

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹിന്ദുക്കളെ കൊന്ന പ്രധാനമന്ത്രി എന്ന ബഹുമതി കോവിഡ് പിടിപ്പുകേട് കൊണ്ട് നരേന്ദ്ര മോഡിക്ക് വന്നു ചേരാനുള്ള സാധ്യതയാണ് കാണുന്നത്. ഇപ്പൊൾ ഇന്ത്യയിൽ കാണുന്നത് ഓക്സിജൻ കുറവ് മൂലമുള്ള മരണം അല്ല മറിച്ച് ഭരണകൂടത്തിൻ്റെ കഴിവുകേട് കൊണ്ട് സംഭവിക്കുന്ന വ്യവസ്ഥാപിത കൊലപാതകങ്ങൾ ആണ്.
ഒരു കൂട്ടരെ ശത്രുപക്ഷത്ത് നിർത്തി മതവും ജാതിയും വർഗ്ഗവും മാത്രം അടിസ്ഥാനമാക്കി കഴിവുകെട്ട ഭരണകൂടത്തെ അധികാരത്തിൽ ഏറ്റുന്ന ജനതയ്ക്ക് എന്നും സംഭവിക്കുന്ന ഒരു കാര്യമാണിത്. ആദ്യം മറ്റുള്ളവർ കൊല്ലപ്പെടുന്നത് കണ്ട് രസിക്കുന്നവർ ആയിരിക്കും ഇവരുടെ കഴിവുകെടിൻ്റെ വലിയ ഇരകൾ..
സംശയം ഉണ്ടെങ്കിൽ ജൂത വിരോധം , ജർമൻ ആത്മാഭിമാനം എന്നൊക്കെ വീമ്പിളക്കിയ ഹിറ്റ്ലറെ അധികാരത്തിൽ ഏറ്റിയ ജർമൻകാരോട് ചോദിച്ചാൽ മതി.
അൻപത് ലക്ഷം ജർമൻകാരാണ് ഹിറ്റ്ലറുടെ ഭരണത്തിൽ യുദ്ധത്തിലും മറ്റുമായി കൊല്ലപ്പെട്ടത്.
അടുത്ത തിരഞ്ഞെടുപ്പിൽ എങ്കിലും ജാതിയും മതവും അപരോടുള്ള വെറുപ്പും മാറ്റി വച്ച് കഴിവിന് വോട്ട് ചെയ്യുക. അല്ലെങ്കിൽ അവസാനം തോൽക്കുന്നത് നിങൾ തന്നെ ആയിരിക്കും. മതത്തിൻ്റെ പുരോഗതി ഒന്നുമല്ല മറിച്ച് അധികാരം മാത്രമാണ് ഇവരുടെ ലക്ഷ്യം എന്ന് അറിഞ്ഞു വരുമ്പോഴേക്കും വൈകിപോകും.
പൗരത്വ ബിൽ ചർച്ചകളിൽ വാ തുറക്കാതിരുന്ന, യുദ്ധം പകുതി വച്ച് നിർത്തി കേരളത്തിലേക്ക് നിയമ സഭാ ഇലക്ഷനിൽ മത്സരിക്കാൻ വന്ന കഴിവ് കെട്ട മുസ്ലിം ലീഗ് എംപിമാരെ മതത്തിൻ്റെ പേരിൽ തിരഞ്ഞെടുത്ത മുസ്ലീങ്ങളോട് കൂടിയാണ്..
Leave a Reply