും, പരിണാമപരമായ... Continue Reading →
സോഷ്യലിസം vs മുതലാളിത്തം
രണ്ടായിരത്തിയെട്ടിൽ, അമേരിക്കയിൽ സാമ്പത്തിക മാന്ദ്യം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് ഞാൻ ഓഫിസിൽ പോയിരുന്നത് , എന്റെ ഇരിപ്പിടത്തിന് അരികെ ഒരു ബ്രൗൺ കാർഡ്ബോർഡ് ബോക്സ് ഉണ്ടാകുമോ എന്ന് പേടിച്ചായിരുന്നു. നമ്മുടെ സീറ്റിന്റെ അടുത്തൊരു ബ്രൗൺ കാർഡ്ബോർഡ് ബോക്സ് ഉണ്ടെങ്കിൽ അതിനർത്ഥം നമ്മളെ കമ്പനി പറഞ്ഞുവിടാനുള്ള സാധ്യത അന്നുണ്ടെന്നാണ്. ഓഫീസിൽ എന്റെ കുറെ സുഹൃത്തുക്കളെ അങ്ങിനെ പറഞ്ഞു വിട്ടിരുന്നു. നമ്മളെ പറഞ്ഞു വിടാൻ കമ്പനി തീരുമാനിച്ചു കഴിഞ്ഞാൽ ഹ്യൂമൻ റിസോഴ്സിൽ നിന്ന് ഒരാൾ വരും, നമുക്ക് തരാൻ... Continue Reading →
Learned Helplessness!
ഒരു ഇലക്ട്രിക്ക് കസേരയിൽ നിങ്ങളെ ഇരുത്തിയിരിക്കുന്നു എന്ന് കരുതുക. ഓരോ പത്ത് മിനിട്ടിലും നിങ്ങൾക്ക് ഈ കസേരയിലൂടെ, രണ്ടു സെക്കന്റ് നീണ്ടുനിൽക്കുന്ന, മരണകാരണം ആകാത്ത എന്നാൽ ഒട്ടും സുഖപ്രദമല്ലാത്ത ഒരു ഇലക്ട്രിക്ക് ഷോക്ക് ലഭിക്കും എന്നും കരുതുക. എന്നാൽ നിങ്ങളുടെ കയ്യെത്തും ദൂരത്ത് ഈ കസേരയിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാനുള്ള ഒരു സ്വിച്ച് ഉണ്ടെങ്കിൽ നിങ്ങളിൽ ആരെങ്കിലും ആ സ്വിച്ച് ഓഫ് ആക്കാതെ ഇരിക്കുമോ? ഇല്ല എന്നും, അങ്ങിനെ ഓഫാക്കാതെ ഇരിക്കുന്ന ഒരാൾ ഉണ്ടെങ്കിൽ അയാൾ അത്രയ്ക്ക്... Continue Reading →
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗോമതിയുടെയും എൻ്റെയും കുട്ടികളുടെയും വക ഒരു അൻപതിനായിരം രൂപ..കേൾക്കുമ്പോൾ വലിയ തുകയാണ് എന്ന് തോന്നാം. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിൽ ഞാൻ ഓഹരിയിൽ നിക്ഷേപിച്ചു കിട്ടിയ ലാഭത്തിൻ്റെ വെറും ഒരു ശതമാനം മാത്രമാണിത്. അതുകൊണ്ട് ഒട്ടും വലിയ തുക അല്ല. സാധാരണ ആളുകൾ ജോലി ഇല്ലാതെ നെട്ടോട്ടം ഓടുകയാണെകിലും stock market ഇതൊന്നും ബാധിക്കാത്ത പോലെ മുകളിലേക്ക് ആണ് പോകുന്നത്. കഴിഞ്ഞ ഏപ്രിലിൽ നിന്ന് ഏതാണ്ട് ഇരട്ടിയായി.അമേരിക്കയിൽ ഞങ്ങൾക്ക് എല്ലാവർക്കും വാക്സിൻ സൗജന്യം... Continue Reading →
എന്തുകൊണ്ട് ഇന്ത്യയിൽ നിന്ന് ഒരു മൈക്രോസോഫ്റ്റോ ഗൂഗിളോ ആപ്പിളോ ഉണ്ടാകുന്നില്ല?
