മതം എന്ന ബിസിനസ്..

നിങ്ങൾ ഒരാൾക്ക് പണം കടം കൊടുത്താൽ അയാൾ അത് തിരിച്ചു തരാനുള്ള സാധ്യത എത്രയാണ്? അത് കണ്ടുപിടിക്കാൻ എന്തെങ്കിലും എളുപ്പമാർഗം ഉണ്ടോ?

ബാങ്കിങ് വ്യവസായത്തിൽ പലപ്പോഴും ക്രെഡിറ്റ് റേറ്റിംഗ് നോക്കിയാണ്, സ്ഥാവരജംഗമ വസ്തുക്കൾ ഈടായി വാങ്ങി കൊടുക്കുന്ന ലോണുകൾ അല്ലാതെയുള്ള ലോണുകൾ കൊടുക്കുമ്പോൾ, ഒരാൾ അല്ലെങ്കിൽ ഒരു സ്ഥാപനം ലോൺ തിരിച്ചടക്കുമോ എന്ന് തീരുമാനിക്കുന്നത്. ഈ ക്രെഡിറ്റ് റേറ്റിംഗ് പക്ഷെ മുൻപ് ലോണുകൾ തിരിച്ചടച്ച വസ്തുതകളുടെ അടിസ്ഥാനത്തിലാണ്.

പക്ഷെ ഒരാൾ ആദ്യമായി ലോൺ എടുക്കുമ്പോഴോ, മൈക്രോഫിനാൻസിങ് പോലുള്ള ചെറിയ ലോണുകൾ നല്കുമ്പോഴോ, ലോൺ കൊടുക്കാനും വാങ്ങാനും തയ്യാറായ രണ്ടു വ്യക്തികളെ ബന്ധിപ്പിക്കുന്ന പിയർ ടു പിയർ ലോൺ വെബ്‌സൈറ്റുകളിലോ ക്രെഡിറ്റ് റേറ്റിംഗ് ഉപയോഗിക്കുന്നത് പ്രായോഗികമല്ല. അതിനായി പലപ്പോഴും ഇവർ ചെയ്യന്നത്, തങ്ങൾക്ക് ലോൺ എന്തുകൊണ്ടാണ് വേണ്ടത് എന്നും, അത് എങ്ങിനെ ആണ് തിരിച്ചടക്കാൻ ഉദ്ദേശിക്കുന്നത് എന്നും ലോൺ ആവശ്യമുള്ള വ്യക്തികളുടെ കയ്യിൽ നിന്ന് ഒരു അപേക്ഷ എഴുതി വാങ്ങുകയും അതിന്റെ അടിസ്ഥാനത്തിൽ തിരിച്ചടക്കാൻ സാധ്യതയുള്ളവരെ കണ്ടെത്തുകയും കണ്ടെത്തുക എന്നതാണ്. ഇങ്ങിനെ കൊടുക്കുന്ന ലോണുകളിൽ 13 ശതമാനത്തോളം ഒരിക്കലും തിരിച്ചടക്കപെടാറില്ല. അതുകൊണ്ട് തന്നെ തിരിച്ചടക്കാൻ സാധ്യതയുള്ള അപേക്ഷകർ ഏതൊക്കെ എന്ന് ഏതെങ്കിലും വിധത്തിൽ തിരിച്ചറിയേണ്ടത് അത്യാവശ്യമായിത്തീർന്നു.

ഇതിനു വേണ്ടി കുറെ വർഷങ്ങൾ കൊണ്ട് ശേഖരിച്ച ലക്ഷക്കണക്കിന് അപേക്ഷകളിൽ ചില സാമ്പത്തിക ശാസ്ത്രജ്ഞർ, ലോണിന് അപേക്ഷിക്കുന്ന സമയത്ത് എന്തൊക്കെ വാക്കുകൾ ഉപയോഗിച്ചവരാണ് ലോൺ തിരിച്ചടക്കുന്നത് എന്നും, ഏതൊക്കെ വാക്കുകൾ ഉപയോഗിക്കുന്നവരാണ് ലോൺ തിരിച്ച അടക്കാത്തവർ എന്നും ഒരു ഗവേഷണം നടത്തി. താഴെ പറയുന്ന വാക്കുകൾ അപേക്ഷയിൽ എഴുതിയിട്ടുള്ള രണ്ടു ഗ്രൂപ്പിൽ ഒരു ഗ്രൂപ്പ് തിരച്ചടക്കുന്നവരും മറ്റേത് തിരിച്ച് അടക്കാത്തവരും ആണ്. ഏതു ഗ്രൂപ്പാണ് തിരിച്ചടക്കുന്നത്, ഏത് ഗ്രൂപ്പ് തിരിച്ചടക്കില്ല എന്ന് നിങ്ങൾക്ക് ഊഹിക്കാമോ?

ഗ്രൂപ്പ് 1 വാചകങ്ങൾ.

ദൈവം സത്യം ഞാൻ തിരിച്ചടക്കും

തിരിച്ചടക്കും എന്ന് ഞാൻ ശപഥം ചെയ്യുന്നു

തീർച്ചയായതും തിരിച്ച് അടച്ചിരിക്കും

ലോൺ തന്നാൽ ഞാൻ നന്ദിയുള്ളവൻ ആയിരിക്കും

ആശുപത്രിയിൽ കിടക്കുന്ന രോഗിക്ക് വേണ്ടി പണം അത്യാവശ്യം ആണ്

ഗ്രൂപ്പ് 2 വാചകങ്ങൾ.

പലിശ കുറഞ്ഞ ലോൺ ലഭിക്കുന്നത് കൊണ്ട് ഇവിടെ അപേക്ഷിക്കുന്നു

വലിയ പലിശ ഉള്ള കടം ഒഴിവാക്കാൻ വേണ്ടി

മിനിമം പേയ്മെന്റ് അടക്കാൻ കഴിയും

കോളേജിൽ പഠിച്ച് കിട്ടുന്ന ജോലികൊണ്ട് ലോൺ തിരിച്ചടക്കാൻ.

ദൈവത്തെ പിടിച്ച് സത്യം ചെയ്യുന്ന ആദ്യത്തെ ഗ്രൂപ്പ് ആണ് ലോൺ തിരിച്ചടക്കാൻ മുൻപന്തിയിൽ നിൽക്കുക എന്ന് നമുക്ക് തോന്നാം എങ്കിലും, വസ്തുത നേരെ തിരിച്ചാണ്. കൂടുതൽ പ്രായോഗികമായി ചിന്തിക്കുന്ന രണ്ടാമത്തെ ഗ്രൂപ്പാണ് ലോൺ തിരിച്ചടക്കുന്ന ആളുകൾ. ദൈവം, നന്ദി, ശപഥം തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുന്നവർ ലോൺ ഡിഫോൾട്ട് ചെയ്യുന്ന ആളുകളാണ്.

ഇത് നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല എങ്കിൽ, ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം ഇന്ത്യയിലെ ബാങ്കുകളെ കോടിക്കണക്കിന് രൂപ പറ്റിച്ച്, ലണ്ടനിലേക്ക് കടന്ന വിജയ് മല്ല്യ ആണ്. ഈ ബാങ്കുകളിൽ നിന്ന് ലോണെടുത്ത് സ്വന്തം കാര്യം നടത്തുന്ന സമയത്താണ് അദ്ദേഹം ശബരിമല ക്ഷേത്രത്തിന്റെ മേൽക്കൂര സ്വർണം പൂശിയതു. മദ്യവ്യവസിയായ ഇദ്ദേഹം മദ്യവും മാംസവും കഴിക്കാതെ 41 ദിവസത്തെ വ്രതം എടുത്തു മല കയറിയത് ഒന്നും രണ്ടുമല്ല, ഇരുപതു തവണയാണ്.

മതത്തിന് ഒരു ആധ്യാത്മിക, തത്വദർശന വശം ഉണ്ടെന്നു വിസ്മരിക്കാതെ തന്നെ പറയട്ടെ, ഇന്നത്തെക്കാലത്ത് പലപ്പോഴും പുരോഹിതന്മാർ ഉൾപ്പെടെ മതം പുറത്തു അണിഞ്ഞു നടക്കുന്ന പലരും മതത്തെ തങ്ങളുടെ സ്വാർത്ഥ ലാഭത്തിന് വേണ്ടി ഉപയോഗിക്കുന്നവരാണ്. ഇവരിൽ പലരും തത്വശാസ്ത്ര ഗ്രന്ഥങ്ങൾ വായിച്ചവരോ, ഉള്ളിൽ ഭക്തി ഉള്ളവരോ ആവില്ല. കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കൾ പെട്ടെന്ന് അയ്യപ്പ / ആചാര ഭക്തരായി മാറിയതോർക്കുക.

രാഷ്ട്രീയം, ബിസിനസ്, പണം, കുറ്റകൃത്യങ്ങൾ , സെക്സ് തുടങ്ങിയ കാര്യങ്ങൾക്ക് ഒരു മറയായാണ് ദൈവത്തെയും ഭക്തിയെയും ഉപയോഗിക്കുന്നത് എന്നാണ് ശ്രീ ശ്രീ രവിശങ്കർ, സദ്ഗുരു ജഗ്ഗി വാസുദേവ്, മാതാ അമൃതാനന്ദമയി, ബിഷപ് ഫ്രാങ്കോ, കാന്തപുരം തുടങ്ങി കുട്ടികളെ പീഡിപ്പിക്കുന്ന പള്ളി വികാരികളും മൊല്ലാക്കമാരും വരെ നമുക്ക് കാണിച്ചുതരുന്നത്. വിപ്ലവകാരിയായിരുന്ന യേശു ജെറുസലേം ദേവാലയത്തിൽ നിന്ന് ആദ്യം ഇറക്കി വിട്ടത് അവിടുത്തെ പുരോഹിതരെ ആയത് വെറുതെയല്ല.

നമ്മളുടെ മതങ്ങളിൽ നിന്ന് നിന്ന് ഈ പുരോഹിതരെയും മറ്റും ഭക്തർ തന്നെ അടിച്ച് പുറത്താക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: