ഞങ്ങളുടെ രണ്ടാമത്തെ മകൻ ഹാരിസിന്റെ പതിനൊന്നാം പിറന്നാളാണ് നാളെ. ഗോമതിയുടെ അപ്പയും അമ്മയും ഇപ്പോൾ ഹാപ്പി ബർത്ഡേയ് പറയാൻ ഇപ്പോൾ വിളിച്ചതേ ഉള്ളൂ.
ആഘോഷിക്കാനുള്ള ഒരു മാനസികാവസ്ഥയിൽ അല്ല ഞങ്ങൾ. കേരളത്തിൽ നിന്ന് കേൾക്കുന്നത് അത്ര സുഖകരമായ വാർത്തകൾ അല്ല. തമിഴ്നാട്ടിൽ കോയമ്പത്തൂരിൽ ജാതിയുടെ പേരിൽ പ്രണയ വിവാഹത്തിനെതിരെ ദുരഭിമാന കൊലപാതകം നടന്നപ്പോൾ, അത് തമിഴ്നാട്ടിൽ അല്ലെ, കേരളം എത്ര ഭേദം എന്ന് കരുതിയത് വെറുതെയായി.
പതിനെട്ട് വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ ജാതിയും മതവും ഭാഷയും നോക്കാതെ പ്രേമിച്ച് കല്യാണം കഴിക്കുമ്പോൾ, IT വിപ്ലവം ഞങ്ങളെ പോലെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെ പല ജാതി മതസ്ഥരെ പോലുള്ള അടുത്ത പത്ത് വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിലെ പുതിയ തലമുറ കൂടുതലും ജാതിയും മതവും നോക്കാതെ പ്രണയ വിവാഹം കഴിക്കുമെന്നും, അതെല്ലാം വീട്ടുകാരുടെ അർദ്ധ സമ്മതത്തോടെ എങ്കിലും ആയിരിക്കും എന്ന് കരുതിയതും വെറുതെയായി.
പ്രണയവിവാഹത്തെ തകർക്കാൻ ലവ് ജിഹാദ് എന്നൊരു ആരോപണം വരുമെന്നും ചിലരെങ്കിലും അത് സത്യമെന്നു കരുതുമെന്നും ഞങ്ങൾ വിചാരിച്ചതേയില്ല. പുതിയ തലമുറയിലെ ചില കുട്ടികൾ എങ്കിലും പൊല്ലാപ്പുകൾ ഒഴിവാക്കാൻ ജാതിയും മതവും സാമ്പത്തിക സ്ഥിതിയും നോക്കി ആളുകളെ പ്രേമിക്കാൻ തുടങ്ങും എന്നും ഞങ്ങൾ വിചാരിച്ചില്ല.
ഒരു പെണ്ണിനെ വേറെ ജാതി മതസ്ഥർ കല്യാണം കഴിച്ചാൽ മാത്രം ഹാലിളകുന്നത് പെണ്ണ് ഒരു ഉപഭോഗ വസ്തുവാണെന്നും (കമ്മോഡിറ്റി ) അവളുടെ ഉടമസ്ഥ അവകാശം വീട്ടിലെ ആണുങ്ങൾക്കാണെന്നും കരുതുന്ന മനോഭാവം സമൂഹം ഇത്ര നാൾ കഴിഞ്ഞിട്ടും മാറ്റില്ല എന്നും ഞങ്ങൾ കരുതിയില്ല.
ഒരു കാര്യം എല്ലാവരും ഓർക്കുക. രണ്ടു പേർ പ്രേമിച്ച് കല്യാണം കഴിച്ചു ജീവിക്കുമ്പോൾ അതിൽ മതവും ജാതിയും ഒരു തരത്തിലും ദൈനംദിന ജീവിതത്തിൽ കടന്നു വരുന്നതേ ഇല്ല. ഞങ്ങൾ കുട്ടികളുടെ പഠനത്തെക്കുറിച്ചും , യാത്രകളെ കുറിച്ചും, സിനിമയെയും സംഗീതത്തെയും കുറിച്ചും മറ്റ് ഏതൊരു ദമ്പതിമാരെ പോലെയും സംസാരിക്കുന്ന, സാധാരണ ആളുകൾ മാത്രമാണ്.
ചെക്കന്റേയും പെണ്ണിന്റെയും അച്ഛനമ്മമാർ ഈ വഴക്കൊക്കെ കഴിയുമ്പോൾ വേറെ ഏതൊരു കുടുംബത്തിലെയും അച്ഛനമ്മമാരെ പോലെ ഞങ്ങളുടെ കാര്യങ്ങൾ അന്വേഷിക്കുകയും, കുട്ടികളെ സ്നേഹിക്കുകയും ചെയ്യുന്ന മുത്തശ്ശനും മുത്തശ്ശിയും ആയി മാറും. ഇന്ന് കൂടി ഗോമതിയുടെ അമ്മയോട്, “ഞങ്ങളുടെ കല്യാണത്തിന് മുൻപ് അമ്മ മുൻപ് പറഞ്ഞ പോലെ മലബാറിലെ ഏതെങ്കിലും സുന്ദരിയായ മുസ്ലിം പെൺകുട്ടിയെ കെട്ടിയാൽ മതിയായിരുന്നു” എന്ന് തമാശ പറഞ്ഞു എല്ലാവരും പൊട്ടിചിരിച്ചതാണ്. വർഷങ്ങൾ കഴിയുമ്പോൾ കല്യാണത്തിന്റെ സമയത്ത് കാണുന്ന വെറും വാശിയും എല്ലാം കാലം മായ്ക്കുക തന്നേണ് ചെയ്യും. മതം, ജാതി , ഭാഷ, ഭക്ഷണം തുടങ്ങി എല്ലാ വ്യത്യാസങ്ങളും കാലം മായ്ച്ച് കളയുകയും
ഉള്ളിന്റെ ഉള്ളിൽ എല്ലാവരും വെറും “മനുഷ്യർ” മാത്രമാണ് എന്ന പരമമായ സത്യം അനാവൃതമാക്കുകയും ചെയ്യും.
പോലീസ് സംവിധാനം മുതൽ ഒരു സമൂഹം എന്ന നിലയിൽ എല്ലാ തലത്തിലും പരാജയപ്പെട്ട കാഴ്ച ആണ് ഈ സംഭവത്തിൽ കാണുന്നത്. നമ്മൾ വെറുതെ ഇരുന്നാൽ കേരളം ഇതുവരെ ഉണ്ടാക്കിയെടുത്ത സാമൂഹ്യ പുരോഗതിയെ കുറിച്ചുള്ള വാദങ്ങൾ എല്ലാം വെറും പുറംപൂച്ചായി പോകും. മതവും ജാതിയും സാമ്പത്തിക സ്ഥിതികളും മാറ്റിവച്ച് എല്ലാവരെയും തുല്യരായ മനുഷ്യരായി കാണാൻ ഒരു സമൂഹം എന്ന നിലയിൽ ക്രിയാത്മകയായി നമുക്ക് എങ്ങിനെ ഇടപെടാം എന്ന് തുറന്നു ചിന്തിക്കേണ്ട സമയം ആണ്. അമ്പലത്തിലും പള്ളിയിലും നടക്കുന്ന കല്യാണങ്ങൾ പെട്ടെന്ന് തന്നെ രജിസ്റ്റർ ചെയ്ത് കൊടുക്കുമ്പോൾ പ്രണയ വിവാഹങ്ങൾക്ക് ഒരു മാസത്തെ നോട്ടീസ് ഇടേണ്ടി വരുന്നത് ഒഴിവാക്കാൻ കഴിയാൻ നിയമ ഭേദഗതി വരുത്തേണ്ട കാര്യവും ആലോചിക്കണം. പല രജിസ്റ്റർ ഓഫീസിലുകളിലും, പല മത സംഘടനകളുടെ ചാരന്മാർ ഇങ്ങിനെ നോട്ടീസ് ഇടുന്ന തങ്ങളുടെ മതത്തിൽ പെട്ട പെൺകുട്ടികളുടെ ആളുകളുടെ വീട്ടിൽ കാര്യം അറിയിക്കാൻ ഉണ്ടെന്ന് ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്, പല ഫേസ്ബുക് ഗ്രൂപ്പുകളിലും പെൺകുട്ടിയെ രക്ഷിക്കൂ എന്ന അർത്ഥത്തിൽ ഇങ്ങിനെ ഉള്ള നോട്ടീസുകളുടെ പകർപ്പുകൾ ഇട്ടു കണ്ടിട്ടുണ്ട്. എന്തൊരു കഷ്ടം ആണിത്.
പുറത്ത് പുരോഗമനം കാണിച്ചുകൊണ്ട് അകത്ത് ജാതിയുടെയും മതത്തിന്റെയും സമ്പത്തിന്റെയും അഹങ്കാരം പേറുന്ന ഒരു കപടനാട്യക്കാരൻ ആയി മലയാളികൾ മാറിയിരിക്കുന്നു. പുറംപൂച്ചുകൾക്ക് ഒരു പഞ്ഞവും ഇല്ല, കല്യാണത്തിന്റെ കാര്യം വരുമ്പോഴും പ്രണയത്തിന്റെ കാര്യം വരുമ്പോഴും ആ പുറംപൂച്ചുകൾ അഴിഞ്ഞു വീഴും.
ഒരു മലയാളി എന്ന നിലയിൽ നീനുവിനോട് ഞാൻ കണ്ണീരോടെ മാപ്പ് ചോദിക്കുന്നു.
Only time will heal such wounds. Pity is that the Kerala society is walking – no – rather running backwards in these aspect of religion and caste division. It is all because some religious leaders and their partners- high-crime are making a fast buck by deepening this divide.
Today I am in Kerala to conduct the marriage of our niece (Christian) to a Hindu boy tomorrow. I can very well fathom the depth of the carvass dividing the Kerala society. It is in fact frightening as my wife Marina and I are the only one supporting the couple.
Could be the side-effect of over four decades in military uniform.
LikeLike