“ആരാണ് ഏറ്റവും വലിയ നൈഷ്ഠിക ബ്രഹ്‌മചാരി?”
ഇന്ന് ആരെയാണ് ചൊറിയേണ്ടത് എന്ന് വിചാരിച്ചിരുന്ന നാരദൻ തന്റെ പിതാവായ ബ്രഹ്‌മാവിനോട് ചോദിച്ചു.
“അത് ശ്രീ കൃഷ്ണനാണ്, എന്താണ് സംശയം? അഭിമന്യുവിന്റെയും ഉത്തരയുടെയും പുത്രനായ പരീക്ഷിത്ത് ജനിച്ച സമയത് കൃഷ്ണൻ തന്നെ പറഞിട്ടുള്ള കാര്യമാണ്, സംശയം ഉണ്ടെങ്കിൽ നിത്യ ഉപവാസിയായ ദുർവ്വാസാവിനോട് ചോദിച്ചു നോക്കൂ…”
ഈ ഉത്തരം കേട്ടപ്പോൾ നാരദന് സംശയം കൂടി. കാരണം ശ്രീകൃഷ്ണ വൃന്ദാവനത്തിൽ ഗോപികമാരുടെ കൂടെ ലീലാവിലാസങ്ങൾ ആടുന്ന ഒരാളാണ്, അങ്ങിനെ ഉള്ള ഒരാൾ എങ്ങിനെയാണ് നൈഷ്ഠിക ബ്രഹ്മചാരി പോയിട്ട്, വെറും ബ്രഹ്മചാരി ആകുന്നതു. പിന്നെ ദുർവാസാവ് ആണെങ്കിൽ ഭക്ഷണ പ്രിയനാണ്, കിട്ടിയില്ലെങ്കിൽ കണ്ണിൽ കാണുന്നവരെ ശപിക്കുകയും ചെയ്യുന്ന ക്ഷിപ്രകോപിയാണ്. പുള്ളിയെ ആണ് നിത്യ ഉപവാസി എന്ന് അച്ഛൻ പറയുന്നത്.
എന്തായാലും ഇതറിഞ്ഞിട്ട് തന്നെ കാര്യം എന്ന് വിചാരിച്ച് നാരദൻ തന്റെ വീണയും എടുത്ത് ശ്രീകൃഷ്ണനെ കാണാൻ പോയി.
“എന്റെ വയറു നല്ല സുഖമില്ല, ദുർവാസാവ് ഇന്ന് നല്ലവണം കഴിച്ചു എന്ന് തോന്നുന്നു” നാരദൻ കണ്ടപ്പോൾ കൃഷ്ണൻ പറഞ്ഞു.
നാരദൻ പിന്നെയും കൺഫ്യൂഷൻ ആയി“ദുര്വാസാവ് കഴിച്ചാൽ കൃഷ്ണനു വയറുവേദന വരുന്നത് എന്തിനാണ്? “
അത് പിന്നെ ദുർവാസാവ് നിത്യ ഉപവാസിയല്ലേ, അദ്ദഹം എന്ത് കഴിക്കുന്നതിനു മുൻപും ശ്രീകൃഷ്ണാർപ്പണം എന്ന് പറഞ്ഞാണ് കഴിക്കുന്നത്, അത് കൊണ്ട് ആ ഭക്ഷണം എല്ലാം എന്റെ അടുക്കൽ ആണ് വന്നു ചേരുന്നത്.
അപ്പോൾ അതാണ് കാര്യം, സിമ്പിൾ. പക്ഷെ ശ്രീകൃഷ്‌ണനെ നൈഷ്ഠിക ബ്രഹ്‌മചാരി എന്ന് വിളിക്കുന്നതോ ? അതറിയാൻ ദുർവ്വാസാവിന്റെ അടുക്കലേക്ക് നാരദൻ പോയി.
“രാധയും മറ്റു ഗോപികമാരും ആയി ലീലാവിലാസങ്ങൾ ആടുന്ന കൃഷ്ണൻ എങ്ങിനെയാണ് നൈഷ്ഠിക ബ്രഹ്മചാരി ആകുന്നതു?” നാരദൻ ദുരവസവിനോട് ചോദിച്ചു.
ദുർവാസാവ് നല്ല മൂഡിൽ ആയിരുന്നത് കൊണ്ട്, നാരദന് കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു.
“ഒരു പെണ്ണിനേയും കാണാതെയും അടുത്ത് വരാതെയും നടക്കുന്ന ആളുകൾ അല്ല നൈഷ്ഠിക ബ്രഹ്മചാരികൾ. മറിച്ച് ഏതൊരു സ്ത്രീകളെയും പുരുഷന്മാരെയും മറ്റു ജീവജാലങ്ങളെയും ഒരേ കരുണയോടെ കാണുന്നവനാണ് നൈഷ്ഠിക ബ്രഹ്മചാരി. ഉദാഹരണത്തിന് വൃന്ദാവനത്തിലെ പശുവിനെയും പുല്ലിനെയും ഗോപികമാരെയും കൃഷ്ണൻ ഒരേ കണ്ണ് കൊണ്ടാണ് കാണുന്നത്. ഇനി ഗോപികമാരും ആയി കൃഷ്ണൻ കളിച്ചു നടക്കുന്നതിന് ഒരു കാരണവും ഉണ്ട്.
തേത്രാ യുഗത്തിൽ വിഷ്ണുവിന്റെ അവതാരം ആയ ശ്രീരാമൻ, കാട്ടിൽ പോയ കഥയറിയാമല്ലോ. ആ കാടുകളിൽ ഉണ്ടായിരുന്ന അനേകം ആശ്രമങ്ങളിലെ മുനിമാരും ആശ്രമവാസികളും ശ്രീരാമൻ അവരുടെ കൂടെ താമസിക്കണം എന്നാഗ്രഹിച്ചു. പക്ഷെ രാവണനിഗ്രഹം എന്ന ലക്ഷ്യവും ആയി പോയ ശ്രീരാമൻ അവരോടു അടുത്ത അവതാരത്തിൽ അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കാം എന്ന് വാഗ്ദാനം കൊടുത്തു. അങ്ങിനെ അന്ന് ആ കാട്ടിൽ ഉണ്ടായിരുന്ന ഋഷിമാരും ആശ്രമവാസികളും ആണ് ഇവിടെ ഗോപികമാരായി പുനർജനിച്ചതു.”
നാരദന്റെ സംശയം നിശ്ശേഷം മാറി.
നൈഷ്ഠിക ബ്രഹചര്യത്തെ കുറിച്ച് പുരാണനത്തിൽ ഉള്ള കഥയാണ്, ഞാൻ ഉണ്ടാക്കിയത് അല്ല.
മനുഷ്യന്റെ , വിശിഷ്യാ പുരുഷൻറെ മനൻസിലെ വിചാരങ്ങൾ ദൈവങ്ങളിൽ ആരോപിക്കുമ്പോഴാണ് സ്ത്രീകളെ അകറ്റി നിർത്തുന്ന ദൈവങ്ങൾ നമുക്ക് ഉണ്ടാവുന്നത്.
ഇതൊന്നും ആരും കേൾക്കുവാൻ ഇഷ്ടപ്പെടുകയില്ല – മറ്റു സത്യങ്ങൾ പോലെ. ഇന്ന് മലയാളിക്ക് ‘തള്ള്’ മാത്രം മതി – അതും മത സംബന്ധമായത്.
Very well expressd, Congratulations.
LikeLiked by 2 people