മെർമെയ്‌ഡ്‌ പരേഡ്…

ഇന്നലെ ആയിരുന്നു ഈ വർഷത്തെ മെർമെയ്‌ഡ്‌ പരേഡ് ഒരു ഓർമ്മക്കുറിപ്പ് റീപോസ്റ്റുന്നു.
ഏതാണ്ട് ഏഴു വർഷങ്ങൾക്കു മുൻപാണ്‌ ,തമിഴ് നാട്ടിലെ അഗ്രഹാരത്തിൽ നിന്ന് വന്ന അമ്മയെയും അച്ചനെയും ന്യൂ യോർക്കിലെ കോണി ഐലന്റ് ബീച്ച് കാണിക്കാൻ കൊണ്ട് പോയത്. നാട്ടിൽ നിന്ന് വ്യത്യസ്തമായി ബിക്കിനി ധരിച്ചവരെ കണ്ടാൽ തുറിച്ചു നോക്കരുതെന്നും മറ്റും നിർദേശങ്ങൾ നല്കിയാണ് പോയത്, പക്ഷെ അത് ഒരു ജൂണ്‍ 21-ആം തീയതിയായിരുന്നു എന്ന് ഞാൻ മറന്നു പോയി. തണുപ്പ് കാലത്തു മുഴുവൻ ദേഹവും പൊതിഞ്ഞു നടക്കുന്ന ഒരു ജനത തങ്ങളുടെ വസ്ത്രങ്ങൾ കുറച്ചു കുറയ്ക്കുന്ന സമയം ആണ് വേനൽക്കാലം.
സൂര്യന്റെ ഉത്തരായന കാലത്തിന്റെ മൂർദ്ധന്യം ആണ് ജൂൺ 21. ഉത്തര ധ്രുവത്തിൽ പകൽ ഏറ്റവും ദൈർഘ്യം കൂടിയ ദിനം. അന്ന് രാത്രി 9 മണി കഴിയും സൂര്യവെളിച്ചം പൂർണമായും മറയാൻ. അന്നാണ് ന്യൂ യോർക്കിലെ കോണി ഐലൻഡിൽ വേനൽ കാലത്തേ വരവേൽൽക്കുവാനായി Mermaid പരേഡ് നടക്കുന്നത്. അർദ്ധനഗനരായ രണ്ടായിരത്തോളം മൽസ്യ്കന്യകമാരും, കന്യകന്മാരും അവരെ കാണാൻ വരുന്ന ഏതാണ്ട് 2 ലക്ഷത്തോളം ആളുകളും അന്ന് ഒത്തുകൂടുന്നു.
ദേഹത്ത് പെയിന്റ് ചെയ്തവരും വിചിത്രമായി വസ്ത്രം ധരിച്ചവരും ആയ ആളുകളുടെ ഈ parade വളരെ രസം ആണ്. നമ്മുടെ നാട്ടിൽ നിന്ന് വ്യത്യസ്തമായി നഗ്നതയെ കാണുന്നവരായത് കൊണ്ട് കുട്ടികളും ആയാണ് മിക്കവരും ഇത് കാണാൻ വരുന്നത് (ഞങ്ങളും കുട്ടികളെയും കൂട്ടി ആണ് പോകുന്നത്). 1983 മുതൽ ഇത് നടന്നു വരുന്നു. കൊച്ചിയിൽ ജനവരി ഒന്നിന് നടക്കുന്ന കാർണിവലിൽ ആണുങ്ങൾ പെൺവേഷം കിട്ടുകയാണെങ്കിൽ ഇവിടെ ശരിക്കും പെണ്ണുങ്ങൾ തന്നെ ആണ് അർദ്ധ നഗ്നകളായി വരുന്നത് എന്ന് ഒരു വ്യത്യാസം മാത്രം. അടുത്ത വർഷം ഇതിൽ പങ്കെടുത്തലോ എന്നൊരു ആലോചന ഇല്ലാതെയില്ല, എന്ത് വേഷം കെട്ടണം എന്ന ഒരു കൺഫ്യൂഷൻ മാത്രം 🙂
3 മണിക്കൂറോളം നീളുന്ന പരേഡിൽ എല്ലാ കാഴ്ചകളും കാണാൻ രാവണനെ പോലെ പത്തു തലകളും ഇരുപതു കണ്ണുകളും ഉണ്ടെങ്കിൽ എന്ന് ആശിച്ചു ഞാൻ ആശിച്ചു പോയി. എല്ലാവരും വളരെ ആസ്വദിച്ചു അവതരിപ്പിക്കുന്ന ഒരു പരേഡ് ആണിത്. പല വേഷങ്ങളും, തീമുകളും ഉണ്ടാവും. ശരീരത്തിൽ പല തരത്തിൽ ഉള്ള പെയിന്റ് അടിക്കൽ ആണ് ഇതിലെ പ്രധാന പരിപാടി. ശരീരം ഒരു ക്യാൻവാസ് ആക്കി മാറ്റി വളരെ ഭംഗിയുള്ള പെയിന്റിങ്ങുകൾ ചെയ്തിരിക്കുന്നു പലരും. അച്ഛനും അമ്മയ്ക്ക്കും പുതിയ അനുഭവം ആയിരിന്നു ഇത്. കർമഫലം എന്ന് അമ്മ പിറുപിറുത്തപ്പോൾ, കുറച്ചു നേരത്തെ ഇങ്ങോട്ട് വരാൻ തോന്നിയില്ലല്ലോ എന്ന് അച്ഛന്റെ കമന്റ് 🙂
ഇത് നടക്കുന്ന ദിവസം തന്നെ ആണ് ഇതിനടുത്തുള്ള നാഥൻസ് hot dog eating contest. മാത്രമല്ല വർഷങ്ങൾ ആയി നടന്നു വരുന്ന ന്യൂ യോർക്ക്‌ ടൈം squareലെ യോഗ ഡേ , സെൻട്രൽ പാർക്കിലെ world drummers ഡേ എന്നിവയും ഈ ദിവസം ആണ്.
ചിത്രങ്ങൾ കഴിഞ്ഞ വർഷം എടുത്തതാണ്. ഭൂരിഭാഗം ചിത്രങ്ങളും ഇവിടെ പോസ്റ്റാൻ പറ്റിയതല്ല!

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: