അയലത്തെ സുന്ദരി …

വിവാഹം കഴിഞ്ഞ് കുറച്ചു നാളുകൾ കഴിയുമ്പോൾ സ്വന്തം ഭാര്യ ഒഴികെയുള്ള മറ്റ് സ്ത്രീകൾ കൂടുതൽ സുന്ദരികളായി അനുഭവപ്പെടുന്ന, മറ്റു സ്ത്രീകളിൽ താല്പര്യം തോന്നുന്ന പുരുഷന്മാരാണോ നിങ്ങൾ? എങ്കിൽ തുടർന്ന് വായിക്കുക. 

ജീവിലോകത്തിൽ രണ്ടുതരം ജീവികളാണുള്ളത്.  ഒന്നാമത്തേത് ടൂർണമെന്റ് സ്‌പീഷീസ് ആണ്.  ഈ ജീവികളിൽ ഒരു ആൺ പല പെണ്ണുങ്ങളുമായും ഇണചേരും. കുട്ടികളെ നോക്കേണ്ടത് പെണ്ണിന്റെ ചുമതല ആയിരിക്കും. പല പെണ്ണുങ്ങളെ ആകർഷിക്കേണ്ടതുകൊണ്ട് ആണിന്റെ ശരീരം പെണ്ണിന്റെ ശരീരത്തെ അപേക്ഷിച്ച് വളരെ വർണ്ണശബളമായിരിക്കും, അല്ലെങ്കിൽ എന്തെങ്കിലുമൊക്കെ പ്രത്യേകത ഉണ്ടാകും. നൂറിൽ അഞ്ചോ ആരോ ആണുങ്ങൾ ആയിരിക്കും ഏതാണ്ട് എല്ലാ കുട്ടികളുടെയും പിതാവ്. 

സിംഹം ഇത്തരം സ്‌പീഷീസിന് ഒരു ഉദാഹരണമാണ്. മറ്റു ആണുങ്ങൾ അടക്കി നിർത്താൻ മാത്രം ശക്തിയുള്ള പുരുഷൻ തന്റെ  ജീൻ തന്റെ കുട്ടികളിലേക്ക് തലമുറകളിയായി പടർന്നു കൊടുക്കുന്ന ഒരു പ്രവർത്തന രീതിയാണിത്. ഇത്തരം കൂട്ടങ്ങളിൽ മേധാവിത്വം വഹിക്കുന്ന ജീവി വൃദ്ധനായി കഴിയുമ്പോൾ കൂടുതൽ കരുത്തുള്ള ചെറുപ്പക്കാരായ ജീവികൾ നേതൃസ്ഥാനത്തേക്ക് വരികയും മേല്പറഞ്ഞ പോലെ പല പെൺജീവികളുമായും  പ്രത്യുല്പാദനം നടത്തുകയും ചെയ്യുന്നു. ആൺ സിംഹത്തെ പെൺസിംഹത്തിൽ നിന്നും വേർതിരിച്ചറിയാൻ പെട്ടെന്ന് കഴിയുന്നത് സിംഹമൊരു ടൂർണമെന്റ് സ്പീഷീസ് ആയതുകൊണ്ടാണ്.  ആൺ മൃഗങ്ങൾ പെൺമൃഗങ്ങളെക്കാൾ സുന്ദരരന്മാരായി കാണപ്പെടുന്ന ഏതാണ്ട് എല്ലാ ജീവികളും ടൂർണമെന്റ് സ്പീഷിസ് ആയിരിക്കും (sexual dimorphism). മയിൽ , പൂവൻകോഴി എന്നീ പക്ഷികളൊക്കെ ടൂർണമെന്റ് സ്‌പീഷീസ് ആണെന്നും പോളിഗമസ് ആണെന്നും ഇതിൽ നിന്നും മനസിലായി കാണുമല്ലോ.  ( ടൂർണമെന്റ് സ്പീഷീസിൽ ആണുങ്ങൾ തമ്മിൽ മത്സരം സാധാരണമാണ്.  ഒന്നിൽകൂടുതൽ പൂവൻകോഴികളുള്ള കോഴി ഫാമുകളിൽ പൂവങ്കോഴികൾ പിടകോഴികൾക്ക് വേണ്ടി പരസ്പരം പടവെട്ടുന്നത് കാണാൻ കഴിയും. മിക്കവാറും ഒരു നേതാവായിരിക്കും ഉണ്ടാവുക.  )

മറ്റൊരു വിഭാഗം പെയർ ബോണ്ടിങ് സ്പീഷിസ് ആണ്. ജീവിതകാലം മുഴുവൻ ഒരേ ഇണയുമായി ജീവിക്കുന്ന ജീവികളാണിവ. തന്റെ ജീൻ വഹിക്കുന്ന കുഞ്ഞിനെ പങ്കാളിയുമായി ചേർന്ന് പരിപാലിച്ച് അങ്ങിനെ ജീനിന്റെ പരമ്പര നിലനിർത്തുന്ന രീതിയാണിത്. ഇങ്ങിനെയുള്ള ജീവികളിൽ പല സ്ത്രീകളെ ആകർഷിക്കേണ്ടത് ഇല്ലാത്തത് കൊണ്ട്  ആണിന്റെയും പെണ്ണിന്റെയും ശരീരം ഏതാണ്ട് ഒരുപോലെയിരിക്കും. പെണ്ണുങ്ങളെ കിട്ടാനായി മാറ്റ് ആണുങ്ങളുമായുള്ള മത്സരം ഉണ്ടാകില്ല. അരയന്നങ്ങൾ, പരുന്തുകൾ തുടങ്ങി അനേകം ജീവികൾ പെയർ ബോണ്ടിങ് സ്പീഷീസ് ആണ്. കൂടുതൽ പെണ്ണുങ്ങളുമായി ബന്ധപെട്ടു കൂടുതൽ കുട്ടികളെ ഉണ്ടാക്കിയാൽ കുട്ടികളെ നോക്കാൻ സമയം കിട്ടാത്തത് കൊണ്ടാണ് ഈ സ്പീഷീസിലെ ആണുങ്ങൾ ഒരേ ഇണയുമായി ജീവിതകാലം മുഴുവൻ കുടുംബം നോക്കി ജീവിക്കുന്നത്.   (പെയർ ബോണ്ടിങ് സ്പീഷീസിൽ തങ്ങളുടെ കുട്ടികളെ ആണുങ്ങൾ നോക്കിക്കൊള്ളുമെന്ന ധാരണയുള്ളത് കൊണ്ട് ചുരുക്കം ചില കേസുകളിൽ എങ്കിലും പെണ്ണുങ്ങൾ ആണ് വേറെ ആണുങ്ങളെ തേടി പോവുക) 

ഇനി മനുഷ്യൻ ഇതിലേതാണ് എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. പ്രശനം മനുഷ്യർ ഇത് രണ്ടുമാണ്. ചില മനുഷ്യർ ടൂർണമെന്റ് സ്പീഷീസും ചില മനുഷ്യർ പെയർ ബോണ്ടിങ് സ്പീഷീസുമാണ്. ഈ വ്യത്യസത്തിന്റെ  കാരണം ജനിതകമാണ്.  ചില ജീനുകളാണ് ഒരാൾ പോളിഗമസ് ആണോ അതോ പെയർ ബോണ്ടിങ് ആണോ എന്ന് തീരുമാനിക്കുന്നത്. 

