യെദിയൂരപ്പയുടെ ഡയറി.
നൂറു കണക്കിന് പേർ കൊല്ലപ്പെടുന്ന ഒരു വർഗീയ ലഹളയാണോ , കർണാടകത്തിൽ അടുത്തിടെ നടന്ന പോലെ കോടിക്കണക്കിന് രൂപ കൈമറിയുന്ന കുതിരക്കച്ചവടം ആണോ കൂടുതൽ അപകടകരം?
ഒറ്റനോട്ടത്തിൽ ആദ്യത്തേതാണ് കൂടുതൽ അപകടം പിടിച്ച ക്രിമിനൽ കുറ്റമെന്നു നിങ്ങൾക്ക് തോന്നാമെങ്കിലും അഴിമതിയാണ് കൂടുതൽ ആളുകളെ അപകടപ്പെടുത്തുന്നത്. കർണാടകത്തിൽ ബിജെപി പണം കൊടുത്ത് എം എൽ എമാരെ വാങ്ങിയാലോ, കോമൺ വെൽത്ത് ഗെയിം നടപ്പാക്കുന്ന സമയത്ത് സുരേഷ് കൽമാഡി അഴിമതി നടത്തിയാലോ, ശപ്പെട്ടി കുംഭകോണത്തിൽ ബിജെപി അഴിമതി നടത്തിയാലോ, റാഫേൽ ഇടപാടിൽ യുദ്ധവിമാനം ഉണ്ടാക്കാൻ ഒരു പരിചയവും ഇല്ലാത്ത അനിൽ അംബാനിക്ക് പ്രൊജക്റ്റ് കൊടുത്താലോ, വസുന്ധര രാജിന്റെ കമ്പനിയിൽ അനിൽ അംബാനി കോടിക്കണക്കിനു രൂപ നിക്ഷേപിച്ചാലോ, അമിത് ഷായുടെ മകൻ കണക്കിൽ കവിഞ്ഞ സ്വത്ത് ഉണ്ടാക്കിയാലോ എ രാജ ബ്രോഡ്ബാൻഡ് തോന്നിയ പോലെ വിറ്റാലോ പൊതുജനത്തിന് എന്തപകടം എന്നാണോ?
ആദ്യമായി പണം കൊടുത്ത് എം എൽ എമാരെ വാങ്ങുന്നത് നേതാക്കന്മാരുടെ സ്വന്തം പണം കൊണ്ടല്ല. കോർപറേറ്റുകൾ രാഷ്ട്രീയപാർട്ടികൾക്ക് ഒളിഞ്ഞും തെളിഞ്ഞും കൊടുക്കുന്ന പണം കൊണ്ടാണ് അവർ ജനാധിപത്യം അട്ടിമറിക്കുന്ന ഈ പണി കാണിക്കുന്നത്. എലെക്ഷൻ കമ്മീഷനിൽ പാർട്ടികൾ ഫയൽ ചെയ്ത കണക്കുകൾ മാത്രം നോക്കിയാൽ തന്നെ 2016 നും 2018 നും ഇടയിൽ 1500 വ്യവസായസ്ഥാപനങ്ങളിൽ നിന്ന് 915 കോടി രൂപയാണ് ബിജെപിക്ക് കിട്ടിയത്. കോൺഗ്രെസ്സിനെക്കാൾ 16 മടങ്ങു കൂടുതൽ. ജനാധിപത്യത്തോടുള്ള പ്രേമം കൊണ്ടല്ല ഭരിക്കുന്ന പാർട്ടിക്ക് കമ്പനികൾ പണം കൊടുക്കുന്നത് എന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. നിയമപരമായ ഈ പണത്തിന്റെ ആയിരക്കണക്കിന് മടങ്ങാണ് കണക്കിൽ പെടാതെ കുതിരക്കച്ചവടത്തിന് ഉപയോഗിക്കുന്ന പണം.
ഈ പണം എവിടെ നിന്ന് വരുന്നു? എങ്ങോട്ടു പോകുന്നു എന്നറിഞ്ഞാൽ ഇതെങ്ങിനെ പൊതുജനത്തെ വർഗീയലഹളകളേക്കാൾ കൂടുതൽ ബാധിക്കും എന്നറിയാൻ കഴിയും.
ഈ പണം ആർക്കൊക്കെ പോകുന്നു എന്നറിയാൻ കഴിഞ്ഞ തവണ കുതിരക്കച്ചവടത്തിലൂടെ മുഖ്യമന്ത്രി ആയപ്പോൾ യെദിയൂരപ്പ ആർക്കൊക്കെ പണം കൊടുത്തു എന്നെഴുതി വച്ച ഡയറി നോക്കിയാൽ മതി.
എൽ കെ അദ്വാനി – 50 കോടി
രാജ്‌നാഥ് സിങ് – 100 കോടി
നിതിൻ ഗഡ്കരി – 150 കോടി
മുരളി മനോഹർ ജോഷി – 50 കോടി
ജഡ്ജിമാർ – 250 കോടി
വക്കീലന്മാർ – 50 കോടി ( ഫീസ് കൊടുത്ത വകയിൽ )
അരുൺ ജെയ്‌റ്റിലി – 150 കോടി
നിതിൻ ഗഡ്കരിയുടെ മകന്റെ വിവാഹത്തിന് – 10 കോടി
ബിജെപി സെൻട്രൽ കമ്മിറ്റി – 1000 കോടി ( പൂജ്യങ്ങളുടെ എണ്ണം കൃത്യം ആണെന് തോന്നുന്നു)
ഇതിലെ കയ്യക്ഷരം തെളിയിക്കാൻ യെദിയൂരപ്പയുടെ ഒറിജിനൽ കയ്യക്ഷരം കയ്യിൽ ഇല്ല എന്ന സാങ്കേതിക കാരണം പറഞ്ഞു സിബിഐ ഉൾപ്പെടെ ഉള്ളവർ തള്ളിയ ഒരു കേസ് ആണിത്. തന്നെ പുറത്താക്കിയ ബിജെപി നേതൃത്വത്തിനിട്ട യെദിയൂരപ്പ തന്നെ ഒരു പണി കൊടുത്തതാണെന്നും സംസാരമുണ്ട്. ഇതിൽ എത്ര യാഥാർഥ്യം ഉണ്ടെങ്കിലും ഇല്ലെങ്കിലും അനേകം കോടി മറിയുന്ന ഒരു ബിസിനെസ്സ് ആണിന്നത്തെ ഇന്ത്യൻ രാഷ്ട്രീയം.
ഇങ്ങിനെ ജഡ്‌ജിമാർക്ക് കൈക്കൂലി കൊടുക്കുന്നത് മനസിലാക്കാം, പക്ഷെ ബിജെപി സെൻട്രൽ കമ്മിറ്റിക്ക് അതെ പാർട്ടിക്കാരൻ കൈക്കൂലി കൊടുക്കുന്നത് എന്തിനാണ്? ഇലെക്ഷൻ കമ്മീഷൻ വച്ചിരിക്കുന്ന ചിലവ് നിബന്ധനക്കുള്ളിൽ ഇന്നത്തെ തെരഞ്ഞെടുപ്പുകൾ ജയിക്കാൻ കഴിയില്ല എന്നാണതിനുത്തരം. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും തമിഴ്‌നാട്ടിൽ ഗ്രാമങ്ങളിൽ പോലും അഞ്ഞൂറും ഉം ആയിരവും വച്ച് ഓരോരുത്തർക്കും കിട്ടിയെന്നു എനിക്ക് നേരിട്ടറിയാവുന്നതാണ്. ഇതിന്റെ പണവും കുതിരക്കച്ചവടത്തിനുള്ള പണവും ഈ പാർട്ടികളുടെ കയ്യിൽ എങ്ങിനെ വരുന്നു?
ഇതിന്റെ ഉത്തരവും യെദിയൂരപ്പയെ പിടിച്ചാൽ കിട്ടും. യെദിയൂരപ്പയും സുഷമ സ്വരാജ്ഉം അടുത്ത ബന്ധം പുലർത്തുന്ന ഇയാൾ ബെല്ലാരിയിൽ അനധികൃത ഖനനം നടത്തി ഒരു ഇരുമ്പയിരു മല തന്നെ ചൈനയിലേക്ക് കടത്തിയ പാർട്ടിയാണ്. 1999 ഇത് സോണിയാഗാന്ധിക്ക് എതിരെ ബെല്ലാരിയിൽ മത്സരിച്ച സുഷമ സ്വരാജിനെ സഹായിക്കാന് ഇദ്ദേഹം ബിജെപിയും ആയി അടുക്കുന്നത്. പിന്നീട് ബിജെപിയുടെ അനുഗ്രഹാശിസുകളോടെ അനധികൃത ഖനനത്തിൽ കൂടി ഉണ്ടാക്കിയ പണത്തിൽ ഒരു പങ്ക് ബിജെപിയ്ക്കും ലഭിച്ചു. ഇതൊരു സാമ്പിൾ മാത്രമാണ്. ഇതുപോലെ അദാനി, അനിൽ അംബാനി തുടങ്ങി വന്മരങ്ങളുടെ അഴിമതികളുടെ ഒരു ചെറിയ ഭാഗം ലഭിച്ചാൽ മാതൃ ഇന്ത്യയിലെ എല്ലാ എം എൽ എ മാരെയും എം പിമാരെയും വിലക്ക് വാങ്ങാൻ.
ആരോ അനധികൃത ഖനനം നടത്തി പണം ഉണ്ടാക്കിയാൽ അതിനു പൊതുജനത്തിന് എന്താണ് പ്രശ്നം? ഇവിടെയാണ് ഈ അഴിമതി പൊതുജനത്തെ എങ്ങിനെ ബാധിക്കുന്നു എന്നുള്ള കാര്യം വരുന്നത്. പൊതു ഖജനാവിലേക്ക് വരേണ്ട പണമാണ് ഇങ്ങിനെ കൈക്കൂലിയായി രാഷ്ട്രീയപാർട്ടികൾക്കും വ്യക്തികളുടെ പോക്കറ്റുകളിലേക്കും പോകുന്നത്. ഓരോ വലിയ അഴിമതിയും ഇല്ലാതാകുന്നത് ആയിരക്കണക്കിന് പൊതു ആശുപത്രികളും , പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളും, റോഡുകളും പാലങ്ങളും മറ്റുമാണ്. ഇന്ത്യയിൽ ഇത് വരെ നടന്ന അഴിമതികളുടെ ആകെ കണക്കെടുത്താൽ അത് വഴി ഇല്ലാതായ ആശുപത്രികളുടെയും വിദ്യാഭ്യാസ സഥാപനങ്ങളുടേം കണക്ക് കൂട്ടിയാൽ തന്നെ ഇത് എത്ര ആയിരം പേരെ കൊന്നിട്ടുണ്ട് എന്ന് മനസിലാകും.
ഈ അഴിമതികൾ താഴേക്കിടയിലേക്ക് കൂടി കടന്നുവരും. ഉദാഹരണത്തിന് ipaidabribe എന്നൊരു വെബ്സൈറ്റ് ഉണ്ട്. കൈക്കൂലി കൊടുത്തവർക്ക് ആ വിവരം റിപ്പോർട്ട് ചെയ്യാവുന്ന ഒരു വെബ്സൈറ്റ് ആണിത്. ഇതിൽ ഇന്ത്യയിൽ ഉറ്റവരും കൂടുതൽ കൈക്കൂലി റിപ്പോർട്ട് ചെയ്തിട്ടുള്ളത് കർണാടകയിൽ നിന്നാണ്.
ലോകത്തിലെ എല്ലാ രാജ്യങ്ങളും എടുത്താലും ഇന്ത്യ അഴിമതിയിൽ വളരെ മുന്നിലാണ്. ട്രാന്സ്പരെൻസി ഇന്റർനാഷണൽ എന്ന സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യ ലോകരാജ്യങ്ങളിൽ 78 ആം സ്ഥാനത്താണ്. അഴിമതി അടിസ്ഥാനപരമായി ഒരു മനുഷ്യാവകാശ ലംഘനമാണ്. സ്വന്തം നാട്ടിലെ പൊതുസ്വത്തിന്റെ പൊതുജനത്തിനുള്ള അവകാശം നിഷേധിക്കുകയാണ് അഴിമതി ചെയ്യുന്നത്. അഴിമതി കൂടുതൽ ഉള്ള രാജ്യങ്ങളിലെ വരുമാനം അഴിമതി കുറഞ്ഞ രാജ്യങ്ങളുടെ മൂന്നിൽ ഒന്നാണ്. അഴിമതി കൂടുതൽ ഉള്ള രാജ്യങ്ങളിലെ ശിശുമരണ നിരക്ക് അഴിമതി കുറഞ്ഞ നാടുകളേക്കാൾ മൂന്നിരട്ടിയാണ്. ഇതിനെ ഒക്കെ കാരണം മേല്പറഞ്ഞ സംഗതിയാണ്. പൊതു ജനത്തിന് ഉപകാരപ്പെടുന്ന പണം രാഷ്ട്രീയക്കാരുടെ പോക്കറ്റിലേക്ക് പോകുന്നു.
2011 ഇത് അണ്ണാ ഹസാരെ അഴിമതി വിരുദ്ധ സമരം ഡൽഹിയിലെ റാം ലീല മൈതാനത്തു നടത്തിയപ്പോൾ അതിനു എല്ലാ പിന്തുണയും നൽകിയവരാണ് ഇന്ത്യക്കാർ. പക്ഷെ ബാബ രാംദേവിനെപ്പോലുള്ളവർ അത് ബിജെപി ക്ക് അനുകൂലമായി ഹൈജാക്ക് ചെയ്തു എന്നെനിക്ക് ഇപ്പോൾ തോന്നുന്നു, കാരണം കർണാടകയിലെ പോലെ കുതിരക്കച്ചവടം നടക്കുമ്പോൾ അണ്ണാ ഹസാരെ , രാംദേവ്, ഡബിൾ ശ്രീ രവിശങ്കർ , തുടങ്ങി അഴിമതിക്കെതിരെ 2011 ഇത് ഒച്ചയെടുത്ത ഒരാളെ പോലും കാണാനില്ല.
ഇതിന്റെ മുകളിലേക്കാണ് വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്തുന്ന പുതിയ നിയമം ഗവണ്മെന്റ് കൊണ്ടുവരുന്നത്. കേന്ദ്ര ഗവൺമെന്റിനു തോന്നും പോലെ വിവരാവകാശ കമ്മീഷണറെ പിരിച്ചുവിടാൻ അധികാരം നൽകുന്ന ഒരു മാറ്റമാണിത്. ഒരു വിവരാവകാശ പരാതിയുടെ പേരിൽ വിവരാവകാശ കമ്മീഷണർ ശ്രീധർ ആചാര്യലു 1978 ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്ന് ആരൊക്കെ ഡിഗ്രി പാസ്സായിട്ടുണ്ട് എന്ന് പരിശോധിക്കാൻ ഉത്തരവ് നൽകിയതാണ് മോദി ഗോവെര്ന്മേന്റിനെ പ്രോകോപിപ്പിച്ചത് എന്നാണ് വാർത്ത. കാരണം ആ വർഷമാണ് മോഡി ഡിഗ്രി പാസായത് എന്നാണ് പുള്ളി പറഞ്ഞു നടക്കുന്നത്. പൊതു ബാങ്കുകളിലെ കിട്ടാക്കടത്തെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു നൽകാൻ വിവരാവകാശ കമ്മീഷൻ നടത്തിയ നീക്കങ്ങളും മോദിയെ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇനി നോട്ടു നിരോധനം പോലുള്ള മണ്ടത്തരങ്ങൾ കുറിച്ച് ആരെങ്കിലും വിവരാവകാശ കമ്മീഷനെ സമീപിക്കുമോ എന്ന് മോഡി ഭയക്കുന്നുണ്ടാവണം.
കോൺഗ്രസിനെ എത്ര മാത്രം ഇഷ്ടപെട്ടില്ലെങ്കിലും വിവരാവകാശ നിയമം, തൊഴിലുറപ്പു പദ്ധതി എന്നീ രണ്ടു കാര്യങ്ങൾ അവർ ഭരണത്തിൽ ഇരുന്നപ്പോൾ ചെയ്ത വളരെ നല്ല കാര്യങ്ങളാണ്. അതിൽ തന്നെ വിവരാവകാശ നിയമം വളരെ പ്രധാനപ്പെട്ടതാണ്, അതിനു തുരങ്കം വയ്ക്കുന്നത് രാജ്യത്തിൻറെ പുരോഗതിയെ തന്നെ ബാധിക്കും.
https://rejinces.net/2014/07/27/why-so-much-corruption-in-india/
LikeLike