അപ്പലാച്ചിയൻ ട്രെയിൽ

ഏകദേശം കന്യകുമാരി മുതൽ കശ്മീർ വരെ തുടർച്ചയായി നീളമുള്ള ഒരു നടപ്പാത ഉണ്ടെന്നു വിചാരിക്കുക. അത് വര്ഷം തോറും 5000 ത്തോളം ആളുകള് നടന്നു കടക്കാൻ ശ്രമിക്കുന്നു. അമേരിക്കയിലെ ജോർജിയയിൽ നിന്ന് മെയിനെ വരെ പോകുന്ന അപ്പലാച്ചിയൻ ട്രെയിലിനെ കുറിച്ചാണ് ഈ കുറിപ്പ്. 3500 കിലോമീറ്റർ ആണ് നീളം. 14 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ഈ ട്രെയിൽ ഒറ്റയടിക്ക് നടന്നു കടക്കുന്നവരെ 2000 milers എന്നാണ് വിളിക്കുക. 6 മാസത്തോളം എടുക്കും ഇത് ഒറ്റയടിക്ക് ക്രോസ് ചെയ്യാൻ. 1936 ൽ ആണ് ആദ്യമായി ഒരാൾ ഇത് നടന്നു കടന്നത്‌, Myron Avery ആണ് ആദ്യത്തെ ആൾ. 2014ൽ 2500 പേര് ഇത് ക്രോസ് ചെയ്യാൻ ശ്രമിച്ചു 1000 ഓളം പേർ ഫിനിഷ് ചെയ്തു. കുറച്ചു പേർ ഒരറ്റത്തു എത്തിയിട്ട് തിരിച്ചു നടന്നു തുടങ്ങിയ സ്ഥലതെക്ക് പോകും. യോയോ ഹൈകിംഗ് എന്നാണ് ഇതിനെ പറയുന്നത്. കൃത്യമായ കണക്കു ലഭ്യമല്ല, പക്ഷെ ഇരുപതോളം ആളുകള ഇങ്ങിനെ വര്ഷം ചെയ്യും എന്ന് കരുതുന്നു.

പല സംസ്ഥാനങ്ങളിലെ പല മലകളും, പുഴകളും, കാടുകളും കടന്നു ആണ് ഈ ട്രെയിൽ പോകുന്നത്. വളരെ അധികം ആളുകള് കുറച്ചു ദൂരം പല കാലങ്ങളിൽ ആയി ഈ ട്രെയിലിൽ സഞ്ചരിക്കും. ഉദാഹരണത്തിന് 4 സംസ്ഥാനങ്ങളില ആയി ഈ ട്രയിലിന്റെ 25 മൈലോളം ഞാൻ നടന്നിട്ടുണ്ട് ( പല സമയങ്ങളിൽ ആയി). വിർജിനിയയിലെ ഷനൻഡോവ താഴ്‌വര (സ്റോണി മാൻ സമ്മിറ്റ്) , ഡെലാവെയറിലെ ടാമന്നി മൌണ്ടൻ , ന്യൂ ഹമ്പ്ഷയരിലെ മൌന്റ്റ്‌ വാഷിങ്ങ്ടൺ , ന്യൂ ജേർസി എന്നീ സ്ഥലങ്ങള ആണവ. മൌണ്ട് വാഷിങ്ങ്ടണിൽ 6200 അടി ഉയരത്തില ആണ് ഈ പാത കടന്നു പോകുന്നത്. ന്യൂ ജെർസിയിൽ വെറും 290 അടി ഉയരത്തിലും. ഈ പാത മുഴുവൻ നടന്നു കഴിയുമ്പോൾ മൌണ്ട് എവറസ്റ്റ് 6 തവണ കയറി ഇറങ്ങിയ അത്രയും കയറ്റവും ഇറക്കവും നിങ്ങൾ നേരിടേണ്ടി വരും.

മരങ്ങളിൽ വെള്ള നിറത്തില പെയിന്റ് അടിച്ചു വച്ചാണ് ഈ പാതയിൽ വഴി കാണിക്കുന്നത്. വളരെ മനോഹരം ആയ കുറെ കാഴ്ചകൾ ഈ പാതയിൽ ഉണ്ട്. ലോകത്തിലെ ഏറ്റവും മോശപെട്ട കാലാവസ്ഥയ്ക്ക് പേര് കേട്ട മൌണ്ട് വാഷിംഗ്‌ട്ടണും ഈ പാതയുടെ ഭാഗം ആണ്, അത് കൊണ്ട് തന്നെ മഞ്ഞു കാലത്ത് അത് ഒഴിവാക്കുന്ന തരത്തില ആണ് ആളുകള് പ്ലാൻ ചെയ്യുന്നത്.

പലരുടെയും ജീവിതവും ശരീരവും മാറ്റി മറിച്ച ഒരു ട്രെയിൽ ആണിത്. ഉദാഹരണത്തിന് ചിലരുടെ ട്രെയിൽ തുടങ്ങിയപ്പോഴും അവസനിച്ചപ്പോഴും ഉള്ള ചിത്രങ്ങൾ ഇന്റർനെറ്റിൽ ഉണ്ട് : ഉദാ : http://www.mnn.com/…/how-much-can-a-2000-mile-hike-on-the-a…

ഡെലാവെയർ വാട്ടർ ഗ്യാപ്പിലെ മൌണ്ട് tamanny ലെ വൈറ്റ് ട്രെയിൽ അപ്പലാച്ചിയൻ ട്രെയിലിന്റെ ഭാഗം ആണ്. ഞങ്ങൾ റെഡ് ഡോട്ട് ട്രെയിൽ എന്നാ കുറച്ചു കൂടി ബുദ്ധിമുട്ടുള്ള ഒരു ട്രെയിൽ ആണ് എടുത്തത്‌ (http://www.njhiking.com/mt-tammany/). കുത്തനെ ഉള്ള കയറ്റം ഉള്ളതിനാൽ 3.5 മൈൽ കടക്കാൻ 5 മണിക്കൂർ എടുത്തു. മലയുടെ മുകളില നിന്നുള്ള കാഴ്ചകൾ അതി മനോഹരം ആയിരുന്നു. ഇപ്പോഴും കുറച്ചു ഐസ് ഉള്ളതിനാൽ വളരെ കരുതലോടെ വേണം കയറാനും ഇറങ്ങാനും. നമ്മുടെ നാട്ടിലും ഇങ്ങിനെ ഉള്ള വളരെ അധികം ട്രെയിൽസ് ഉള്ളതായി ഈ ഗ്രൂപ്പിലെ പോസ്റ്റുകളിൽ നിന്ന് വായിച്ചു. അടുത്ത തവണ നാട്ടിൽ വരുന്പോൾ വേണം നാട്ടിൽ ഇത് പോലെ പോകാൻ.

കൂടുതൽ വിവരങ്ങള്ക് :

http://blog.rei.com/…/21-appalachian-trail-statistics-that…/

http://www.appalachiantrail.org

One thought on “അപ്പലാച്ചിയൻ ട്രെയിൽ

Add yours

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: