ഈ ഫോട്ടോയിലെ വാർത്തയോടൊപ്പമുള്ള ചിത്രം കാണുമ്പോൾ നിങ്ങൾ മരിച്ചുപോയ എന്റെ ബാപ്പയെ സംശയിച്ചാൽ ഞാൻ കുറ്റം പറയില്ല, അത്രക്ക് ഉണ്ട് മുഖസാദൃശ്യം. പക്ഷെ ഈ കയ്യിലിരുപ്പ് പുള്ളിയുടേതല്ല, മറിച്ച് പല മുൻതലമുറകൾക്ക് മുൻപ് ഇറാനിലെ സ്റ്റെപ്പെയിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ബാപ്പമാരുടേതാണ്.
എന്റെ ജീനിലെ വൈ ക്രോമസോം ഹാപ്ലോ ഗ്രൂപ്പ് ( അച്ഛൻ വന്ന വഴി) R-Z93(R1a1a1b2) ആണ്. അതിന്റെ സഞ്ചാര പഥം നോക്കിയാൽ എന്തുകൊണ്ട് അസർബൈജാനിലെയ്ലൊ അർമേനിയയിലോ ഉള്ള ഒരാൾക്ക് എന്തുകൊണ്ട് എന്റെ മുഖച്ഛായ വന്നുവെന്ന് കാണാൻ പറ്റും. ആഫ്രിക്കയിൽ നിന്ന് യൂറോപ്പിലെ സ്റ്റെപ്പയിലൂടെ , Caucasus പർവത നിരകൾ താണ്ടി ഇന്ത്യയിൽ എത്തിയ പൂർവികരിൽ നമ്മളിൽ പലരുടെയും. നിങ്ങൾക്ക് പലർക്കും ഇതുപോലെ മുഖസാദൃശ്യമുള്ള ബന്ധുക്കൾ അവിടെയൊക്കെ കാണും.
R-Z93 ഹാപ്ലോ ഗ്രൂപ്പ് R-M512 , R-M420 എന്നീ ഹാപ്ലോ ഗ്രൂപുകളിൽ നിന്ന് വേർതിരിഞ്ഞു വന്നതാണ്. ഇന്ന് ഈ ഹാപ്ലോഗ്രൂപ്പുകൾ ഈസ്റ്റേൺ യൂറോപ്, റഷ്യ, ഉക്രൈൻ എന്നിവിടങ്ങളിലാണ് കൂടുതൽ സാധാരണയായി കാണുന്നത്. ഇവയിൽ നിന്ന് വേർതിരിഞ്ഞു വന്ന എന്റെ ഹാപ്ലോ ഗ്രൂപ്പ് ആയ R-Z93 ഇന്ത്യയിലും ഏഷ്യയിലെ മറ്റു ഭാഗങ്ങളിലും കാണാം. ഏതാണ്ട് 6000 വർഷങ്ങൾക്ക് (240 തലമുറകൾക്ക് മുൻപ്) ആണ് ഈ ഹാപ്ലോഗ്രൂപ് വേർതിരിഞ്ഞു വന്നത്. ഇന്ത്യയിലെ ദ്രാവിഡർ ഏതാണ്ട് 8000 വർഷങ്ങൾക്ക് മുൻപ് ഇങ്ങോട്ട് കുടിയേറിയവരാണ് എന്ന് ഇതുമായി കൂട്ടി വായിക്കാം എന്ന് തോന്നുന്നു.
അമ്മ വന്ന വഴി വലിയ ചുറ്റിക്കളി ഇല്ലാതിരുന്ന M53 ആണ്. അല്ലെങ്കിലും പണ്ട് മൈഗ്രേഷൻ ആണുങ്ങളാണ് പ്രധാനമായും ചെയ്തിരുന്നത്. സ്ത്രീകൾ ഒരിടത്തു തന്നെ കൂടുകയും ഇങ്ങോട്ട് വരുന്നവരും ആയി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് ഒരു പുതിയ ജനിതക സ്വഭാവത്തെ ഉള്ള സമൂഹം ഉണ്ടായിവരികയും ആണ് ചെയ്തിരുന്നത്. ആഫ്രിക്കയിയൽ ഉണ്ടായിരുന്നവരുടെ L ഗ്രൂപ്പിൽ നിന്ന് ആഫ്രിക്കയിലേക്ക് പുറത്തേക്ക് പോയവരുടെ M ഗ്രൂപ്പ് ഉണ്ടാവുകയും അവരുടെ സബ് ഗ്രൂപ് ആയി M53 നിലവിൽ വരികയും ചെയ്തു എന്നാണ് ഇപ്പോൾ അനുമാനിക്കുന്നത്.
20,000 വർഷങ്ങൾക്ക് മുൻപ്, (ഏതാണ്ട് 800 തമുറകൾക്ക് മുൻപ്) ആയിരുന്നു അത്.
അപ്പോൾ പറഞ്ഞു വന്നത് ആരും എന്റെ ബാപ്പയെ സംശയിക്കണ്ട, പുള്ളി അസർബൈജാനിലോ അർമീനിയയിലോ പോയിട്ടില്ല 🙂
ഫോട്ടോ ശ്രദ്ധയിൽ പെടുത്തിയതിന് ആനന്ദ് രാജിന് നന്ദി.
Leave a Reply