"കമ്പ്യൂട്ടർ സയൻസ് കോഴ്സിൽ ചേരാൻ വരുന്നവർ Python പോലുള്ള ഒരു പ്രോഗ്രാമിങ് ഭാഷ പഠിച്ചിട്ട് വരണം. രണ്ട് ദിവസങ്ങൾ കൊണ്ട് ഒരു കമ്പ്യൂട്ടർ ഭാഷ പഠിച്ചെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം" എന്റെ മൂത്ത മകൻ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്കിലി ക്യാമ്പസിൽ കമ്പ്യൂട്ടർ സയൻസ് മേജർ ആയി എടുത്തു ചേരാൻ തീരുമാനിച്ചപ്പോൾ യൂണിവേഴ്സിറ്റിയിൽ നിന്ന് വന്ന ഇമെയിലിൽ ഉണ്ടായിരുന്ന വാചകമാണ്. പ്രോഗ്രാമിങ് ലാംഗ്വേജ് പഠിക്കാൻ അല്ലെ നമ്മൾ കമ്പ്യൂട്ടർ സയൻസ് വിഷയം ആയെടുത്ത് യൂണിവേഴ്സിറ്റിയിൽ... Continue Reading →
അംബേദ്കർ : വായിക്കാൻ വൈകിപോയ പുസ്തകം
ലോകത്തിൽ അഡ്മിഷൻ കിട്ടാൻ ഏറ്റവും ബുദ്ധിമുട്ടുള്ള യൂണിവേഴ്സിറ്റികളിൽ ഒന്നാണ് ന്യൂ യോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റി, പ്രത്യേകിച്ച് നിയമം പഠിക്കാൻ. ബരാക് ഒബാമ മുതൽ വാറൻ ബഫറ്റ് വരെ ഇവിടെ പഠിച്ചവരാണ്. ഇതുപോലെ ഉള്ള ഇംഗ്ലണ്ടിലെ ഒരു യൂണിവേഴ്സിറ്റിയാണ് ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സ്, പ്രത്യേകിച്ച് സാമ്പത്തിക ശാസ്ത്രം പഠിക്കാൻ. ഇവിടെ രണ്ടിടത്ത് നിന്നും ഡോക്ടറേറ്റ് കിട്ടിയ ഒരു ഇന്ത്യൻ വിദ്യാർത്ഥിയെകുറിച്ചാണീ കുറിപ്പ്.സാധാരണയായി നല്ല സാമ്പത്തിക ഭദ്രതയുളള കുടുംബത്തിൽ പിറന്ന് അടിസ്ഥാന വിദ്യഭ്യാസം വലിയ സ്കൂളുകളിൽ പൂർത്തിയായവർക്ക് മാത്രമേ... Continue Reading →
2018 ലെ വെള്ളപൊക്കം മനുഷ്യനിർമിതമല്ല
എന്റെ പഴയ ഓഫീസ് ഹഡ്സൺ ന്യൂ യോർക്കിനും ന്യൂ ജേർസിക്കും ഇടയിലുള്ള ഹഡ്സൺ പുഴയുടെ അടുത്താണ്. ഒരു ദിവസം എല്ലാവരും ജനലിലൂടെ പുറത്തേക്ക് നോക്കുന്നത് കണ്ട് ഞാനും തിക്കിത്തിരക്കി പുറത്തേക്ക് നോക്കിയപ്പോൾ പുഴയിൽ ഒരു വലിയ യാത്ര വിമാനം കിടക്കുന്നു. അതിന്റെ ചിറകിൽ മനുഷ്യർ നിൽക്കുന്നു. ലഗാർഡിയ എന്ന ന്യൂയോർക്ക് എയർപോർട്ടിൽ നിന്ന് പുറപ്പെട്ട ഉടനെ രണ്ടു എൻജിനിലും പക്ഷികൾ ഇടിച്ച് പ്രവർത്തനക്ഷമം ആകാതെ വന്നപ്പോൾ ക്യാപ്റ്റൻ സള്ളി എന്ന , ഇപ്പോൾ സിനിമയിലൂടെ പ്രശസ്തനായ പൈലറ്റ്... Continue Reading →
കിറ്റിന്റെ സാമ്പത്തിക ശാസ്ത്രം, പട്ടിണിയുടേതും.
കൊറോണക്കാലത്ത് സർക്കാർ കിറ്റ് നൽകുന്നത് എന്തിനാണ് എന്നും , വിശക്കുന്നവനു ഭക്ഷണമല്ല, ഭക്ഷണം ലഭിക്കാനുള്ള തൊഴിലാണ് കൊടുക്കേണ്ടത് എന്നും, കിറ്റ് കിട്ടിയില്ലെങ്കിൽ ഭക്ഷണം കിട്ടാതെ വരുന്ന ഒരു ജനതയാണോ നമ്മൾ എന്നും, തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് കാലത്ത് കൊടുക്കുന്ന ടിവി ഗ്രൈൻഡർ പോലെയുള്ളതാണ് കേരള സർക്കാരിന്റെ കിറ്റ് വിതരണം എന്നൊക്കെയുള്ള പല തരം കമന്റുകൾ പല ഭാഗങ്ങളിൽ നിന്ന് വരുന്നത് എന്നെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്. അതിന്റെ പ്രധാന കാരണം അമേരിക്കയിൽ ഭക്ഷണം ലഭിക്കാനായി ആളുകൾ കിലോമീറ്ററുകളോളം ക്യൂ നില്കുന്നത്... Continue Reading →
അമേരിക്കയിലെ കള്ളവോട്ട്..
തിരഞ്ഞെടുപ്പിൽ ഒരേ ആളുകൾ ഒന്നിൽ കൂടുതൽ സ്ഥലത്ത് വോട്ടുകൾ ചെയ്യുന്നു എന്നത് ഇക്കഴിഞ്ഞ അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ പഴയ പ്രസിഡന്റ് ട്രമ്പ് തിരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞും ഉന്നയിച്ച ഒരു ആരോപണമാണ്. ജോർജിയ സംസ്ഥാനത്ത് ഏതാണ്ട് അയ്യായിരം ആളുകൾ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വന്നു വോട്ടു ചെയ്തു എന്നായിരുന്നു പ്രധാന ആരോപണങ്ങളിൽ ഒന്ന്. പക്ഷെ ഓരോ കേസും പ്രത്യേകം എടുത്തു പരിശോധിച്ചപ്പോൾ ഒരു കാര്യം മനസിലായി. അവരെല്ലാം പണ്ട് ജോർജിയയിൽ താമസിച്ചിരുന്നവരും, കുറച്ചു നാൾ വേറെ സംസ്ഥാനങ്ങളിലേക്ക്... Continue Reading →