പക്ഷെ നമ്മുടെ സമൂഹത്തിൽ വിവാഹം കഴിക്കുമ്പോൾ മരണം വരെ ഒരു പങ്കാളിയുമായി മാത്രം ലൈംഗിക ബന്ധം പുലർത്താമെന്നും ഒരു പങ്കാളിയിൽ ഉണ്ടാകുന്ന കുട്ടികളെ മാത്രം നോക്കാമെന്നും , ഒരു പങ്കാളിയുമായി മാത്രം സ്നേഹബന്ധം  മരണം വരെ തുടരാമെന്നുമുള്ള കരാറാണ് നമ്മൾ പങ്കാളികളുമായി  ഉണ്ടാക്കുന്നത്.  അത് മേല്പറഞ്ഞ പെയർ ബോണ്ടിങ് ആയ മനുഷ്യർക്ക് മാത്രം നീതി പുലർത്താൻ കഴിയുന്ന ഒന്നാണ്. ജനിതകമായി പോളിഗമസ് ആയ ആളുകൾ വിവാഹത്തിന്റെ കെട്ടുപാടുകളിൽ നിന്ന് പൊട്ടിച്ചു പുറത്തുചാടാൻ പലപ്പോഴും ശ്രമിക്കുന്നതിന്റെ ഫലമായിട്ടാണ് നമ്മൾ ഇപ്പോൾ കേൾക്കുന്ന എംഎൽഎ യുടെ കേസ് മുതൽ, മുൻ മന്ത്രിയുടെ മകന്റെയും, മുൻ ഐഎഎസ് ഉദ്യോഗസ്ഥന്റെയും , മലയാള സിനിമയിലെ നിർമാതാവായ നടന്റെയുമൊക്കെ വാർത്തകൾ കേൾക്കേണ്ടി വരുന്നത്. പലപ്പോഴും തങ്ങൾ ടൂർണമെന്റ് സ്പീഷീസ് ആണെന്ന് ആളുകൾ അറിയുന്നത് തന്നെ വിവാഹം കഴിഞ്ഞു ഒരു കുട്ടി ഉണ്ടായിക്കഴിഞ്ഞിട്ടൊക്കെ ആയിരിക്കും. ഇത് വായിക്കുന്ന പലരും സമൂഹത്തിൽ ഏകപത്നീ വൃതക്കാരാണെങ്കിലും സ്വകാര്യമായി അങ്ങിനെയല്ല എന്ന് അവർക്ക് തന്നെ അറിയുന്നുണ്ടാവും.  പക്ഷെ വിവാഹത്തെക്കാൾ കൂടുതൽ സ്വീകാര്യമായ ഒരു സമ്പ്രദായം തത്കാലം നമ്മുടെ ഇടയിൽ ഇല്ലാത്തിടത്തോളം കാലം ഇതിനെപറ്റി നമ്മൾ കഥകളും കവിതകളും സിനിമകളും ഇറക്കികൊണ്ടിരിക്കും. 

നോട്ട് 1 : ജീവശാസ്ത്രം ഇങ്ങനെയൊക്കെയാണെങ്കിലും, മേല്പറഞ്ഞ നാല്  കേസുകളിലും അധികാരത്തിന്റെ ഒരു പ്രശ്നമുണ്ട്. ബലാത്സംഗം ആദ്യന്തികമായി ഒരു അധികാര പ്രയോഗമാണ്. തങ്ങളേക്കാൾ ശക്തി കുറഞ്ഞ ആളുകളുടെ മേൽ തങ്ങളുടെ അധികാരം സ്ഥാപിക്കുന്ന , മറ്റൊരാളെ നിയന്ത്രിക്കുന്ന പ്രവർത്തി. അതുകൊണ്ടാണ്, ഒരു എംഎൽഎ, പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചു, കാറിൽ വെച്ച് കൈയ്യേറ്റം ചെയ്തു എന്നൊരു സ്ത്രീ പറയുമ്പോൾ അതൊരു വലിയ പ്രശ്‌നമാകുന്നത്. ഒരു മുന്മന്ത്രിയുടെ മകൻ ഒരു സ്ത്രീയെ പീഡിപ്പിച്ച് കുട്ടിയെ ഉണ്ടാക്കി നോക്കാതെ വിട്ടിട്ട് പോകുമ്പോഴും അതെ പ്രശ്നം ഉയർന്നുവരുന്നത്. തങ്ങളേക്കാൾ അധികാരം കുറഞ്ഞ ഒരാളെ manipulate ചെയ്ത് തന്റെ ഇൻഗിതത്തിനു വിധേയയാക്കി മർദിച്ച് ഇട്ടിട്ട് പോയ വാർത്തകൾ മുഖ്യധാര മാധ്യമങ്ങൾ കുറേകൂടി പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. 

ബലാത്സംഗത്തെക്കുറിച്ചുള്ള രണ്ട്  മിഥ്യധാരണകൾ താഴെ കൊടുക്കുന്നു.

മിഥ്യ: ബലാത്സംഗം ലൈംഗികതയെക്കുറിച്ചാണ്. ലൈംഗികാസക്തി നിയന്ത്രിക്കാൻ കഴിയാത്തതിനാലാണ് ബലാത്സംഗം ചെയ്യുന്നവർ അത് ചെയ്യുന്നത്

യാഥാർഥ്യം : ബലാത്സംഗം ലൈംഗികതയുമായി ഒരു ബന്ധവുമില്ലാത്ത ഒരു കാര്യമാണ്. ബലാത്സംഗം തന്റെ അധികാരവും നിയന്ത്രണവും മറ്റൊരാളിൽ അടിച്ചേല്പിക്കുന്നതാണ്. ബലാത്സംഗം നടത്തുന്ന കേസുകളിൽ അഞ്ചിൽ മുന്നിലും പരിചയമുള്ള ആളുകളാണ് ബലാത്സംഗം നടത്തുന്നത്.  ലൈംഗിക ബന്ധത്തിന് മറ്റൊരിക്കൽ സമ്മതം കൊടുത്തിരുന്നു എന്നത് പിന്നെ ഒരിക്കൽ ബലാത്സംഗം നടത്താനുള്ള അനുമതിയല്ല.

മിഥ്യ: ഒരു ഇരയ്ക്ക് ആക്രമണം തടയാൻ താൽപ്പര്യമുണ്ടെങ്കിൽ അവർക്ക് അത് തടയാനാകും.

യാഥാർത്ഥ്യം: ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ആരെയും നിർബന്ധിക്കാനാവില്ലെന്ന് ഈ മിഥ്യ അനുമാനിക്കുന്നു. വാസ്തവത്തിൽ, ഭൂരിഭാഗം ബലാത്സംഗങ്ങളിലും ശാരീരിക ഉപദ്രവവും ശാരീരിക ബലപ്രയോഗവും ഉൾപ്പെടുന്നു. അവരുടെ ഉടനടി ശാരീരിക സുരക്ഷയെക്കുറിച്ച് ഭീഷണി നേരിടുന്ന ഒരു വ്യക്തി അതിജീവിക്കാൻ ആവശ്യമായതെല്ലാം ചെയ്യും. 

നോട്ട് 2 : മേല്പറഞ്ഞ എല്ലാ  സംഭവങ്ങളും പത്രവാർത്തകളുടെ അടിസ്ഥാനത്തിലുള്ളതാണ്. കോടതി വിധിക്കുന്നത് വരെ മേല്പറഞ്ഞ എല്ലാവരും കുറ്റാരോപിതർ മാത്രമാണ്, കുറ്റവാളികൾ അല്ല.

നോട്ട് 3 : ഇതിൽ ഞാൻ ഏത് വിഭാഗത്തിൽ പെടുമെന്നത് വായനക്കാരുടെ ഊഹത്തിനു വിടുന്നു. എന്റെ പങ്കാളി എന്നെ കൊല്ലാതെ വച്ചുകൊണ്ടിരിക്കുന്നത് കൊണ്ട് നിങ്ങൾക്ക് ഞാൻ എഴുതുന്നത് വായിക്കാൻ കഴിയുന്നു എന്ന് മാത്രം ഒരു ക്ലൂ തരാം…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: