പുതിയ പാഠങ്ങൾ ..

അന്നയും റസൂലും എന്ന ചലച്ചിത്രം  ടീവീ യിൽ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. എനിക്ക് വളരെ ഇഷ്ടപെട്ട ചിത്രങ്ങളിൽ

ഒന്നാണത്. ഒന്നാമത് അന്നയുടെ പിറകിൽ റസൂൽ നടക്കുന്ന പോലെ ഞാനും ചില പെൺകുട്ടികളുടെ പിറകെ നടന്നിട്ടുണ്ട്, രണ്ടാമത്, ചിത്രത്തിൽ കാണിക്കുന്ന മട്ടാഞ്ചേരിയുടെ ഹൃദയ ഭാഗത്ത് ആണ് ഞാൻ ജനിച്ചത്. വൈപ്പിനിൽ കൂട്ടുകാരുള്ളത് കൊണ്ട് അന്നയുടെ വീടിന്റെ പരിസരവും എനിക്ക് നല്ല നിശ്ചയം.

ഗോശ്രീ പാലം വരുന്നതിനു മുൻപ് വൈപ്പിനിൽ നിന്ന് ബോട്ടിൽ കയറി  എറണാകുളത്തേക്ക് പോയി വരുന്ന അനേകം സുഹൃത്തുക്കൾ എനിക്കുണ്ടായിരുന്നു. ഈ ചിത്രത്തിൽ റസൂൽ കാൽനടയായും, ബോട്ടിലും, അവളുടെ ജോലിസ്ഥലത്തും  എല്ലാം അന്നയുടെ പിറകിൽ പ്രേമത്തോടെ നടക്കുന്നതും, അന്ന ഇവൻ എന്തിനാണ് തന്റെ പിറകെ നടക്കുന്നത് എന്ന് അറിയാതെ ചെറിയ ഭയത്തോടെ അവനെ നോക്കുന്നതും ആയ സീൻ വന്നപ്പോൾ, എന്റെ ഇളയ മകൻ പറഞ്ഞു…

“Why is he stalking that girl? She should call the police, its a criminal offence to stalk someone….”

അവൻ എന്തിനാണ് സമ്മതമില്ലാതെ അവളുടെ പിറകിൽ നടക്കുന്നത്, അവൾ ഉടനെ പോലീസിനെ വിളിക്കണം. Stalking  ക്രിമിനൽ കുറ്റം ആണ്.

രണ്ടു സംസ്കാരങ്ങളുടെയും രണ്ടു തലമുറകളുടെയും   വ്യത്യാസം. അന്നയും റസൂലും സിനിമയുടെ തുടക്കം ഒരു ക്രിമിനൽ കുറ്റം  ആണെന്ന് എനിക്ക് അത് വരെ മനസിലായിരുന്നില്ല.

സിനിമകൾ  നമ്മുടെ സാംസ്‌കാരിക ഇടങ്ങളെയും ബോധ്യങ്ങളെയും  വളരെ അധികം സ്വാധീനിക്കുന്നുണ്ട്, ചിലപ്പോൾ വളരെ മോശമായി, പക്ഷെ അത് തിരിച്ചറിയാൻ വേറെ കണ്ണുകൾ വേണം…

റസൂൽ ഒരുപക്ഷെ നിഷ്കളങ്ക പ്രണയം കൊണ്ട് നടന്നതായിരിക്കാം, എല്ലാവരും അങ്ങിനെ ആയികൊള്ളണം എന്നില്ല. അതുകൊണ്ട് സ്ത്രീകളുടെ പിറകെ ഇങ്ങിനെ നടക്കുന്നത് ക്രിമിനൽ കുറ്റം തന്നെയാണ്, പ്രേമം ഉണ്ടെങ്കിൽ മുഖത്തു നോക്കി പറയുന്ന ഒരു തലമുറ വളർന്നുവരുന്നുണ്ട്  എന്നതാണാശ്വാസം….

 

One thought on “പുതിയ പാഠങ്ങൾ ..

Add yours

  1. I too face a similar dilemma while watching Indian movies when children are around. New Generation in India has still not come out of it, though there are many marriages of the couple’s choice. Most parents of Indian origin in North America do not accept the fact that arranged marriages among Indians is on the wane. Notwithstanding the decline in the practice, however, many Indian immigrant parents continue to endorse arranged marriages. Some parents do not hesitate to send marriageable children home to seek a spouse in case there are few or no eligible candidates. Some parents may even ‘import’ a potential spouse from India. Some parents do permit culturally exogamous dating and marriages and most children prefer selecting, dating and eventually marrying someone of their own choosing, based on the American criterion of romantic love. Parents complain that children’s refusal to accept an arranged marriage as a rejection of them and their values and negatively reflect upon them as parents within the community.

    Liked by 1 person

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: