അമേരിക്കയിലെ ആർഎസ്എസ്.

ഇന്ത്യൻ വംശജയായ കമല ഹാരിസ് അമേരിക്കൻ വൈസ് പ്രെസിഡെന്റ്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന വാർത്ത വന്നിട്ട് ഇതുവരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ ബിജെപി യോ അതിനെപ്പറ്റി ഒന്നും പറഞ്ഞു കേട്ടില്ല എന്നത് നിങ്ങൾ ശ്രദ്ധിച്ചുവോ എന്നറിയില്ല. പലപ്പോഴും ഇന്ത്യ ഉണ്ടായത് തന്നെ നരേന്ദ്ര മോദിക്ക് ശേഷമാണു എന്ന തരത്തിൽ വാർത്ത കൊടുക്കുന്ന സംഘ് പരിവാർ ഒരു ഇന്ത്യൻ വംശജ ഇത്തരം ഒരു വലിയ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെ എന്തുകൊണ്ടാണ് അവരുടെ നേട്ടമായി ഉയർത്തികാട്ടാത്തത് ?

ഉത്തരം ലളിതമാണ്, അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രൈമറി ഇലക്ഷനിൽ ആർഎസ്എസ് നു മറ്റൊരു സ്ഥാനാർഥി ഉണ്ടായിരുന്നു. ഹവായിയിൽ നിന്നുള്ള തുളസി ഗബ്ബാർഡ്. ഇന്ത്യൻ വംശജ അല്ലെങ്കിലും ഹിന്ദു മതവിശ്വാസിയാണ് അവർ. ഹരേ രാമ ഹരേ കൃഷണ മൂവേമെന്റിന്റെ സ്വാധീനത്തിൽ ഹിന്ദുമത വിശ്വാസികൾ ആയ കുടുംബം ആണവരുടേത്. അവർ പക്ഷെ ഡെമോക്രാറ്റിക്‌ പ്രൈമറി തിരഞ്ഞെടുപ്പിൽ തോറ്റു പോയി.

ബിജെപി യുടെ അമേരിക്കയിലെ വിങ് ആണ് ഫ്രണ്ട്‌സ് ഓഫ് ബിജെപി എന്ന സംഘടന. വിശ്വ ഹിന്ദു പരിഷത്തിന്റേത് വിശ്വ ഹിന്ദു പരിഷത് ഓഫ് അമേരിക്ക എന്ന സംഘടനയും. CIA ഭീകര സംഘടനകളുടെ കൂട്ടത്തിൽ പെടുത്തിയിട്ടുള്ള സംഘടനകൾ ആണ് വിശ്വഹിന്ദു പരിഷത്തും ബജ്‌രംഗ് ദളും എല്ലാം. ഈ സംഘടനകൾ ആണ് തുളസിക്ക് സാമ്പത്തിക സഹായങ്ങൾ ചെയ്തത് എന്ന് അവരുടെ ഫണ്ട് വന്ന വഴി നോക്കിയാൽ മനസിലാകും. പലപ്പോഴും 2002 ഗുജറാത്ത് കലാപത്തിൽ മോദിയുടെ പങ്കിനെ ന്യായീകരിച്ചു സംസാരിക്കുക കൂടി ചെയ്ത ഒരാളാണ് തുളസി. തുളസിയുടെ വിവാഹത്തിന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ് പങ്കെടുത്തിരുന്നു. 2011 മുതൽ 2018 വരെ ഉള്ള തുളസിക്ക് ഫണ്ട് കൊടുത്തവരുടെ ലിസ്റ്റ് നോക്കിയാൽ ഭൂരിപക്ഷം സംഘ് പരിവാർ പ്രവർത്തകരാണ്.

ഇസ്ലാമോഫോബിയ ഉള്ള ട്രമ്പ് നയിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിയിൽ ആർഎസ്എസിന് പ്രത്യേകിച്ച് ആളെ നോക്കേണ്ട ആവശ്യമില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ Republican Hindu Coalition എന്ന ഒരു കടലാസ്സ് സംഘടനാ ഉണ്ടാക്കിയാണ് അവർ ട്രമ്പിനു പിന്തുണ കൊടുത്തത്. ഞാനും ഒരിക്കൽ അവരുടെ കോൺവെൻഷനിൽ പങ്കെടുത്തിരുന്നു. രാമായണ പാരായണം , പ്രഭു ദേവയുടെ ഡാൻസ് തുടങ്ങിയ കലാപരിപാടികൾ ആണ് അവർ പരസ്യം ചെയ്ത് ആളെ കൂട്ടിയത്. ആളുകൾ സംശയിക്കാത്ത വിധത്തിൽ മതത്തിന്റെയും കലാപരിപാടികളുടെയും പേരിൽ ആളുകളെ സംഘടിപ്പിച്ച് പിന്നീട് അവരുടെ രാഷ്ട്രീയ ഗ്രൂപ്പിലേക്ക് കൊണ്ടുവരുന്ന രീതിയാണ് അമേരിക്കൻ സംഘപരിവാർ പിന്തുടരുന്നത്. ഉദാഹരണത്തിന് ഹിന്ദുമതത്തിന്റെ പേരിൽ ന്യൂ ജേഴ്സിയിൽ പ്രവർത്തിക്കുന്ന ഒരു മലയാളി സംഘടനാ അവരുടെ സമ്മേനത്തിനു കേരളത്തിൽ നിന്ന് ക്ഷണിച്ചത് ശശി കലയെയും കുമ്മനം രാജശേഖരനെയും ആണ്. ഇവർ നടത്തുന്ന ഗാനമേളകളും, നൃത്ത പരിപാടികളും മിക്കപ്പോഴും ഇവരുടെ രാഷ്ട്രീയത്തിലേക് ആളുകളെ ആകർഷിക്കാൻ ഉള്ള ഒരു മാറ മാത്രമാണ്. പല മലയാളി അസ്സോസിയേഷനുകളിലും പ്രധാന സ്ഥാനത്ത് ഇവരുടെ ഒരു പ്രതിനിധി ഉണ്ടാകും എന്നതാണ് ഇപ്പോഴത്തെ ഇവിടെ ഉള്ള അവസ്ഥ. പല വാട്സാപ്പ് ഗ്രൂപ്പുകളിലും നിഷ്പക്ഷർ എന്ന നിലയിൽ ഇവരുടെ പ്രതിനിധികൾ ഉണ്ടാകും. മോദിയെ കുറ്റം പറയുന്ന ഒരു പോസ്റ്റ് ഇട്ടാണ് ഉടനെ വരും പ്രതികരണം.

ഡെമോക്രാറ്റിക്‌ പാർട്ടിയിൽ പക്ഷെ ഇവർ വിചാരിക്കുന്ന പോലെ കാര്യങ്ങൾ നടക്കുന്നില്ല. പ്രമീള ജയ്പാൽ എന്ന മറ്റൊരു ഇന്ത്യൻ വംശജയായ പ്രതിനിധി കാശ്മീരിൽ രാഷ്ട്രീയ തടവുകാരെ വിട്ടയക്കണം എന്നും ഇന്റർനെറ്റ് ബന്ധം പുനഃസ്ഥാപിക്കണം എന്നൊക്കെ അഭിപ്രായപ്പെട്ടത് കൊണ്ടാണ് ഇന്ത്യൻ വിദേശകാര്യം മന്ത്രി എസ് ജയശങ്കർ അമേരിക്കൻ സന്ദർശന വേളയിൽ പ്രമീള പങ്കെടുക്കുന്നു എന്നത് കൊണ്ട് മാത്രം ഒരു മീറ്റിംഗ് ക്യാൻസൽ ചെയ്തത്. ഡെമോക്രാറ്റിക്‌ പാർട്ടിയിലെ പലരും വിമർശിച്ച ഒരു സംഭവം ആയിരുന്നു അത്.

കമല ഹാരിസും കശ്മീരിൽ നടക്ക്ന്ന മനുഷ്യ അവകാശ പ്രശനങ്ങളെ കുറിച്ച് സംസാരിച്ചുണ്ട് എന്നതും അവർ ഒരു ഫാസിസ്റ്റു വിരുദ്ധ നിലപാടുള്ള സ്ത്രീയാണ് എന്നതുമാണ് കേന്ദ്ര സർക്കാരിനും മോദിക്കും അവരെ അംഗീകരിക്കാം മടിയാകുന്നത്. കമല തിരഞ്ഞെടുക്കപെട്ടാൽ ബിജെപി സർക്കാരിന് തലവേദന കൂടാനാണ് സാധ്യത.

പേരിൽ താമര ഉണ്ടെങ്കിലും ഇന്ത്യൻ ഗവണ്മെന്റും ആർഎസ്എസും തുളസിയെ പിന്തുണക്കാനുള്ള കാരണവും അത് തന്നെയാണ്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: