ഫാസ്റ്റ് ഫുഡിന്റെ മനഃശാസ്ത്രം..

ഇനി ഞാനൊരു രഹസ്യം പറയട്ടെ?

അമേരിക്കയിലെ പാവപ്പെട്ടവർ കഴിക്കുന്ന ഭക്ഷണ സാധനങ്ങൾ ആണ് മക്ഡൊണാൾഡ്‌സ്, ബർഗർ കിംഗ്, കെ എഫ് സി, വെൻഡീസ്‌, പീറ്റ്‌സ ഹട്ട് തുടങ്ങിയ ഫാസ്റ്റ് ഫുഡ് ചെയിൻ റെസ്ററൗറന്റുകളിലെ ബർഗർ , ഫ്രൈഡ് ചിക്കൻ, പീറ്റ്‌സ തുടങ്ങിയ സാധനങ്ങൾ. ഇവിടെ ഏറ്റവും വില കുറഞ്ഞു കിട്ടുന്ന ഭക്ഷണവും ഇതാണ്. ഒരർത്ഥത്തിൽ അവർക്ക് കിട്ടുന്ന പൈസ കൊണ്ട് കഴിക്കാൻ കഴിയുന്ന ഭക്ഷണം ഫാസ്റ്റ് ഫുഡ് മാത്രമാണ്. സാലഡ്, പഴവർഗങ്ങൾ, ഗ്രിൽ അല്ലെങ്കിൽ ആരോഗ്യകരമായി പാചകം ചെയ്ത ചിക്കൻ, മീൻ തുടങ്ങിയ ഭക്ഷണങ്ങൾക്ക് ഇവിടെ വില കൂടുതലാണ്. ഇരുന്നു കഴിക്കുന്ന ഭക്ഷണ ശാലകൾ ആണെങ്കിൽ പ്രത്യേകിച്ചും.

നമ്മുടെ നാട്ടിലാണെങ്കിൽ പണക്കാരുടെ ഭക്ഷണങ്ങൾ ആണ് ഫാസ്റ്റ് ഫുഡുകൾ. കുട്ടികളും ആയി മാളുകളിൽ പോകുന്നവരുടെ പേടിസ്വപ്നം. (ആവശ്യത്തിന് അളവിൽ) ചോറും, മീൻ കറിയും പോലുള്ള ആരോഗ്യകരമായ ഭക്ഷണങ്ങൾ ഉപേക്ഷിച്ചിട്ടാണ് നമ്മൾ ഈ അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ പിറകെ ആവശ്യത്തിൽ കൂടുതൽ പണം ചിലവാക്കി പോകുന്നത് എന്നതാണ് കൗതുകകരം.

ഇതിന്റെ പിറകിൽ കുറച്ച് ശാസ്ത്രം കൂടിയുണ്ട്. ഒരു ഫാസ്റ്റ് ഫുഡ് കടയുടെ അടുത്ത് പോയാൽ നിങ്ങൾ അവിടേക്ക് ആകർഷിക്കപെടാൻ ഉള്ള ചില കാര്യങ്ങൾ അവർ അവിടെ ചെയ്യുന്നുണ്ട്, പ്രത്യേകിച്ച് കുട്ടികളെ ആകർഷിക്കാൻ.

1 . അവിടെ ഉള്ള മണം പ്രത്യേകമായി ആകർഷിക്കുന്ന ഒന്നാണ്. അതവിടെ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ മണം ആകണം എന്നില്ല. പല ഫാസ്റ്റ് ഫുഡ് ചെയ്‌നുകളും കൃതൃമമായി ഉണ്ടാക്കുന്ന മണം ആണത്. ഇങ്ങിനെ ആളുകളെ ആകർഷിക്കുന്ന മണം കണ്ടുപിടിക്കുന്ന കമ്പനികൾ തന്നെയുണ്ട്.

2. ഫാസ്റ്റ് ഫുഡ് കൊഴുപ്പും ഉപ്പും പഞ്ചസാരയും ആവശ്യത്തിൽ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ ആയിരിക്കും. നമ്മുടെ തലച്ചോർ ഇങ്ങിനെ ഉള്ള ഭക്ഷണങ്ങളിലേക്ക് പെട്ടെന്ന് ആകർഷിക്കപെടും എന്ന ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ ആണ് അവർ ഭക്ഷണത്തിൽ ആവശ്യത്തിൽ കൂടുതൽ ഈ ഘടകങ്ങൾ ചേർക്കുന്നത്. ഇവ എല്ലാം തലച്ചോറിൽ അഡിക്ഷൻ ഉണ്ടാക്കുന്ന ഘടകങ്ങൾ ആണ്.

3 . പരസ്യങ്ങളും ഓഫറുകളും. സാധാരണ ഹോട്ടലുകളിൽ ഇല്ലാത്ത തരം വില കുറഞ്ഞ ഓഫറുകൾ ഫാസ്റ്റ് ഫുഡ് ചെയിനുകൾ ചെയ്യും. ഒരിക്കൽ വില കുറച്ച കൊടുത്ത് രസം പിടിച്ചു കഴിഞ്ഞാൽ പിന്നീട് നിങ്ങൾ ആ ഭക്ഷണത്തിനു അഡിക്ട ആയി കൂടുതൽ പൈസയ്ക്ക് വാങ്ങിക്കും എന്ന് കമ്പനിക്കാർക്ക് അറിയാം.

4. കുട്ടികൾക്കുള്ള സമ്മാനങ്ങൾ. ഇത് അമേരിക്കയിൽ ഉണ്ട്, നാട്ടിൽ ഉണ്ടോ എന്നറിയില്ല. ഇന്ന് ചെറിയ ഒരു സമ്മാനം കൊടുത്ത് കുട്ടികളെ കസ്റ്റമർ ആയി കിട്ടിയാൽ അവരുടെ ജീവിതകാലം മുഴുവൻ ഈ കടയിൽ നിന്ന് സാധനം വാങ്ങിക്കും എന്ന് അറിയുന്ന കമ്പനിക്കാരുടെ ആശയം ആണ് കുട്ടികൾക്ക് ഫ്രീ സമ്മാനങ്ങൾ ഭക്ഷണത്തിന്റെ കൂടെ കൊടുക്കുന്നത്.

5. ഇവരുടെ പരസ്യത്തിൽ കാണുന്ന ബർഗറും ശരിക്കും നമുക്ക് കിട്ടുന്നതും തമ്മിൽ നല്ല വ്യത്യാസം ഉണ്ടാകും. കാരണം നമ്മുടെ കണ്ണുകൾക്ക് പെട്ടെന്ന് ക്യാച്ച് ചെയ്യുന്ന നിറത്തിലും രൂപത്തിലും ആണ് കൃതൃമമായി ബർഗർ ഉണ്ടാക്കി ഇവർ ഫോട്ടോ എടുത്ത് മെനു കാർഡിൽ വയ്ക്കുന്നത്.

ഇത്രയും പറഞ്ഞത് കൊണ്ട് ഫാസ്റ്റ് ഫുഡ് അല്ലാത്ത കേരളത്തിലെ എല്ലാ ഭക്ഷണവും ആരോഗ്യകരമാണെന്ന് അർത്ഥമില്ല. ഫാസ്റ്റ് ഫുഡ് ബർഗർ നിർത്തിയിട്ടു പൊറോട്ടയും ബീഫ് ഫ്രൈയും വയറു നിറയെ അടിച്ചു കയറ്റിയിട്ട് കാര്യമില്ല. നാട്ടിൽ ഈയടുത്തു പോയപ്പോൾ എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത് മലയാളികൾ കഴിക്കുന്ന ചോറിന്റെ അളവാണ്. ഹോട്ടലിലോ കല്യാണത്തിനോ പോയാൽ ഒരു തവണ ഇടുന്ന ചോറ് തന്നെ രണ്ടു പേർക്ക് കഴിക്കാൻ ഉണ്ടാവും. അതും തിന്നിട്ട് രണ്ടാമത്തെ തവണ ചോദിച്ചു വാങ്ങുന്നത് കണ്ട അത്ഭുതപെട്ടിട്ടുണ്ട്. ഇത്രയും ചോറും കഴിച്ചിട്ട് പച്ചക്കറികൾ കഴിക്കുന്നത് തൊടു കറി മാത്രം ആയാണ് എന്നാണത് തമാശ. യഥാർത്ഥത്തിൽ കുറച്ച് ചോറും അധികം പച്ചക്കറികളും പഴ വർഗ്ഗങ്ങളും ആണ് കഴിക്കേണ്ടത്. പൊരിച്ച മീൻ, ബീഫ് ഫ്രൈ എന്നിവ കുറച്ച്, കൂടുതൽ കറി വച്ച മൽസ്യമോ മാംസമോ കഴിക്കുന്നതാണ് ആരോഗ്യകരം.

സാരിയിലും ചുരിദാറിലും, ജുബ്ബായിലും ഷർട്ടിലും എല്ലാം ഒളിപ്പിച്ചു വച്ചിട്ടുണ്ടെങ്കിലും, മേല്പറഞ്ഞ പോലെ കഴിച്ചക്കുന്നത് കൊണ്ട്, പല മലയാളികൾക്കും ഓവർ വെയ്റ്റ് ആണെന്ന് പറഞ്ഞാണൽ എന്നെ തല്ലാൻ വരരുത്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: