മയിലണ്ണൻ..

“തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ അനിവാര്യവും അവിഭാജ്യവുമായ ഭാഗമാണ്. അവ ഒഴിവാക്കാൻ ഒരു വഴിയുമില്ല. എന്നിട്ടും, പലപ്പോഴും, തിരഞ്ഞെടുപ്പുകൾ മനുഷ്യന്റെ ദുഷിച്ച വശത്തെ പുറത്തുകൊണ്ടുവന്നു, അവ എല്ലായ്പ്പോഴും ഏറ്റവും മികച്ച മനുഷ്യന്റെ വിജയത്തിലേക്ക് നയിക്കില്ലെന്ന് വ്യക്തമായിരുന്നു. ലോലമായ മനസുള്ളവരും, പെട്ടെന്ന് വേദനിക്കുന്നവരും, ഒരാൾക്കൂട്ടത്തിനു ഇടയിലൂടെ ബഹളം ഉണ്ടാക്കി മുന്നോട്ടു വരാൻ താല്പര്യം ഇല്ലാത്തവരും ആയവർക്ക് തിരഞ്ഞെടുപ്പ് പ്രതികൂലമായി ഭവിക്കുകയും അവർ ഇത്തരം തെരഞ്ഞെടുപ്പുകളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യും. തൊലിക്കട്ടി ഉള്ളവർക്കും, ഒരു കാര്യവുമില്ലാതെ ബഹളം ഉണ്ടാക്കുന്നവർക്കും മാത്രമുള്ളതായി മാറുമോ തിരഞ്ഞെടുപ്പുകൾ?” ജവഹർലാൽ നെഹ്‌റു : ഇന്ത്യയെ കണ്ടെത്തൽ പേജ് 64.

മോദിയുടെ മയിലിന്റെ വീഡിയോ കണ്ടപ്പോൾ ഇതാണ് ഓർമ വന്നത്. നെഹ്‌റു ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്നേ തന്നെ ഇന്ത്യയുടെ ഭാവി പ്രവചിച്ച പോലെ തോന്നി എനിക്കിത് വായിച്ചപ്പോൾ. 1936 ൽ നടന്ന പ്രൊവിൻഷ്യൽ തിരഞ്ഞെടുപ്പിന് വേണ്ടി ഇന്ത്യ മുഴുവൻ സഞ്ചരിച്ച ഓർമ്മകൾ പങ്കു വെയ്ക്കുന്നിടത്താണ് നെഹ്‌റു ഇക്കാര്യം പറയുന്നത്. ഈ പുസ്തകം എഴുതുമ്പോൾ അദ്ദേഹം അലഹബ്ബാദ് ജയിലിൽ ആയിരുന്നു. 1945 ലോ 46 ലോ ആണ് വെറും അഞ്ചു മാസം കൊണ്ട് ജയിലിൽ വച്ച് അദ്ദേഹം ഈ ക്ലാസിക് എഴുതി തീർത്തത്.

ജനാധിപത്യത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും ഒരു പോരായ്മ അതാണ്. ഒരു ജനതക്ക് അവർ അർഹിക്കുന്ന ഭരണാധികാരിയെ കിട്ടും, ചിലപ്പോൾ നെഹ്‌റുവിനെ പോലെ കിട്ടാവുന്നതിൽ ഏറ്റവും നല്ലതായിരിക്കും, അല്ലെങ്കിൽ ഇതുപോലെ മരപ്പാഴ് ആയിരിക്കും.

( ഇതിന്റെ ഇപ്പോഴത്തെ തമാശ എന്താണെന്നു വച്ചാൽ, discovery of india pdf എന്ന് ഗൂഗിൾ ചെയ്താൽ ഈ പുസ്തകം വരുന്ന ആദ്യത്തെ ലിങ്ക് ബിജെപിയുടെ ലൈബ്രറി വെബ്‌സൈറ്റിൽ ആണെന് ഉള്ളതാണ്. കോൺഗ്രസിന്റെ ഒരു കാര്യം, നെഹ്രുവിന്റെ പുസ്തകം പോലും ബിജെപിയുടെ വെബ്‌സൈറ്റിൽ പോയി നോക്കണം.)

Original Text : “Elections were an essential and inseparable part of the democratic process and there was no way of doing away with them. Yet, often enough, elections brought out the evil side of man, and it was obvious that they did not always lead to the success of the better man. Sensitive persons, and those who were not prepared to adopt rough-and-ready methods to push themselves forward, were at a disadvantage and preferred to avoid these contests. Was democracy then to be a close preserve of those possessing thick skins and loud voices and accommodating consciences ? “

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: