രണ്ടു സംഭവങ്ങൾ..

1. 2015 ലെ മെഡിസിൻ നോബൽ പ്രൈസ് കിട്ടിയതിൽ ഒരാൾ ചൈനക്കാരിയായ തു യൗ യൗ ആണ്. മലേറിയയ്ക്കുള്ള മരുന്ന് കണ്ടുപിടിച്ചതിനായിരുന്നു അവാർഡ്. തന്റെ രാജ്യത്ത് മലേറിയ കൊണ്ട് പൊറുതി മുട്ടിയ വിയറ്റ്നാമിലെ ഹോചിമിന്റെ അഭ്യർത്ഥന പ്രകാരം ചൈനയിലെ മാവോ സേതുങ് തുടങ്ങിയ പ്രൊജക്റ്റ് 523 ലെ അംഗം ആയിരുന്നു തു യൗ യൗ. ചൈനയിലെ പരന്പരാഗത വൈദ്യന്മാർ ഉപയോഗിച്ച് വന്ന ചില കുറിപ്പുകളും പുസ്തകങ്ങളും യൗ യൗ അരിച്ചു പെറുക്കിയപ്പോൾ മലേറിയയ്ക്കു നീലന്പാല (Artemisia absinthium : sweet wormwood) നല്ലതാണു എന്ന് പലയിടത്തും എഴുതി കണ്ടു. പക്ഷെ അത് പലർക്കും ഫലപ്രദം ആയിരുന്നില്ല. പിന്നീടുള്ള ഗവേഷണത്തിൽ പരന്പരാഗത വൈദ്യന്മാർ ചൂട് വെള്ളത്തിൽ ഇട്ടിട്ടു ഉപയോഗിക്കുന്പോൾ നിലന്പാലയിലെ മലേറിയയെ ചെറുക്കുന്ന മരുന്ന് നഷ്ടപ്പെടുന്നു എന്ന് യൗ യൗ കണ്ടെത്തി. ശാസ്ത്രീയമായ അനേകം പരീക്ഷണങ്ങൾക്ക് ഒടുവിൽ നിലന്പാലയിൽ നിന്ന് Artemisinin എന്ന മലേറിയയ്ക്കുള്ള മരുന്ന് യൗ യൗ കണ്ടുപിടിച്ചു. പരന്പരാഗത നിരീക്ഷണത്തെ ആധുനിക ശാസ്ത്രം ഉപയോഗിച്ച് മനുഷ്യ നന്മയ്ക്കു ഉപയോഗിച്ചതിലൂടെ കോടിക്കണക്കിനു മനുഷ്യ ജീവനുകളെ രക്ഷിക്കുകയും നോബൽ കിട്ടുന്ന ആദ്യ ചൈനീസ് വനിത ആവുകയും ചെയ്തു.
 
2. ഹോമിയോപ്പതിയുടെ ഉപജ്ഞാതാവായ സാമുവേൽ ഹാനിമാൻ ജർമ്മൻകാരൻ ആയിരുന്നു. 2002 ൽ, കേരളത്തിൽ നിന്ന് ഓസ്‌ട്രേലിയയിൽ കുടിയേറിയ ഹോമിയോപ്പതി ഡോക്ടറായ തോമസ് സാം എന്നയാളുടെ ഒൻപതു മാസം പ്രായം ആയ മകൾക്കു ഒരസുഖം പിടിച്ചു. ആധുനിക വൈദ്യശാസ്ത്രത്തിൽ ഈ രോഗത്തിന് ചികിത്സ ഉണ്ടായിരുന്നു. പക്ഷെ തോമസ് സാം ഹോമിയോപ്പതി മാത്രം ഉപയോഗിക്കും എന്ന് വാശി പിടിച്ചു. പക്ഷെ ഹോമിയോചികിത്സാ ഫലിക്കാതെ കുട്ടി മരണമടഞ്ഞു.
 
ഹോമിയോപ്പതി ജർമ്മനിയിൽ തുടങ്ങിയതാണ് എന്നുള്ളതെല്ലാം ഓസ്‌ട്രേലിയൻ കോടതി കണക്കിൽ എടുത്തതേ ഇല്ല. ആധുനിക ചികിത്സ കൊടുക്കാതെ കുട്ടി മരിച്ചതിനു കൊലപാതക കുറ്റത്തിന് കേസ് എടുത്തു. തോമസ് സാമിനെ ആറു വർഷത്തേക്കും, കുട്ടിയുടെ അമ്മയെ നാല് വർഷത്തേക്കും ജയിൽ ശിക്ഷ വിധിച്ചു.
 
ഈ പറഞ്ഞ രണ്ടു സംഭവങ്ങളിൽ നിന്നും എനിക്ക് മനസിലായ കാര്യങ്ങൾ ഇനി പറയാം.
 
1. ആയുർവേദത്തിലും നാട്ടു വൈദ്യത്തിലും മറ്റും പരന്പരാഗതമായ പല നിരീക്ഷണങ്ങളും ഉണ്ട്. ചക്കരക്കൊല്ലി, ആടലോടകം, കുറുന്തോട്ടി തുടങ്ങി പല മരുന്നുകളും പരാമർശിച്ചിട്ടും ഉണ്ട്. പക്ഷെ ആധുനിക ശാസ്ത്രം പ്രകാരം ഈ നിരീക്ഷണങ്ങൾ പരീക്ഷണ വിധേയം ആക്കിയാൽ ഒരു പക്ഷെ കുറെ മരുന്നുകൾ കണ്ടുപിടിക്കാൻ സാധ്യത ഉണ്ട്, ഒന്നോ രണ്ടോ നോബൽ സമ്മാനങ്ങൾ ഇന്ത്യയിലേക്കു പോരുകയും ചെയ്യും. മാത്രമല്ല പല പഴയ മണ്ടത്തരങ്ങളും എടുത്തുകളഞ്ഞു ആയുർവേദം നമുക്ക് ആധുനികം ആക്കുകയും ചെയ്യാം.
 
2. ഇനിയും കുറെ ജീവനുകൾ പൊലിയാതിരിക്കാൻ ജേക്കബ് വടക്കുഞ്ചേരിയെയും മോഹനൻ വൈദ്യരെയും ഹിജാമക്കാരെയും പിടിച്ചു അകത്തിടേണ്ട സമയം കഴിഞ്ഞിരിക്കുന്നു. നമ്മുടെ ഗവൺമെന്റിന് ധൈര്യം ഉണ്ടാവുമോ?

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: