കണ്ടുപിടുത്തങ്ങൾ നിർമിക്കുന്ന ഫാക്ടറിയിലേക്ക് ഒരു യാത്ര.

പല സാധനങ്ങൾ ഉണ്ടാക്കുന്ന ഫാക്ടറികളെ കുറിച്ച് നിങ്ങൾ കേട്ടിരിക്കും,എന്നാൽ കണ്ടുപിടുത്തങ്ങൾ ഉത്പാദിപ്പിക്കുന്ന ഒരു ഫാക്ടറി ഉണ്ടായിരുന്നു, അതും ഞാൻ താമസിക്കുന്ന സ്ഥലത്ത് നിന്ന് നടന്നു പോകാവുന്ന ദൂരത്തിൽ.

ന്യൂ ജെർസിയിൽ ഉള്ള തോമസ്‌ ആൽവാ എഡിസന്റെ കണ്ടുപിടുത്തങ്ങളുടെ ഫാക്ടറിയെ (factory of inventions) കുറിച്ചാണ് ഈ കുറിപ്പ്. എഡിസന്റെ ജീവിതത്തെ കുറിച്ചും കണ്ടു പിടുത്തങ്ങളെ കുറിച്ചും എത്ര എഴുതിയാലും സ്ഥലം മതിയാകില്ല. 1847ഇൽ ഒഹായോ സംസ്ഥാനത്ത് ജനിച്ച എഡിസൺ പഠിക്കാൻ അത്ര മിടുക്കൻ അല്ലാത്തത് കൊണ്ട് അമ്മ വീട്ടിൽ ഇരുത്തി പഠിപ്പിച്ച കഥകൾ നിങ്ങൾ എല്ലാവരും കേട്ടിരിക്കും. വീട്ടിലെ ബേയ്സ്മെന്റിൽ ആയിരുന്നു എഡിസന്റെ ആദ്യത്തെ ലാബ്‌. പരീക്ഷണങ്ങള്ക്ക് പൈസ കണ്ടു പിടിക്കാൻ ആണ് ഗ്രാൻഡ്‌ ട്രങ്ക് റെയിൽവെയിൽ പത്ര വിതരണം നടത്തിയത്. ട്രെയിന്റെ ഒഴിഞ്ഞ കംപാർട്ട്‌മെന്റിൽ നടത്തിയ ഒരു പരീക്ഷണം പൊട്ടിത്തെറിയിൽ അവസാനിച്ചതോടെ ആ ജോലി പോയി. അതിനു ശേഷം കുറെ കാലം ടെലിഗ്രാഫ് ഓപ്പറേറ്റർ ആയി ജോലി ചെയ്തു.

കണ്ടുപിടുത്തങ്ങളുടെ പെരുമഴ നടക്കുന്ന ഒരു സമയം ആയിരുന്നു 19-ആം നൂറ്റാണ്ടിന്റെ അവസാനം. ശാസ്ത്ര വിഷയങ്ങളിലും കണ്ടു പിടുത്തങ്ങളിലും അതീവ താല്പര്യം ഉള്ള എഡിസൺ പക്ഷെ, മൌലികമായ കണ്ടു പിടുത്തങ്ങളെക്കാൾ കണ്ടു പിടിച്ച കാര്യങ്ങൾ മനുഷ്യർക്ക്‌ ഉപയോഗ്രപ്രദം ആക്കുന്നത് എങ്ങിനെ എന്നായിരുന്നു പ്രധാനമായും ചിന്തിച്ചത്. അത് കൊണ്ട് തന്നെ എഡിസന്റെ പേരില് അറിയപ്പെടുന്ന പല കണ്ടുപിടുത്തങ്ങളും, ആ രൂപത്തിൽ ആക്കി എടുത്തത്‌ അദ്ദേഹം ആണെങ്കിലും മിക്ക കണ്ടു പിടുത്തങ്ങളും മൌലികം ആയിരുന്നില്ല.

1869-ഇൽ കണ്ടു പിടിച്ച ഇലക്ട്രിക്‌ വോടിംഗ് റെക്കോർഡ്‌ ചെയ്യുന്ന മെഷീൻ ആണ് എഡിസന്റെ ആദ്യത്തെ കണ്ടു പിടുത്തം. 1876-ഇൽ ആണ് ന്യൂ ജെർസിയിലെ മെൻലോ പാർക്ക് എന്നാ സ്ഥലത്ത് ആദ്യത്തെ വലിയ ലാബ്‌ അദ്ദേഹം സ്ഥാപിക്കുന്നത്. ലോകത്തെ മാറ്റി മറിച്ച കണ്ടു പിടുത്തങ്ങൾ ആണ് ഇവിടെ നിന്ന് പുറത്തിറങ്ങിയത്.

ആദ്യത്തെ കണ്ടുപിടുത്തം സൌണ്ട് റെക്കോർഡിംഗ് ആയിരുന്നു. 1877ഇൽ ഈ ലാബിൽ വച്ചാണ് ഫോണോ ഗ്രാഫ് കണ്ടു പിടിക്കുന്നത്‌. ശബ്ദത്തെ സ്പന്ദനം ആക്കി മാറ്റുകയും അത് ഏതെങ്കിലും സ്ഥലത്ത് റെക്കോർഡ്‌ ചെയ്തു വയ്ക്കുകയും, പിന്നീട് ആവശ്യം വരുമ്പോൾ, തിരിച്ചു ശബ്ദം ആക്കി മാറ്റുകയും ചെയ്യുന്ന ഒരു മെഷീൻ ആണ് ഫോണോ ഗ്രാഫ്. ലോഹം, മെഴുകു എന്നിവ ആണ് ആദ്യ കാലത്ത് ഉപയോഗിച്ചിരുന്നത്. ഈ ലാബിൽ ഇപ്പോഴും നമുക്ക് തന്നെ നിര്മിക്കാവുന്ന ചില മോഡെലുകൾ നമുക്ക് കാണാം. കോളാമ്പിയുടെ അകത്തു തുണി തിരുകി കയറ്റി വച്ചായിരുന്നു ഒച്ച കൂട്ടുകയും കുറക്കുകയും ചെയ്തിരുന്നത് 🙂. ഈ കണ്ടു പിടുത്തങ്ങൾ കൊണ്ട് മെൻലോ പാർക്ക് പ്രശസ്തം ആവുകയും, എഡിസൺ മെൻലോ പാർക്കിലെ മാന്ത്രികൻ എന്ന് അറിയപ്പെടുകയും ചെയ്തു. ഇവിടെ ആദ്യ കാലത്ത് റെക്കോർഡ്‌ ചെയ്ത ശബ്ദങ്ങൾ നിങ്ങള്ക്ക് ഇവിടെ കേള്ക്കാം (http://www.nps.gov/…/photosmulti…/the-recording-archives.htm)

https://en.wikipedia.org/wiki/Phonograph

ഇലക്ട്രിക്‌ ബൾബ്‌ ആയിരുന്നു മറ്റൊന്ന്. ഞാൻ ആദ്യം പറഞ്ഞ പോലെ, ഇത് ഒരു മൗലിക കണ്ടു പിടുത്തം ആയിരുന്നില്ല. പക്ഷെ അന്ന് ഉണ്ടായിരുന്ന മിക്ക ലൈറ്റ് ബൾബുകളും പ്രായോഗികം ആയി ഉപയോഗിക്കാൻ പറ്റിയവ ആയിരുന്നില്ല. എഡിസൺ കണ്ടു പിടിച്ച ലൈറ്റ് ബൾബ്‌ കൂടുതൽ നാൾ നിലക്കുന്നത് ആയിരുന്നു. അതിനു വേണ്ട വൈദുതി ഉത്പാദിപ്പിക്കാൻ ഉള്ള ജെനറേറ്ററും ഇവിടെ ഉത്പാദിപ്പിച്ചു.

ഈ സ്ഥലത്ത് ഇപ്പോൾ ഒരു മുറി ലാബും ഒരു വലിയ ലൈറ്റ് ബൾക്ക് ടവെറും ഇപ്പോൾ ഉണ്ട് (http://www.roadsideamerica.com/story/11143). ലോകത്തിലെ ഏറ്റവും വലിയ ലൈറ്റ് ബൾബ്‌ ഈ ടവെറിന്റെ മുകളിൽ ആണ്. ലാബ്‌ ഒരു ചെറിയ മുറി ആണെങ്കിലും, ലൈറ്റ് ബൾബ്‌ കണ്ടു പിടിക്കാൻ അദേഹം നടത്തിയ കഷ്ടപടുകളുടെ അടയാളങ്ങൾ അവിടെ ഉണ്ട്. 3000 ഇൽ കൂടുതൽ മുള കൊണ്ടുള്ള തണ്ടുകൾ കരിച്ചു ആണ് ബൾബിന്റെ ഏറ്റവും അനുയോജ്യം ആയ ഫിലമെന്റ് കണ്ടുപിടിക്കാൻ ശ്രമം നടത്തിയത്. (1904ഇൽ ആണ് ടങ്ങ്സ്റ്റെൻ ഉപയോഗിച്ച് തുടങ്ങിയത്, അതുവരെ മുളയുടെ കരിച്ച കഷ്ണം ആയിരുന്നു ഫിലമെന്റ്.). അനേകം ബൾബ്‌ മാതൃകകൾ ഈ ലാബിൽ കാണാം. (https://en.wikipedia.org/wiki/Incandescent_light_bulb
)

ഈ ലാബ് സ്ഥിതി ചെയ്യുന്നത് ക്രിസ്റ്റീ സ്റ്റ്രീറ്റിൽ ആണ്. ലോകത്ത് ആദ്യമായി എഡിസൺ കണ്ടു പിടിച്ച ലൈറ്റ് ബൾബ്‌ ഉപയോഗിച്ച് വെളിച്ചം നല്കിയ റോഡ്‌ ഇതാണ്. 1954ഇൽ ഈ ടൌൺ എഡിസന്റെ ബഹുമാനാർഥം എഡിസൺ എന്ന് നാമകരണം ചെയ്യപെട്ടു. (കഴിഞ്ഞ 15 വർഷം ആയി ഞങ്ങൾ ഈ ടൌണിൽ ആണ് താമസിക്കുന്നത്).

ഇലക്ട്രിക്‌ ബൾബ്‌, ഫോണോ ഗ്രാഫ് എന്നിവ കണ്ടു പിടിക്കുക മാത്രം അല്ല, നന്നായി മാർക്കറ്റ്‌ ചെയ്യാനും അറിയാവുന്ന ആളായിരുന്നു എഡിസൺ (സമ കാലീനൻ ആയ ടെസ്ലയ്ക്ക് ഇല്ലാതെ പോയ ഗുണം). ഇതിൽ നിന്നെല്ലാം കിട്ടിയ പണം വച്ചാണ്, വെസ്റ്റ് ഓറഞ്ച് എന്നാ സ്ഥലത്ത് ഒരു വലിയ ഫാക്ടറി തുടങ്ങിയത്. കണ്ടുപിടുത്തങ്ങൾ കണ്ടു നിര്മിക്കുന്ന ഒരു ഫാക്ടറി ആയിരുന്നു അത്. സിനിമ നിർമിക്കുന്ന 1893ഇൽ ഇവിടെ ബ്ലാക്ക്‌ മാരിയ എന്നാ ലോകത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ നിര്മിച്ച്. ഇത് ഇവിടെ ഇപ്പോഴും ഉണ്ട്. സൂര്യപ്രകാശം കിട്ടാനായി 360 ഡിഗ്രി തിരിക്കാവുന്ന പ്ലാറ്റ്ഫൊർമിൽ ആണ് ഈ സ്റ്റുഡിയോ. ഇവിടെ അനേകം സിനിമകൾ നിർമിക്കപെട്ടു (https://en.wikipedia.org/wiki/Edison%27s_Black_Maria)

സിമെന്റ് മുതൽ (https://en.wikipedia.org/wiki/Edison_Portland_Cement_Company) കൃത്രിമ റബ്ബർ വരെ ഈ ഫാക്ടറികൾ നിർമിക്കപ്പെടുകയോ പരീക്ഷണങ്ങല്ക്ക് വിധേയമാവുകയോ ചെയ്തു. 1931 ഇൽ മരിക്കുന്നതിന്റെ തലേന്ന് കൃതൃമ റബർ ഉണ്ടാക്കാൻ വേണ്ടി മേശപുറത്ത്‌ വച്ച ഇറക്കുമതി ചെയ്ത ഏതോ ചെടി ഇപ്പോഴും ആ മേശപ്പുറത്തു കാണാം. എഡിസൺ മരിച്ചതിനു ശേഷം വെസ്റ്റ് ഓറഞ്ച് ലാബ് അതെ പടി നില നിർത്തിയിട്ടുണ്ട്. വളരെ വലിയ ഒരു ലാബ് ആണിത്. കെമിസ്ട്രി ലാബിൽ ഇപ്പോഴും രാസ വസ്തുക്കളുടെ മണം നില നിൽക്കുന്നു. അനേകം ലെയ്ത് മെഷീനുകൾ, എഡിസനു മാത്രം പോകാൻ ഉള്ള ലിഫ്റ്റ്‌ എല്ലാം ഇവിടെ ഉണ്ട്. ഈ ലാബ് ഇപ്പോൾ ദേശീയ സ്മാരകം ആണ്. ഇതിന്റെ മുൻപിൽ വൈദ്യുതി കൊണ്ട് ഓടിക്കാവുന്ന എഡിസൺ കണ്ടുപിടിച്ച ട്രെയിൻ ഇപ്പോഴും കാണാം. മരിക്കുന്നതിനു മാസങ്ങൾക്ക് മുൻപ് മാത്രം ആണ് ഹൊബൊക്കനിൽ നിന്ന് തുടങ്ങുന്ന ഇലക്ട്രിക്‌ ട്രെയിൻ സർവീസ് എഡിസനും ഉറ്റ സുഹൃത്ത്‌ ഹെന്രി ഫോർഡും (of ford motors ) തുടങ്ങിയത്.

എഡിസൺ താമസിച്ചിരുന്ന വീട് ഇത് അടുത്താണ്. വീടും ഗാരേജും അതെ പോലെ തന്നെ വച്ചിട്ടുണ്ട്. സ്വന്തമായി വൈദ്യുത നിലയം എഡിസനു ഉണ്ടായിരുന്നു.

പറഞ്ഞാൽ തീരാത്ത അത്ര കണ്ടു പിടുത്തങ്ങൾ എഡിസന്റെ പേരിൽ ഉണ്ടെങ്കിൽ (എഡിസണ് 2332 പേറ്റന്റ്‌ ഉണ്ടായിരുന്നു), അദ്ദേഹം കണ്ടുപിടിക്കാതെ പോയ കാര്യങ്ങളുടെ കൂമ്പാരം ഈ ലാബുകളിൽ കാണാം. എഡിസൺ പറഞ്ഞ പോലെ പ്രതിഭ ഒരു ശതമാനം പ്രചോദനവും, 99 ശതമാനം വിയർപ്പൊഴുക്കലും ആണ്. ഈ ലാബുകൾ അതിന്റെ സാക്ഷ്യ പത്രങ്ങൾ ആണ്. ഒരു ലൈറ്റ് ബൾബ്‌ ഓൺ ചെയ്യുമ്പോഴും ഒരു സിനിമ കാണുമ്പോഴും, പാട്ട് കേള്ക്കുമ്പോഴും എല്ലാം നാം ഓർക്കേണ്ട ഒരാൾ ഇവിടെ ജീവിച്ചിരുന്നു.

Genius is one per cent inspiration, ninety-nine per cent perspiration : Thomas Alva Edison

 

One thought on “കണ്ടുപിടുത്തങ്ങൾ നിർമിക്കുന്ന ഫാക്ടറിയിലേക്ക് ഒരു യാത്ര.

Add yours

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: