പെൺകോന്തൻ!

sc-men-chores-family-1011-20161007
“ഇവനെന്തൊരു പെൺകോന്തനാണ്, വിട്ടാൽ ഭാര്യയുടെ അടിപ്പാവാട വരെ കഴുകും…”
 
എവിടെയാണ് കേട്ടതെന്നോർമ്മയില്ല, ഏതോ സിനിമയിലോ, അതോ ചെറുപ്പത്തിൽ ആരോ പറഞ്ഞു കേട്ടതോ?
 
ഒരിക്കൽ വാഷിംഗ് മെഷീനിൽ തുണി ഇട്ടു കൊണ്ടിരിക്കുന്പോൾ ആണ് ഇത് ഓർമ വന്നത്. അലക്കാൻ ഇടുന്നതിൽ ഭാര്യയുടെ അടിപ്പാവാടയാണോ, കുട്ടികളുടെ അണ്ടെർവെയർ ആണോ എന്നൊന്നും ഞാൻ നോക്കാറില്ല. എന്റെ അടിവസ്ത്രം ഭാര്യയ്ക്ക് അലക്കാമെങ്കിൽ എനിക്കതു ചെയ്യുന്നതിൽ എന്താണ് പ്രശ്നം.
 
പുരുഷന്മാർ പുറത്തു പോയി ജോലി ചെയ്തു സന്പാദിക്കുന്നവരും, സ്ത്രീകൾ വീട്ടിലെ കുട്ടികളെ നോക്കുന്നവരും ആണെന്ന ഒരു ധാരണ ആയിരുന്നു എന്റെ കുട്ടിക്കാലത്ത്. അധികം പെണ്ണുങ്ങൾ ജോലിക്കു പോകാത്തവരാണെന്നും. പക്ഷെ ഇപ്പോൾ തിരിഞ്ഞു നോക്കുന്പോൾ അത് തെറ്റാണെന്നു മനസിലാകുന്നു. എന്റെ വീടിനടുത്തുള്ള പല സ്ത്രീകളും ഐസ് കന്പനി എന്ന് ഞങ്ങൾ വിളിക്കുന്ന മൽസ്യ സംസ്കരണ കേന്ദ്രങ്ങളിൽ ചെമ്മീൻ കിള്ളാൻ പോകുന്നവർ ആയിരുന്നു. വേറൊരു കൂട്ടുകാരന്റെ വീട്ടിൽ അച്ഛൻ മീൻ പിടിക്കും, ‘അമ്മ മാർകെറ്റിൽ കൊണ്ട് പോയി വിൽക്കും. അന്ന് മീൻ വിൽക്കാൻ വരുന്ന ഭൂരിപക്ഷവും സ്ത്രീകൾ ആയിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങൾ ആയി ജോലി ചെയ്യുന്ന സ്ത്രീകളുടെ ശതമാനം വളരെ അധികം വർധിച്ചിട്ടുണ്ട്.
 
മനുഷ്യൻ വേട്ടയാടി നടന്ന സമയത്തും സമൂഹത്തിൽ സ്ത്രീകളുടെ പങ്ക് വളരെ വലുത് ആയിരുന്നു. പുരുഷന്മാർ കുറച്ചു ദൂരെ പോയി കിട്ടുമോ എന്നുറപ്പില്ലാതെ മൃഗങ്ങളെ വേട്ടയാടുന്പോൾ , സമൂഹം നില നിർത്തി കൊണ്ട് പോയത് കൂടുതൽ സ്ഥിരമായി ലഭിക്കുന്ന പഴങ്ങളും ധാന്യങ്ങളും ശേഖരിക്കുന്ന സ്ത്രീകൾ ആയിരുന്നു. ഫിലിപ്പീൻസിലെ ചില ആദിവാസികളിൽ വേട്ടയാടുന്നത് പോലും സ്ത്രീകൾ ആയിരുന്നു.
 
പക്ഷെ വീട്ടിലെ കാര്യം എത്തുന്പോൾ അന്നും ഇന്നും സമൂഹത്തിലെ മനോഭാവത്തിന്റെ അധികം മാറിയിട്ടില്ല. പുറത്തു ജോലി കഴിഞ്ഞു വന്നിട്ട് ഭക്ഷണം ഉണ്ടാക്കുന്നത്, വീട് വൃത്തിയാക്കുന്നത്, കുട്ടികളുടെ കാര്യങ്ങൾ നോക്കുന്നത് , വസ്ത്രം അലക്കുന്നതു തുടങ്ങി അനേകം ജോലികളും ആയുള്ള മല്പിടുത്തതിൽ ആണവർ. മിക്ക പുരുഷന്മാരും പഴയ പുരുഷാധികാര വ്യവസ്ഥയുടെ ഓർമപ്പുറത്തു TV കാണുകയോ കൂട്ടുകാരെ കാണാൻ പോവുകയോ, അന്താരാഷ്ത്ര പ്രാധാന്യം ഉള്ള കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയോ ആയിരിക്കും. എങ്ങിനെ എങ്കിലും ജോലി സ്ഥലത്തു എത്തിയിട്ട് വേണം കുറച്ചു വിശ്രമിക്കാൻ എന്ന് പറയുന്ന കുറെ സ്ത്രീ സുഹൃത്തുക്കളെ എനിക്കറിയാം.
 
ഞാൻ മുൻപൊരിക്കൽ എഴുതിയപ്പോൾ പറഞ്ഞ പോലെ, ആദ്യത്തെ കുട്ടി ജനിച്ചപ്പോഴാണ് ഞാൻ വീട്ടിലെ പണികൾ ചെയ്തു തുടങ്ങിയത്. ചെയ്തു തുടങ്ങിയപ്പോഴാണ് അത് വരെ നിസാരം എന്ന് കരുതിയ ജോലികളെല്ലാം എത്രമാത്രം പ്രയാസം ഉള്ളതാണ് മനസിലായത്. അന്ന് മുതൽ വേർതിരിവില്ലാതെ രണ്ടു പേരും വീട്ടു ജോലി ചെയ്യും. പാത്രങ്ങൾ കഴുകാൻ ഉള്ളപ്പോൾ, അത് കഴുകി വയ്ക്കാതെ പോയാൽ ഒരു കുറ്റബോധം തോന്നുന്ന OCD വരെ എത്തി കാര്യങ്ങൾ. വസ്ത്രങ്ങൾ അലക്കാൻ ഇടുന്നതു മിക്കപ്പോഴും ഭാര്യയാണ്, ഇസ്തിരി ഇടുന്നതു എന്റെ ജോലിയും. അടുക്കളയിൽ രണ്ടു പേരും പാചകം ചെയ്യും ഇത്രയും നാളായതു കൊണ്ട് ആണ് എപ്പോൾ എന്ത് ഉണ്ടാക്കുന്നു എന്നൊന്നും നോക്കാറില്ല, ഫ്രിഡ്ജിൽ ഭക്ഷണം ഇല്ലെങ്കിൽ പാചകം ചെയ്യുക എന്ന ലളിതമായ സമവാക്യം ആണ്. കുട്ടികൾ വളർന്നപ്പോൾ, രണ്ടു കുട്ടികളുടെ വസ്ത്രങ്ങൾ ഇസ്തിരി ഇടുന്നതു മൂത്ത മകനെ ഏൽപ്പിച്ചു, ഇളയ ആൾ ചിലപ്പോൾ ദോശ ഉണ്ടാക്കാൻ സഹായിക്കും…
 
2011ൽ ഐറിൻ കൊടുങ്കാറ്റു വന്ന സമയത്തു ഗോമതി നാട്ടിൽ ആയിരുന്നു. ഞങ്ങളുടെ അടുത്തുള്ള കുറെ വീടുകളിൽ കറന്റ് പോയി. ഞാൻ മട്ടൺ കറി കുറച്ചു കൂടുതൽ ഉണ്ടാക്കി അടുത്തുള്ള വീടുകളിൽ കൊണ്ട് പോയി കൊടുത്തു.
 
“ഗോമതിക്കെന്താ സുഖം, വീട്ടിൽ എല്ലാ ജോലിയും നസീർ ചെയ്യുമല്ലോ” പ്രതികരണം ഇങ്ങിനെ ആയിരുന്നു. ഇത് തന്നെ ഗോമതി ചെയ്തിരുന്നെങ്കിൽ ആർക്കും അത് അത്ര വലിയ കാര്യം ആയി തോന്നില്ലായിരുന്നു. ഇങ്ങിനെ ഉള്ള ഡയലോഗ് കേട്ട് മടുത്തിട്ടു ഗോമതി കുറേ നാളത്തേക്ക് എന്നോട് അടുക്കളയിൽ കയറരുത് എന്ന് ഓർഡറും ഇട്ടു 🙂 നാട്ടിൽ പോയപ്പോൾ ഇവിടുത്തെ ഓർമ വച്ച് അടുക്കളയിൽ പത്രം കഴുകാൻ കയറിയ എന്നെ ഉമ്മ വഴക്കു പറഞ്ഞു ഓടിച്ചു.
 
പുറത്തു ജോലിക്കു പോകാത്ത സ്ത്രീകളുടെ കാര്യം ആണ് ഏറ്റവും കഷ്ടം. കുട്ടികളെ നോക്കുന്നതും വീട്ടു ജോലി ചെയ്യന്നതും ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം ആണെങ്കിലും , പുറത്തു ജോലിക്കു പോകുന്ന പുരുഷന്മാർ, ആ ഒരു കാരണം പറഞ്ഞു കൊണ്ട് വീട്ടിൽ ഒന്നും ചെയ്യില്ല. അതായത് നിരന്തരമായ ഒരേ പോലെ ഉള്ള വീട്ടു ജോലിയിൽ നിന്ന് ഒരു ബ്രേക്ക് ഇങ്ങിനെ ഉള്ള സ്ത്രീകൾക്ക് ഒരിക്കലും കിട്ടുന്നില്ല എന്നർത്ഥം. എന്നാൽ ബുദ്ധിമുട്ടുള്ള ജോലിയാണ് ചെയ്യുന്നത് എന്ന് ഒരു അംഗീകാരം ഒരിക്കലും ഇവർക്ക് കിട്ടുന്നുമില്ല. മാത്രമല്ല ഇങ്ങിനെ ഉള്ളവർക്ക് ഒരു തരത്തിലും സാന്പത്തിക സ്വാതന്ത്ര്യവും ഉണ്ടാവാറില്ല.
 
നമുക്കു ചെയ്യാവുന്ന ഒരു കാര്യം ഉണ്ട്. അത് ആഴ്ചയിൽ ഒരിക്കൽ ഭാര്യയും ഭർത്താവും ചെയ്യുന്ന ജോലികൾ അങ്ങോട്ടും ഇങ്ങോട്ടും മാറ്റുക എന്നുള്ളതാണ്. ആഴ്ചയിൽ ഒരിക്കൽ ഭർത്താവു കുട്ടിയെ നോക്കട്ടെ, ഭക്ഷണം ഉണ്ടാക്കട്ടെ, വീട് വൃത്തിയാക്കട്ടെ. ഭാര്യ കറന്റ് ബിൽ അടക്കുകയൂം, കാറിന്റെ ഓയിൽ മാറ്റാൻ കൊണ്ട് പോവുകയും ചെയ്യട്ടെ. രണ്ടു പേർക്കും മറ്റേ ആളുടെ ബുദ്ധിമുട്ടുകൾ മനസ്സിൽ ആവുകയും കൂടുതൽ ബഹുമാനത്തോടെ ഇടപഴകാൻ ആവുകയും ചെയ്യും.പതുക്കെ പതുക്കെ ജോലിയിലെ ലിംഗഭേദം മാഞ്ഞ് പോവുകയും എല്ലാവര്ക്കും എല്ലാ സമയത്തു ഏതു ജോലിയും ചെയ്യാം എന്നും ആവും. കല്യാണം കഴിക്കാത്തവർ ആഴ്ചയിൽ ഒരിക്കൽ അമ്മയ്ക്ക് വിശ്രമം കൊടുത്തു നോക്കൂ.
 
സമയം കിട്ടുന്പോൾ ഞാൻ വീട്ടിൽ സഹായിക്കാറുണ്ട് എന്ന് പറയുന്ന പുരുഷന്മാരോട് ഒരപേക്ഷ ഞാൻ പറയുന്നത് അങ്ങിനെ ഉള്ള സഹായത്തെ കുറിച്ചല്ല, മറിച്ച് ജോലിക്ക് ലിംഗ സമയ ഭേദം ഇല്ല എന്ന് മനസിലാക്കി എല്ലാ ദിവസവും വീട്ടുജോലി ചെയ്യുന്നതിനെകുറിച്ചാണ്. വീടും ഭക്ഷണവും, കുട്ടികളും നിങ്ങളുടേത് കൂടിയാണ്…..
 
എന്ന് സ്നേഹപൂർവം ഭാര്യയുടെ അടിപ്പാവാട കഴുകുന്നതിൽ ഒരു കുഴപ്പവും കാണാത്ത ഒരു പെൺകോന്തൻ 🙂
 
നോട്ട് : ഈ സ്ഥിതി കുറെ ഒക്കെ മാറി വരുന്നു എന്നാണ് എന്റെ നിരീക്ഷണം. ഫുഡ് / കൃഷി ഗ്രൂപ്പുകളിൽ വരുന്ന പല പോസ്റ്റുകളും കാണുന്പോൾ പുരുഷന്മാർ പാചകത്തിൽ എങ്കിലും സഹായിക്കുന്നു എന്ന് തോന്നുന്നു. പാചകം അറിയില്ല എന്നെല്ലാം പറയുന്നത് പുരുഷന്മാരുടെ ഒരു അടവാണ്, ആരും സ്കൂളിൽ പഠിച്ചിട്ടൊന്നും അല്ല ഇതൊക്കെ ചെയ്യുന്നത്.
 
 
Mk Balamohan commented on original Facebook post: not all females are female some have male conditioning or what you can say patriarchal conditioning . Both your posts are in no bad intention but there is an issue of calling chores or jobs masculine or feminine . I am a non binary person who has difficulty in even making people understand or dress or celebrate like other non binary or gender queer people around the world , what would i be assigned ? I must wash my clothes because they are mine , i must do kitchen work becuase it is my food and i want to do it . I must take care of my kids because it is my duty as a father/mother . I hope you understand . There are women who moral police women for working or being single or not being pregnant etc , gender is not in between the legs .

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Blog at WordPress.com.

Up ↑

%d bloggers like this: