നരേന്ദ്ര മോഡി : ഇന്ത്യയുടെ അന്താരാഷ്ട്ര നാണക്കേട്.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനശക്തിയുള്ള വ്യക്തികളിൽ ഒരാളായി ടൈം മാഗസിൻ തിരഞ്ഞെടുത്തത് ഹിറ്റലറെ ആണ്. അദ്ദേഹത്തെ തിരഞ്ഞെടുത്തു കൊണ്ട് ടൈം മാഗസിൻ നടത്തിയ നിരീക്ഷണങ്ങളോട് ഏതാണ്ട് അടുത്ത് വരുന്നതാണ് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 2020 ലെ ഏറ്റവും സ്വാധീനശക്തിയുള്ള നൂറു പേരിൽ ഒരാൾ എന്ന തിരഞ്ഞെടുപ്പ് നടത്തികൊണ്ട് ടൈം മാഗസിൻ ചെയ്തിരിക്കുന്നത്. എല്ലാ ഇന്ത്യക്കാരും അന്താരാഷ്ട്ര തലത്തിൽ തന്നെ  ലജ്ജ കൊണ്ട് തല കുനിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കഴിഞ്ഞു. ടൈം മാഗസിൻ ഈ തിരഞ്ഞെടുപ്പിന്റെ വിശദീകരണം ആയി  കൊടുത്ത വിവരണത്തിന്റെ മലയാളം താഴെ.

“ജനാധിപത്യത്തിന്റെ താക്കോൽ വാസ്തവത്തിൽ സ്വതന്ത്ര തിരഞ്ഞെടുപ്പുകളല്ല. ആർക്കാണ് കൂടുതൽ വോട്ട് ലഭിച്ചു എന്നത് മാത്രമാണ് അതിന്  അടിസ്ഥാനം.  വിജയിക്ക് വോട്ട് ചെയ്യാത്തവരുടെ അവകാശങ്ങങ്ങൾ വളരെ പ്രധാനപ്പെട്ട കാര്യമാണ് . ഏഴ് പതിറ്റാണ്ടിലേറെയായി ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. 1.3 ബില്യൺ ജനസംഖ്യയിൽ ക്രിസ്ത്യാനികൾ, മുസ്‌ലിംകൾ, സിഖുകാർ, ബുദ്ധമതക്കാർ, ജൈനന്മാർ, മറ്റ് മതവിഭാഗങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇവരെല്ലാവരും ഒരുമിച്ച് ഇന്ത്യയെ സ്വന്തം രാജ്യം എന്ന് വിളിക്കുന്നത് കൊണ്ടാണ് , ജീവിതത്തിന്റെ ഭൂരിഭാഗവും ഇന്ത്യയിൽ  അഭയം തേടിയ  ദലൈലാമ ഇന്ത്യയെ “ഐക്യത്തിന്റെയും സ്ഥിരതയുടെയും ഒരു ഉദാഹരണം” എന്ന് പ്രശംസിച്ചത്.

അതെല്ലാം നരേന്ദ്ര മോദി സംശയത്തിലാക്കി. ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രധാനമന്ത്രിമാരും ഇന്ത്യയിലെ  80% വരുന്ന ഹിന്ദു മതത്തിൽ നിന്നുള്ളവരാണെങ്കിലും മോഡി മാത്രമാണ് ഹിന്ദുക്കളല്ലാതെ വേറെ ആരും വിഷയമല്ല എന്ന രീതിയിൽ ഭരിക്കുന്നത്. രാജ്യത്തെ ശക്തിപ്പെടുത്തും എന്നുള്ള  ജനകീയ വാഗ്ദാനത്തിൽ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ ഹിന്ദു-ദേശീയവാദിയായ ഭാരതീയ ജനതാ പാർട്ടി ഇന്ത്യയിലെ മുസ്ലിങ്ങളെ പ്രത്യേകം ലക്‌ഷ്യം വച്ചുകൊണ്ട്  രാജ്യത്തിൻറെ ബഹുസ്വരതയെ തള്ളിക്കളഞ്ഞു. കൊറോണ പോലുള്ള മഹാമാരികൾ പോലും തങ്ങളോടുള്ള  വിയോജിപ്പുകൾ തടയുന്നതിനുള്ള ഒരു ഭാവമായി മാറി. ലോകത്തിലെ ഏറ്റവും ഊർജ്ജസ്വലമായ ജനാധിപത്യം നിഴലിൽ ഇപ്പോൾ നിഴലിൽ വീണിരിക്കുകയാണ്.”

Original :  “The key to democracy is not, in fact, free elections. Those only tell who got the most votes. More important is the rights of those who did not vote for the winner. India has been the world’s largest democracy for more than seven decades. Its population of 1.3 billion includes Christians, Muslims, Sikhs, Buddhists, Jains and other religious sects. All have abided in India, which the Dalai Lama (who has spent most of his life in refuge there) has lauded as “an example of harmony and stability.”

Narendra Modi has brought all that into doubt. Though almost all of India’s Prime Ministers have come from the nearly 80% of the population that is Hindu, only Modi has governed as if no one else matters. First elected on a populist promise of empowerment, his Hindu-­nationalist Bharatiya Janata Party rejected not only elitism but also pluralism, specifically targeting India’s Muslims. The crucible of the pandemic became a pretense for stifling dissent. And the world’s most vibrant democracy fell deeper into shadow.”

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: