മോഹൻലാലിന്റെ ചരിവ്!

മോഹൻലാൽ എന്ത് കൊണ്ടാണ് ഒരു വശത്തേക്ക് ചരിഞ്ഞു നിൽക്കുന്നത് ? ചോദ്യം 8 വയസുകരന്റെയാണ്. കുട്ടികളുടെ ചോദ്യത്തിന്റെ പ്രശ്നം ഇതാണ്. ചെറിയ ചോദ്യം ആണെങ്കിലും ഉത്തരം പറയാൻ ഇത്തിരി ബുദ്ധിമുട്ടാണ്. ഇതിന്റെ ഉത്തരം തേടിയാൽ ചെന്നെത്തുന്നത് വളരെ ലളിതമല്ലാത്ത ഒരു ഉത്തരത്തിൽ ആണ്. മോഹൻ ലാലിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം നേരെ തന്നെ ആണ് നടക്കുന്നത്. അപ്പോൾ കാണുന്ന നമുക്കണോ പ്രശ്നം?
 
നേരെ നിവർന്നു നടക്കാൻ തുടങ്ങിയത് മനുഷ്യ വർഗ്ഗത്തിന്റെ പരിണാമത്തിലെ വളരെ പ്രധാനപെട്ട ഒരു ഘട്ടം ആയിട്ടാണ് കണക്കാക്കപെടുന്നത്.കാഴ്ചയും കേൾവിയും പോലെ നേരെ നടക്കുന്നതും രണ്ടു തരം അവയവങ്ങൾ കൊണ്ടാണ്ട് നമ്മുടെ ശരീരം ചെയ്യുന്നത്. ഒന്ന് സംവേദനതിനുള്ള (sense ) അവയവങ്ങളും മറ്റൊന്ന് ഈ അവയവങ്ങളിൽ നിന്ന് വരുന്ന signgal സിനെ process ചെയ്യാൻ ഉള്ള തലച്ചോറിലെ ഭാഗവും (cerebellam & spatial lobe).
 
കണ്ണുകളിലൂടെ ഉള്ള feedback വളരെ പ്രധാനപ്പെട്ടതാണ്. ഇത് വ്യക്തമാക്കാൻ ചെറിയ ഒരു പരീക്ഷണം ചെയ്തു നോക്കാം. ആദ്യം കണ്ണ് തുറന്നു പിടിച്ചു 30 സെക്കന്റ്‌ നേരം ഒറ്റക്കാലിൽ നില്ക്കുക, പിന്നീട് കണ്ണ് അടച്ചു പിടിച്ചു ചെയ്യാൻ ശ്രമിക്കുക. കണ്ണ് അടച്ചു പിടിച്ചു ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് കാണാം.
 
പഞ്ചേന്ദ്രിയങ്ങൾ അല്ലാതെ വളരെ അധികം ഇന്ദ്രിയങ്ങൾ മനുഷ്യ ശരീരത്തിൽ ഉണ്ട്. അതിൽ ഒന്നാണ് നമ്മുടെ കാതിനകത്തുള്ള vestibular സിസ്റ്റം. അർദ്ധവൃത്താകൃതിയിൽ ഉള്ള രണ്ടു ഭാഗങ്ങൾ ആണ് ഇതിൽ നമ്മുടെ ശരീരത്തിന്റെ വശങ്ങളോളുള്ള ചരിവിനെ കുറിച്ചുള്ള വിവരങ്ങൾ തലച്ചോറിനെ അറിയിക്കുന്നത് (Superior/posterior semi circular canals). മുന്നോട്ടും പിന്നോട്ടും ഉള്ള ചരിവിനെ കുറിച്ച് തലച്ചോറിനെ അറിയിക്കാൻ ഒട്ടോലിത് എന്ന ഭാഗവും നമ്മുടെ കാതിനകത്തു ഉണ്ട്.
 
മറ്റൊരു പരീക്ഷണം : കണ്ണടച്ച് പിടിച്ചു മൂക്കിൻ തുന്പതു തൊടാൻ ശ്രമിക്കുക. ഇനി ഒരു പേനയോ ടൂത്ത് ബ്രഷൊ കൊണ്ട് അതിൽ നോക്കാതെ മൂക്കിൻ തുന്പത്ത് തൊടാൻ നോക്കൂ.
 
മേല്പറഞ്ഞ അവയവങ്ങളെല്ലാം തന്നെ നമ്മുടെ പല തരത്തില ഉള്ള balance ഇനെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുമെങ്കിലും തലച്ചോറിൽ നമ്മുടെ ശരീരത്തിന്റെ ഒരു പ്രിതിബിംബം spatial lobe എന്ന സ്ഥലത്ത് സൂക്ഷിച്ചിട്ടുണ്ട്. അത് കൊണ്ടാണ് കണ്ണടച്ച് മൂക്കിൻ തുന്പത്ത് തൊടാൻ പറഞ്ഞാൽ വളരെ എളുപ്പം ചെയ്യാൻ പറ്റുന്നത്. കണ്ണടച്ച് പിടിച്ചു ശരീരത്തിന്റെ ഏതു ഭാഗത്ത്‌ തൊടാനും ഈ system സഹായിക്കുന്നു. ശരീരം വളരുന്ന കാലഘട്ടത്തിലും, അപകടം പറ്റി ശരീര ഘടന മാറുന്ന സമയത്തും spatial lob ഇലെ ശരീരത്തിന്റെ image മാറാൻ കുറച്ചു സമയം എടുക്കുന്നത് കൊണ്ടാണ് fantom limb പോലെ ഇല്ലാത്ത കൈ കാൽ വേദനകൾ റിപ്പോർട്ട്‌ ചെയ്യപെടുന്നത്. ഒരു പേനയോ ടൂത്ത് ബ്രഷൊ എടുത്തു അതിൽ നോക്കാതെ കണ്ണ് പൂട്ടി മൂക്കിൻ തുന്പത്ത് തൊടാൻ ശ്രമിച്ചാൽ, വിരൽ കൊണ്ട് തോടുന്നതിനെക്കാൾ ബുദ്ധിമുട്ടാൻ കാരണം spatial lobe ഇൽ നമ്മുടെ ശരീരത്തിന്റെ ഇമേജ് മാത്രം ഉള്ളു എന്നത് കൊണ്ടാണ്.
 
ഈ എല്ലാ വിവരങ്ങളും process ചെയ്യുന്ന തലച്ചോറിനു പക്ഷെ ഒരു പ്രശ്നം ഉണ്ട്, നമ്മേ കാണാതെ കൈ കാലുകളുടെ movement കൊണ്ട് തലച്ചോറിൽ ഉണ്ടാക്കി വയ്ക്കുന്ന അറിവ് ഇപ്പോഴും pefect ആവണം എന്നില്ല. അവിടെ ആണ് ശരീരത്തിന്റെ ചെറിയ ചരിവുകൾ പ്രത്യക്ഷപ്പെടുന്നത്. മോഹൻലാലിൻറെ മനസ്സിൽ അദ്ദേഹം നേരെ ആണ് നിൽക്കുന്നതും നടക്കുന്നതും, തലച്ചോർ ഒരു ചെറിയ ചരിവ് നേരെ ആയി രജിസ്റ്റർ ചെയ്തിരിക്കുന്നു എന്ന് മാത്രം. മോഹൻ ലാലിനു മാത്രമല്ല നമുക്കെല്ലാവര്ക്കും എന്തെങ്കിലും ചരിവുണ്ടാവും. സ്റ്റുഡിയോയിൽ പടം എടുക്കാൻ പോകുമ്പോൾ ആവും നമ്മൾ പലപ്പോഴും നമ്മുടെ മുഖം ചരിച്ചു പിടിക്കുന്നത്‌ മനസ്സിൽ ആക്കുന്നത്.
 
സാധാരണ ഗതിയിൽ ഇത് പ്രശ്നമിലാത്ത കാര്യം ആണെങ്കിലും അൽഷൈമെർസ് രോഗം ബാധിച്ചവരിൽ ചരിവ് രോഗ ലക്ഷണം ആയി പ്രത്യക്ഷപെടാം. തലച്ചോറിലെ ശരീരത്തിന്റെ ഇമേജിനെ കുറിച്ചുള്ള ഓർമ്മകൾ അൽഷൈമെർസ് രോഗം ബാധിച്ചു നഷ്ടപെടാൻ തുടങ്ങുന്പോൾ ആണ് അത് സംഭവിക്കുന്നത്‌.
 
ഇത് ശരീരത്തിന്റെ കാര്യം, നമ്മുടെ പലരുടെയും മനസിന്റെ ചരിവും ഇത് പോലെ തന്നെയാണ്. നമ്മുടെ മനസ്സിൽ നമ്മൾ നേരെ ആണ്, പക്ഷെ മറ്റുള്ളവർക്ക് ഒറ്റനോട്ടത്തിൽ അറിയാം നമ്മുടെ ചരിവ്, വലത്തോട്ടായാലും, ഇടത്തോട്ടായാലും.
 
Ref : The man who mistook his wife for a hat , Oliver Sacks, chapter 7 : On the level

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: