Foreplay എന്ന വാക്കിന്റെ മലയാളം എന്താണെന്നറിയാമോ?
ഗൂഗിൾ ചെയ്ത ബുദ്ധിമുട്ടണ്ട, അതിനു സമാനമായ മലയാളം വാക്കില്ല, കാരണവും അത് നമ്മുടെ ലൈംഗിക സങ്കൽപ്പത്തിൽ ഉൾപ്പെടാത്ത ഒരു സംഭവമാണ്.
കൊച്ചു പുസ്തകങ്ങൾ വായിച്ചു ലൈംഗികത പഠിച്ച ആണുങ്ങളും, ആണുങ്ങളോട് സംസാരിച്ചാൽ ചെവി പഴുത്തു പോകും എന്ന് കേട്ട് വളർന്ന പെണ്ണുങ്ങളും ഉള്ള ഒരു സമൂഹത്തിൽ ഇത് അത്ര അസാധാരണമല്ല.
പലരും കരുതുന്നത് ലൈംഗികത തുടങ്ങുന്നതും അവസാനിക്കുന്നതും ബെഡ് റൂമിൽ ആണെന്നാണ്. പ്രത്യേകിച്ച് പുരുഷന്മാർ. കിടപ്പറയിൽ വന്നു ഒരു കെട്ടിപ്പിടുത്തവും ഉമ്മ വയ്ക്കലും കൊണ്ടുണരുതല്ല സ്ത്രീ ലൈംഗികത. വളരെ നേരം എടുത്തു മാത്രം പരകോടിയിൽ എത്തുന്ന സ്ത്രീലൈംഗികത ദിവസം മുഴുവൻ നടക്കുന്ന ഒരു തുടർ പ്രവർത്തനമാണ് ഇത് മനസിലാവാതെ കിടപ്പറയിൽ യുദ്ധം പ്രഖ്യാപിക്കുന്ന ആണുങ്ങളാണ്, എന്റെ ഭാര്യയ്ക്ക് ലൈംഗികതയിൽ ഒരു താല്പര്യവും ഇല്ലെന്ന് പരാതി പറയുന്നത്.
ഓർഗാസം എന്ന് കേട്ടിട്ടില്ലാത്ത, അനുഭവിച്ചിട്ടില്ലാത്ത വളരെ അധികം സ്ത്രീകൾ ഉള്ള ഒരു സമൂഹം കൂടിയാണ് നമ്മുടേത്, കാര്യം കണ്ടു തിരിഞ്ഞു കിടന്നുറങ്ങുന്ന പുരുഷന്മാരുടെ നാട്ടിൽ ഇതിൽ അത്ഭുതപ്പെടാനില്ല. ഒരു കൊടുക്കൽ വാങ്ങലാണ് ലൈംഗികത, പലപ്പോഴും സ്ത്രീകൾക്ക് കൊടുക്കാനുള്ള ബാധ്യത മാത്രമായി ഇത് ചുരുങ്ങി പോകുന്നു എന്ന് മാത്രം. നമ്മുടെ സമൂഹവും മതങ്ങളും സ്ത്രീകളെ പഠിപ്പിച്ചിരിക്കുന്നതും, ഭർത്താവിനെയും, അവന്റെ കുടുംബത്തെയും, കുട്ടികളെയും നോക്കുന്നതാണ് സ്ത്രീയുടെ ജീവിത ലക്‌ഷ്യം എന്നാണല്ലോ. ലൈംഗികതയിലും വിവാഹജീവിതത്തിലും സന്തോഷവും സംതൃപ്തിയും സ്ത്രീയുടെ കൂടെ അവകാശം ആണെന്ന് നമ്മുടെ സ്ത്രീകൾ തിരിച്ചറിയേണ്ടതുണ്ട്.
ലൈംഗികത നാല് ഘട്ടങ്ങളായാണ് നടക്കുന്നത്. Foreplay, Play, Orgasm, & Post-Orgasm എന്നിവയാണിവ. ഇതിൽ Foreplay ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ഒന്നാണ്. അടുക്കളയിൽ ഒരുമിച്ചു ജോലി ചെയ്യുമ്പോൾ പിറകിലൂടെ പോയി കൊടുക്കുന്ന ഒരു അപ്രതീക്ഷിത കെട്ടിപിടുത്തവും, ഉമ്മ വയ്ക്കലും, whatsapp ൽ ഭാര്യയ്ക്ക് അയക്കുന്ന ചില കുസൃതി മെസ്സജുകളും മുതൽ, ചില നോട്ടങ്ങൾ വരെ foreplay യുടെ ഭാഗമാണ്. പതുക്കെ പതുക്കെ ചൂടായി വരുന്ന കടൽ പോലെയാണ് സ്ത്രീ ലൈംഗികതയെന്നാൽ, പെട്ടെന്ന് ചൂട് പിടിക്കുകയും തണുക്കുകയും ചെയ്യുന്ന കരയാണ് പുരുഷൻ. കരയിലേക്കാൾ കൂടുതൽ അത്ഭുതങ്ങൾ തീർച്ചയായും ഒളിപ്പിച്ചു വച്ചിരിക്കുന്നത് കടൽ തന്നെയാണ് ഇക്കാര്യത്തിലും.
അത് മനസിലാക്കാൻ ശ്രമിക്കാതെ കിടപ്പറയിൽ മാത്രം തുടങ്ങുന്ന ഒന്നായി ലൈംഗികത മാറിയാൽ വൈവിധ്യമാർന്ന രഹസ്യങ്ങൾ ഒളിപ്പിച്ചു വച്ച സമുദ്രം വെറും ഉപ്പുവെള്ളം മാത്രമുള്ള ഒരു കുളമായി മാത്രം നിങ്ങൾക്ക് അനുഭവപ്പെടും 🙂
അടുത്ത തലമുറയിൽ എങ്കിലും foreplay ക്ക് ഒരു മലയാളം വാക്കുണ്ടാവും എന്ന് പ്രതീക്ഷിക്കാം…
വിപ്ലവാത്മക മാറ്റങ്ങൾ ഉണ്ടാകട്ടെ💚💚💚
LikeLike